
കരമനയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം; വായ്‌പ എഴുതി തള്ളാമെന്ന് ഉറപ്പുനൽകി എസ്ബിഐ
തിരുവനന്തപുരം കരമനയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ കടമെഴുതി തള്ളാൻ തീരുമാനം. പ്രതിഷേധക്കാരും ബാങ്ക് അധികൃതരും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. ആത്മഹത്യയ്ക്ക് കാരണം ബാങ്ക് അധികൃതരെന്ന് ആരോപിച്ചാണ് വിഎസ്‌ഡിപിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ന് രാവിലെയോടെ മരിച്ച ദമ്പതികളുടെ മൃതദേഹവുമായി വിഎസ്ഡിപിയുടെ നേതൃത്വത്തിൽ ബാങ്കിനു മുന്നിൽ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ദമ്പതികളുടെ മരണത്തിന് പിന്നിൽ ബാങ്ക് അധികൃതർ ആണെന്നും അനാവശ്യ സമർദം ഉണ്ടാക്കിയെന്നുമായിരുന്നു ആരോപണം. ബാങ്ക് മാനേജരെ മരണത്തിൽ പ്രതിചേർക്കണം എന്നും ആവശ്യമുണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തെ…