ബിജെപി പറയുന്നതിനനുസരിച്ചാണ് എൽഡിഎഫ് സർക്കാർ ഭരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ആഭ്യന്തര വകുപ്പ് ബിജെപിക്ക് പണയംവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ പേരിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം മാറ്റാനുള്ള കൂട്ടുകച്ചവടം ആണ് ഇവിടെ നടക്കുന്നതെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.സിപിഐഎമ്മിന്റെ കൂടെ പതിനെട്ടുകൊല്ലം ഉണ്ടായിരുന്ന ആളാണ് താൻ. ഓരോ തിരഞ്ഞെടുപ്പ് തോൽക്കുമ്പോഴും അവർ പറയും വോട്ട് ശതമാനം നമുക്ക് ആണ് കൂടുതൽ എന്ന്. പക്ഷെ ഏതാണ് ആ ശതമാനം എന്ന് ഇതുവരെ മനസിലായിട്ടില്ല.
എൽഡിഎഫിന് തിരഞ്ഞെടുപ്പിൽ കെട്ടിവെച്ച പണം കിട്ടില്ല. ഭരണം കിട്ടിയില്ലെങ്കിൽ മാർക്സിസ്റ്റ് പാർട്ടി നേതാക്കൾ പൂജപ്പുര സെൻട്രൽ ജയിലിൽ പോയി കിടക്കേണ്ടി വരും സ്വർണ്ണകള്ളക്കടത്ത് മുതൽ ശബരിമല സ്വർണ്ണക്കൊള്ള വരെയുള്ള കേസുകൾ ഉണ്ടല്ലോ. കള്ളന്മാരെ പൂട്ടാൻ യുഡിഎഫ് തയ്യാറാകുമെന്നും പി എം എ സലാം പറഞ്ഞു.








