Headlines

ഇന്ന് രോഗമുക്തി നേടിയത് 8410 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിൽ 95,200 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8410 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1210, കൊല്ലം 640, പത്തനംതിട്ട 375, ആലപ്പുഴ 368, കോട്ടയം 216, ഇടുക്കി 131, എറണാകുളം 1307, തൃശൂര്‍ 1006, പാലക്കാട് 275, മലപ്പുറം 805, കോഴിക്കോട് 1193, വയനാട് 122, കണ്ണൂര്‍ 537, കാസര്‍ഗോഡ് 225 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 95,200 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,45,399 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 12 ഹോട്ട്സ്പോട്ടുകൾ കൂടി; 8 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കാണാക്കാരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11), വാകത്താനം (1), പായിപ്പാട് (3), പാലക്കാട് ജില്ലയിലെ തേന്‍കുറിശി (7), തൃത്താല (6), തിരുമിറ്റിക്കോട് (2), മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് (2, 9), കുഴിമണ്ണ (സബ് വാര്‍ഡ് 10, 15, 17, 18), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (സബ് വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ പുതുക്കാട് (2), ഇടുക്കി ജില്ലയിലെ രാജക്കാട് (1, 4, 5, 6,…

Read More

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നാലാഞ്ചറ സ്വദേശി ഗോപാലകൃഷ്ണന്‍ (62), പള്ളിത്തുറ സ്വദേശിനി ത്രേസ്യാമ്മ (82),…

Read More

ബാര്‍കോഴ: ഗൂഢാലോചനയ്ക്ക് പിന്നില്‍ ചെന്നിത്തലയെന്ന കേരളാ കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട്

മുന്‍ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ക്കോഴ കേസിന് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് കേരളാ കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കെ എം മാണിയെ കുടുക്കാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളും പി സി ജോര്‍ജ്ജും ഗൂഢാലോന നടത്തിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ക്ക് അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക അന്വേഷണ റിപ്പോര്‍ട്ടല്ലെന്നാണ് ജോസ് കെ. മാണിയുടെ പ്രതികരണം.   അതേസമയം, ജോസ് കെ. മാണി വിഭാഗത്തില്‍നിന്നുള്ള നേതാക്കന്മാര്‍ തന്നെയാണ് ഈ റിപ്പോര്‍ട്ട്…

Read More

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

2020 ഒക്ടോബര്‍ 21,22 തിയ്യതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. പൊതു നിര്‍ദ്ദേശങ്ങള്‍ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല….

Read More

നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്കുള്ള ധനസഹായം ലഭിക്കാത്തവര്‍ക്ക് രേഖകളിലെ തെറ്റ് തിരുത്താന്‍ അവസരം

തിരുവനന്തപുരം: ജനുവരി ഒന്നിനു ശേഷം നാട്ടിലെത്തുകയും ലോക്ക് ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാതെ വരികയും ചെയ്ത പ്രവാസികള്‍ക്ക് നല്‍കുന്ന 5,000 രൂപയുടെ ധനസഹായത്തിനു അപേക്ഷിക്കുകയും തുക ലഭിക്കാതെ വരികയും ചെയ്തവര്‍ക്ക് രേഖകളിലെ തകരാറ് പരിഹരിക്കാന്‍ അവസരം. www.norkaroots.org വൈബ്‌സൈറ്റിലെ Covid Support എന്ന ലിങ്കില്‍ കയറി തിരുത്തലുകള്‍ വരുത്തുക എന്ന ഒപ്ഷനില്‍ പോയി ആദ്യം അപേക്ഷിച്ചപ്പോള്‍ ലഭിച്ച രജിസ്ട്രഷന്‍ നമ്പരും പാസ്‌പോര്‍ട്ട് നമ്പരും രേഖപ്പെടുത്തി വാലിഡേറ്റ് എന്ന ഒപ്ഷന്‍ നല്‍കിയാല്‍ നിലവിലെ സ്റ്റാറ്റസ് അറിയാം. അനുബന്ധ രേഖകള്‍…

Read More

ശിവശങ്കറിന് ‘വിഐപി’ സുരക്ഷയൊരുക്കി കസ്റ്റംസ്; സിആര്‍പിഎഫ് സംഘം ഇന്നെത്തിയേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ‘വിഐപി’ സുരക്ഷയൊരുക്കി കസ്റ്റംസ്. അദ്ദേഹത്തിന് സി ആര്‍ പി എഫ് സുരക്ഷ നല്‍കണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെ അറിയിച്ചിട്ടുണ്ട്. ഇതിനോട് ആഭ്യന്തര മന്ത്രാലയവും അനുകൂല നിലപാടാണ് കൈക്കൊണ്ടത്. ശിവശങ്കറിന് സുരക്ഷ ഒരുക്കുന്നതിനുളള പ്രത്യേക സി ആര്‍ പി എഫ് സംഘം ഇന്നുതന്നെ എത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍ അദ്ദേഹത്തിന് സി ആര്‍ പി എഫിന്റെ സുരക്ഷ ഏര്‍പ്പെടുത്തുന്നത് എന്തിനാണെന്ന് വ്യക്തമല്ല.   അതേസമയം ശിവശങ്കറിന് മെഡിക്കല്‍കോളേജില്‍…

Read More

സംസ്ഥാനത്ത് പരിശോധനകൾ നടത്താതെ രോഗവ്യാപനം സർക്കാർ മറച്ചുവെക്കുന്നുവെന്ന് ചെന്നിത്തല

ടെസ്റ്റുകൾ നടത്താതെ രോഗ വ്യാപനം മറച്ചുവയ്ക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് നിയന്ത്രണത്തിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. 1200 ലധികം പേരാണ് കൊവിഡ് ബാധിതരായി കേരളത്തിൽ ഇതുവരെ മരണപ്പെട്ടത്. ഒരു ലക്ഷത്തോളം പേർ ചികിത്സയിലും കഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ രാജ്യത്ത് കേരളം ഒന്നാമതായി എന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ നടക്കുന്ന കൊവിഡ് മരണങ്ങളിൽ അഞ്ചിലൊന്നു നടക്കുന്നത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 24 മണിക്കൂർ തികയുന്നതിന് മുമ്പാണ്. കൊവിഡ് ടെസ്റ്റുകൾ നടത്തുന്നതിലെ…

Read More

കണ്ണൂർ കൂത്തുപറമ്പിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

കണ്ണൂർ കൂത്തുപറമ്പിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കൈതേരി സ്വദേശികളായ സാരംഗ്, അതുൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായതെന്നാണ് സൂചന. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടത് മാനന്തവാടിയിലേക്ക് പോകും വഴി നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഒരാളുടെ മൃതദേഹം റോഡരികിലെ പറമ്പിലും മറ്റൊരു മൃതദേഹം സമീപത്തെ തോട്ടിലുമാണ് കണ്ടത്.  

Read More

നീറ്റു പരീക്ഷയുടെ വിജയശതമാനത്തില്‍ കേരളം അഞ്ചാം സ്ഥാനത്ത്

കോഴിക്കോട്‌: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (നീറ്റ്‌) കേരളത്തിന് അഭിമാനമായി കോഴിക്കോട്‌ സ്വദേശി ആയിഷ. കേരളത്തില്‍ ഒന്നാമതായാണ്‌ ആയിഷ നീറ്റില്‍ വിജയിച്ചത്. ദേശീയ തലത്തില്‍ 12ാം റാങ്കും ഒബിസി വിഭാഗതത്തില്‍ രണ്ടാം റാങ്കുമാണ്‌ ആയിഷ നേടിയത്‌. 720 ല്‍ 710 മാര്‍ക്കാണ്‌ ആയിഷ സ്വന്തമാക്കിയത്. നീറ്റ്‌ എഴുതിയവരില്‍ ആദ്യ അമ്പതാമത്‌ റാങ്കിങ്ങില്‍ മൂന്ന്‌ മലയാളികള്‍ ഇടം നേടി‌. പാലാക്കാട്‌ നെന്മാറ സ്വദേശി എ ലുലു(22), കോഴിക്കോട്‌ വെള്ളിമാട്‌ കുന്ന്‌ സ്വദേശി സനീഷ്‌ അഹമ്മദ്‌(25), തിരുവല്ല സ്വദേശി ഫിലിമോന്‍…

Read More