Headlines

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച സംഭവിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച സംഭവിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ആദ്യ ഘട്ടത്തിൽ രോഗനിയന്ത്രണം സാധ്യമായ കേരളത്തിൽ പിന്നീട് പ്രതിരോധത്തിൽ വന്ന വീഴ്ചകൾക്ക് വലിയ വില നൽകേണ്ടി വരുന്നുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു   രാജ്യത്ത് നിലവിൽ ഏറ്റവുമധികം പ്രതിദിന വർധനവുണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആദ്യ ഘട്ടത്തിൽ കൊവിഡിനെ ഏറ്റവും ഫലപ്രദമായി കേരളത്തിന് പിടിച്ചു നിർത്താൻ സാധിച്ചിരുന്നു. എന്നാൽ ആഗസ്റ്റ് മുതൽ കേരളത്തിലെ കേസുകൾ കുത്തനെ ഉയരുന്നതാണ് കാണുന്നത്. ഒരുഘട്ടത്തിൽ പ്രതിദിന വർധനവ് പതിനായിരത്തിന് മുകളിലെത്തിയിരുന്നു.  …

Read More

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു; പ്രവേശനം ഒക്ടോബര്‍ 19 മുതല്‍

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. പ്രവേശനം ഒക്ടോബര്‍ 19 മുതല്‍ 23 വരെ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനെ സംബന്ധിച്ചുള്ള വിശദനിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിക്കും.അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in se Candidate Login – SWS se Supplimentary Allot Results എന്ന ലിങ്കില്‍ ലഭിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകള്‍ അലോട്ട്മെന്റിനായി പരിഗണിച്ചു. അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളില്‍ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും…

Read More

പയ്യന്നൂരിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും

കണ്ണൂരിൽ റോഡ് അരികിൽ ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും കണ്ടെത്തി. കണ്ണൂർ പയ്യന്നൂരിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു തോക്കും തിരകളും. സംഭവത്തിൽ പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.    

Read More

തിരുവനന്തപുരത്ത് അടഞ്ഞുകിടന്ന വീട്ടിൽ മൂന്ന് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് അടഞ്ഞു കിടന്ന വീട്ടിൽ മൂന്ന് മാസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വെള്ളറടയിലാണ് മൃതദേഹം കണ്ടെത്തിയത്.   വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വീട്ടിൽ തൂങ്ങി നിന്ന നിലയിലായിരുന്നു മൃതദേഹം. വീടിനുള്ളിൽ നിന്ന് പട്ടികളുടെ ബഹളം കേട്ടതിനെ തുടർന്ന് കയറി നോക്കിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ശരീര ഭാഗങ്ങൾ പലതും അടർന്ന നിലയിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

Read More

കോട്ടയത്ത് 13കാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കോട്ടയത്ത് വീട്ടിൽ നിന്ന് ട്യൂഷൻ സെന്ററിലേയ്ക്ക് പോകുന്ന വഴി പതിമൂന്നുകാരിയെ കടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഒളശ ഏനാദി പാലത്തിലായിരുന്നു സംഭവം.

Read More

പാലക്കാട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം; രണ്ട് പേർക്ക് പരുക്ക്

പാലക്കാട് വണ്ടിത്താവളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ചുള്ളിപെരുക്കമേട്ടിലാണ് അപകടം നടന്നത്. രണ്ട് പേർ അപകടത്തിൽ പരുക്കേറ്റു. പട്ടഞ്ചേരി ചേരിങ്കൽ വീട്ടിൽ രഘുനാഥൻ(34), വണ്ടിത്താവളം അലയാർ കണ്ണപ്പൻ മകൻ കാർത്തിക്(22), തൃശ്ശൂർ പോർക്കളം മൂർക്കത്ത് വീട്ടിൽ അജിത് എന്നിവരാണ് മരിച്ചത്. പട്ടഞ്ചേരി സ്വദേശി ദിനേശ്, തൃശ്ശൂർ കുന്നംകുളം സ്വദേശി ദിനേശ് എന്നിവർക്കാണ് പരുക്കേറ്റത്. ഒരു സ്‌കൂട്ടറിൽ രണ്ട് പേരും മറ്റൊന്നിൽ മൂന്ന് പേരുമാണുണ്ടായിരുന്നത്. അമിത വേഗമാണ് അപകടത്തിന് കാരണമായത്.    

Read More

മുൻകൂർ ജാമ്യം തേടി ശിവശങ്കർ നാളെ ഹൈക്കോടതിയെ സമീപിക്കും; ചികിത്സയിൽ തുടരുന്നു

കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം ശിവശങ്കർ നാളെ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമിപിക്കും. ശിവശങ്കറിനായി അദ്ദേഹത്തിന്റെ അഭിഭാഷകർ ജാമ്യാപേക്ഷ തയ്യാക്കിയിട്ടുണ്ട്. സ്വർണക്കടത്ത്, ഡോളർ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ഥങ്ങളും വിതരണം ചെയ്തതിലെ അന്വേഷണവും ചൂണ്ടിക്കാട്ടിയാകും ഹർജി നൽകുക നിലവിൽ തിരുവനന്തുപരം മെഡിക്കൽ കോളജിൽ ഓർത്തോ ഐസിയുവിൽ കഴിയുകയാണ് ശിവശങ്കർ. കസ്റ്റംസ് സംഘം ഇന്ന് ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയാൽ ആരോഗ്യാവസ്ഥ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജാമ്യഹർജി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് കേസിൽ ശിവശങ്കറിന് ഹൈക്കോടതി…

Read More

നബിദിനം ഒക്ടോബര്‍ 29ന്

കോഴിക്കോട്: നാളെ (ഞായര്‍) റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് മീലാദുശ്ശരീഫ് റബീഉല്‍ അവ്വല്‍ 12 ഒക്ടോബര്‍ 29 വ്യാഴാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. സഫര്‍ 29 ന് റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാലാണ് അറിയിപ്പ് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്.  

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 52,067 സാമ്പിളുകൾ; 104 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,80,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോട്ടയം 23, തൃശൂര്‍, മലപ്പുറം 15 വീതം, കണ്ണൂര്‍ 13, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, കൊല്ലം 3, വയനാട് 2, ആലപ്പുഴ,…

Read More

ഇന്ന് രോഗമുക്തി നേടിയത് 7991 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 96,004 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7991 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 860, കൊല്ലം 718, പത്തനംതിട്ട 302, ആലപ്പുഴ 529, കോട്ടയം 217, ഇടുക്കി 63, എറണാകുളം 941, തൃശൂർ 1227, പാലക്കാട് 343, മലപ്പുറം 513, കോഴിക്കോട് 1057, വയനാട് 144, കണ്ണൂർ 561, കാസർഗോഡ് 516 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 96,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,36,989 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More