Headlines

സംസ്ഥാനത്ത് ഇന്ന് പുതുതായി 6 ഹോട്ട്സ്പോട്ടുകൾ കൂടി; 7 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 13, 15), വല്ലാച്ചിറ (7, 9), ചൊവ്വന്നൂർ (8, 9), ആലപ്പുഴ ജില്ലയിലെ (സബ് വാർഡ് 3), കൊല്ലം ജില്ലയിലെ ഇളമാട് (6, 8), കൊല്ലം ജില്ലയിലെ മൈലം (4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 5022 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5022 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 21 മരണം സ്ഥിരീകരിച്ചു. 92731 പേർ നിലവിൽ ചികിത്സയിലുണ്ട്.

Read More

ലൈഫ് ഭവന പദ്ധതി: 57 ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു

നെന്‍മേനി ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ 57 ഭവനങ്ങളുടെ താക്കോല്‍ദാനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. ലൈഫ് സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഭൂരഹിതരായ ഭവന രഹിതര്‍ക്കുള്ള വീടുകള്‍ പൂര്‍ത്തിയായത്. മഞ്ഞാടിയില്‍ 44 ഭവനങ്ങളും ചീരാല്‍ വെണ്ടോലില്‍ 13 ഭവനങ്ങളുമാണ് നിര്‍മ്മിച്ചത്. മൂന്ന് കോടി 18 ലക്ഷം രൂപ പദ്ധതിക്കായി ചെലവിട്ടു. മഞ്ഞാടിയില്‍ ഒരാള്‍ക്ക് 3.2 സെന്റ് സ്ഥലവും ചീരാല്‍ വെണ്ടോലില്‍ 3.07 സെന്റ് സ്ഥലവുമാണ്…

Read More

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ; പോലീസ് അന്വേഷണം അവസാനിപ്പിച്ചു

ആന്തൂരിൽ വ്യവസായിയായ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ് റിപ്പോർട്ട് നൽകി. സാമ്പത്തികവും മാനസികവുമായ കാരണങ്ങളാൽ നടത്തിയ ആത്മഹത്യയിൽ ആർക്കെതിരെയും പ്രേരണാ കുറ്റം ചുമത്താനാകില്ലെന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നത് തളിപറമ്പ് സബ് ഡിവിഷൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. കൺവെൻഷൻ സെന്ററിന് അനുമതി നൽകാതെ കളിപ്പിച്ചതിന്റെ വിഷമത്തിൽ സാജൻ ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആരോപണം ഉയർന്നിരുന്നത്. എന്നാൽ അനുമതി വൈകിപ്പിക്കാൻ ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ പി കെ ശ്യാമള ഇടപെട്ടതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു…

Read More

പെരുമ്പാവൂരിൽ നാടോടി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ

എറണാകുളം പെരുമ്പാവൂർ ടൗണിൽ നാടോടി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാർ സ്വദേശി ഉഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.   കഴിഞ്ഞ ദിവസം ഇവരുമായി വഴക്കിട്ട ഒരാളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ജ്യോതി ജംഗ്ഷൻ സമീപത്തുള്ള വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിലാണ് ഉഷയുടെ മൃതദേഹം കിടന്നത്. പെരുമ്പാവൂരിൽ ആക്രി പെറുക്കി വിൽക്കലായിരുന്നു ഉഷയുടെ ജോലി.

Read More

ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് കൊവിഡ് രോഗികൾ മരിച്ചെന്ന വെളിപ്പെടുത്തൽ; നഴ്‌സിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു

എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ചികിത്സ പിഴവ് മൂലം കോവിഡ് രോഗികൾ മരിക്കാനിടയായെന്ന വെളിപ്പെടുത്തലിൽ നടപടി സ്വീകരിച്ച് സർക്കാർ. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തെ തുടർന്ന് നഴ്‌സിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു.   സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കോവിഡ് രോഗികൾക്കുള്ള ചികിൽസയിൽ ഗുരുതര വീഴ്ചയെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടതിന്…

Read More

ശിവശങ്കറിന്റെ അറസ്റ്റ് 23ാം തീയതി വരെ ഹൈക്കോടതി തടഞ്ഞു; കസ്റ്റംസ് ഹരാസ് ചെയ്യുന്നുവെന്ന് ശിവശങ്കർ

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് 23ാം തീയതി വരെ ഹൈക്കോടതി തടഞ്ഞു. എതിർവാദം ഉണ്ടെങ്കിൽ കസ്റ്റംസിന് അതിനകം ഫയൽ ചെയ്യാം. വെള്ളിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതായി ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.   അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യത്തോടെയാണ് ഹർജി രാവിലെ സമർപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്ന കാര്യം ആലോചിക്കാമെന്നായിരുന്നു കോടതിയുടെ നടപടി. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള തന്നെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യാൻ കസ്റ്റംസ് ശ്രമിക്കുന്നതായും ശിവശങ്കർ അറിയിച്ചു.   ചോദ്യം ചെയ്യലിന്…

Read More

കസ്റ്റംസിന് നൽകിയ മൊഴി ചോർന്നത് ഗൗരവതരമെന്ന് കോടതി; നടപടി ആവശ്യപ്പെട്ട് സ്വപ്ന

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി ചോർന്നത് ഗൗരവതരമെന്ന് കോടതി. അഭിഭാഷകൻ വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകിയപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.   കസ്റ്റംസ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ച മൊഴിയാണ് ചോർന്നത്. തനിക്ക് പോലും മൊഴിയുടെ പകർപ്പ് കോടതി നിഷേധിച്ചതാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ മൊഴി മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയായിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു മൊഴി ചോർന്നത് ക്രിമിനൽ കോടതിയലക്ഷ്യമാണെന്ന് അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് കോടതി ഇത് ഗൗരവത്തോടെ കാണുന്നുവെന്ന്…

Read More

വാളയാർ കേസിൽ അടിയന്തരമായി വാദം കേൾക്കാമെന്ന് ഹൈക്കോടതി; വീഴ്ച പറ്റിയെന്ന് സർക്കാർ

വാളയാർ കേസിൽ സർക്കാരിന്റെ അപ്പീലിൽ അടിയന്തരമായി വാദം കേൾക്കാമെന്ന് ഹൈക്കോടതി. നവംബർ 9ന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. കേസിൽ പുനർവിചാരണ വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. വേണമെങ്കിൽ പുനരന്വേഷണത്തിനും തയ്യാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്   പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. കേസിന്റെ നടത്തിപ്പിലും അന്വേഷണത്തിലും വീഴ് പറ്റി. പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ദുർബലപ്പടുത്തി പുനർവിചാരണ വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു   2017 ജനുവരിയിലാണ് വാളയാറിൽ 13ഉം ഒമ്പതും…

Read More

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊവിഡ് നിരീക്ഷണത്തിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊവിഡ് നിരീക്ഷണത്തിൽ. ഡ്രൈവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഉമ്മൻചാണ്ടി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. തിരുവനന്തപുരത്തെ വസതിയിലാണ് ഉമ്മൻചാണ്ടി നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെയാണ് ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് ഉമ്മൻചാണ്ടി നിരീക്ഷണത്തിൽ പോയത്. ഇതേ തുടർന്ന് ഉമ്മൻചാണ്ടി നടത്താൻ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചു.    

Read More