Headlines

നവരാത്രി ആഘോഷം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്. വീടുകള്‍ക്കുള്ളിലോ, രണ്ടോ മൂന്നോ കുടുംബങ്ങളോ മാത്രം ചേര്‍ന്ന് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും നടത്തണം.   ഒറ്റ തവണ മാത്രമേ നാവില്‍ ആദ്യക്ഷരം കുറിക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെ ഉള്ളവ ഉപയോഗിക്കാവു. വിദ്യാരംഭ ചടങ്ങുകള്‍ക്ക് ക്ഷേത്രങ്ങളില്‍ അടക്കം എത്തുന്നവരുടെ ഫോണ്‍ നമ്പര്‍, വിശദാംശങ്ങള്‍ അടക്കം ശേഖരിക്കണം. ആഘോഷങ്ങളില്‍ നിന്ന് ഗര്‍ഭിണികളും 65 വയസിന് മുകളില്‍ ഉള്ളവരും 10വയസിന് താഴെ ഉള്ള…

Read More

സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടങ്ങി; കോടിയേരി-കാനം കൂടിക്കാഴ്ച ഇന്ന്

കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിനുള്ള നീക്കം ശക്തമായി തുടരവെ സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമം സിപിഐഎം ആരംഭിച്ചു. ജോസിനെ മുന്നണിയിൽ എടുക്കുന്നതിൽ സിപിഐ എതിർപ്പ് അറിയിച്ചിട്ടില്ലെങ്കിലും സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ധാരണയായിട്ടില്ല സിപിഐയുടെ നിലപാട് അറിയിക്കുന്നതിനായി കാനം രാജേന്ദ്രൻ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണും. ജോസിനെ ഉടനടി മുന്നണിയിലെടുക്കേണ്ടെന്ന നിർദേശം കാനം വെച്ചേക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒപ്പം നിർത്തി, ശക്തി തെളിയിച്ച ശേഷം മാത്രം മുന്നണി പ്രവേശനം പ്രഖ്യാപിച്ചാൽ മതിയെന്നാണ്…

Read More

ശിവശങ്കറിന് നോട്ടീസ് നൽകിയത് പുതിയ കേസിൽ; അറസ്റ്റ് നടപടികൾ ഉണ്ടാകും

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്ന് റിപ്പോർട്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അല്ല അദ്ദേഹത്തെ ഒടുവിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സ്വപ്‌ന വിദേശത്തേക്ക് ഡോളർ കടത്തിയ സംഭവത്തിലും സന്ദീപ് നായർ നൽകിയ മൊഴിയിലും ശിവശങ്കറിനെതിരെ നിർണായക വിവരങ്ങൾ നൽകിയിട്ടുണ്ട്. ഇത് ചേർത്ത് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് ശിവശങ്കറിന് സമൻസ് നൽകിയത്. എന്നാൽ ഇതിന് പിന്നാലെ ശിവശങ്കറിനെ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കസ്റ്റംസ് ഇന്നലെ തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ…

Read More

മാസങ്ങൾക്ക് ശേഷം ശബരിമല നട തുറന്നു; ദർശനത്തിനായി ഭക്തരെത്തി തുടങ്ങി

തുലാ മാസ പൂജകളുടെ ഭാഗമായി ശബരിമല നട തുറന്നു. ഭക്തർ പുലർച്ചെ മുതൽ ദർശനത്തിനായി എത്തി തുടങ്ങി. ഒരു ദിവസം 250 പേർക്ക് മാത്രമാണ് പ്രവേശനം. വെർച്വൽ ബുക്കിംഗ് വഴിയാണ് ദർശനത്തിന് അനുമതിയുള്ളത്.   48 മണിക്കൂർ മുമ്പ് പരിശോധിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ഭക്തരെത്തുന്നത്. കൂടാതെ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ആവശ്യമാണ്. മല കയറാൻ മാസ്‌ക് ആവശ്യമില്ല. ദർശനത്തിന് പോകുമ്പോഴും താഴെ പമ്പയിലും മാസ്‌ക് നിർബന്ധമായും വെക്കണം   ഭക്തർ കൂട്ടംകൂടി മല കയറരുത്….

Read More

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48),…

Read More

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊല്ലം: നാല് വര്‍ഷത്തിനു ശേഷം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. വെടിക്കെട്ട് നടത്തിയവരും ക്ഷേത്രഭരണ സമിതി അംഗങ്ങളും അടക്കം 52 പേരാണു പ്രതികള്‍. കൊല്ലം പറവൂര്‍ കോടതിയിലാണു ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും അളവില്‍ കൂടുതല്‍ വെടിമരുന്ന് ശേഖരിച്ചെന്ന് കുറ്റപത്രത്തിലുണ്ട്. അപകടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായും ക്ലീന്‍ ചിറ്റ് നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ പി.എസ്. ഗോപിനാഥന്‍ കമ്മിഷന്‍ ഇവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.   2016 ഏപ്രില്‍…

Read More

ജോസ് കെ മാണി പോയതു കൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ജോസ് കെ മാണി മുന്നണി വിട്ടതു കൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി സാറിനോട് ക്രൂരമായ പെരുമാറ്റമാണ് ഇടതു മുന്നണിയിൽ നിന്നുണ്ടായത്. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു മനുഷ്യനോട് ഇത്രയും ക്രൂരമായി പെരുമാറിയിട്ടുണ്ടോയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു   മാണി സാർ അഴിമതിക്കാരനാണെന്നും ബജറ്റ് അവതരിപ്പിക്കാൻ അവകാശമില്ലെന്നും പറഞ്ഞവരാണ് എൽ ഡി എഫുകാർ. പിണറായി വിജയന്റേത് അധാർമിക രാഷ്ട്രീയമാണ്. ആരെയും അദ്ദേഹം സ്വീകരിക്കും. എന്തും പറയും. തരാതാരം വാക്കുകൾ മാറ്റിപ്പറയുന്നതിൽ മടിയില്ലാത്ത നേതാവാണ്…

Read More

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ പ്രത്യേക കോടതി ജഡ്ജിക്കെതിരെ പ്രോസിക്യൂഷൻ ഹര്‍ജി ഫയല്‍ ചെയ്തതിന് പിന്നാലെ ഇന്നത്തെ വിചാരണ നിര്‍ത്തിവെച്ചു. വിചാരണ മാറ്റുകയാണെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് .അറിയിക്കാമെന്നും കോടതി വ്യക്തമാക്കി കോടതിയില്‍നിന്ന് സുതാര്യമായ വിചാരണ ‘പ്രതീക്ഷിക്കുന്നില്ലെന്നും തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രോസിക്യൂഷന്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ മാസം 14 ന് ശരത് ബാബു എന്ന സാക്ഷിയെ വിസ്തരിക്കുമ്പോഴാണ് അഭിപ്രായ വ്യത്യാസങ്ങളുടെ തുടക്കമെന്ന് പ്രോസിക്യൂഷൻ നൽകിയ ട്രാൻസ്ഫർ പെറ്റീഷനിൽ പറയുന്നു. വിചാരണയ്ക്കിടെ സ്പെഷ്യൽ പ്രോസിക്യൂട്ടറെയും…

Read More

കൊവിഡ് വ്യാപനം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം സംഘത്തെ അയക്കും

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം സംബന്ധിച്ച കാര്യങ്ങൾ സംഘം വിലയിരുത്തും.   കേരളം, രാജസ്ഥാൻ, കർണാടക, ഛത്തിസ്ഗഢ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സംഘമെത്തുക. രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്രസംഘം സഹായം നൽകും. പരിശോധനകൾ, രോഗികളുടെ ചികിത്സ അടക്കമുള്ള കാര്യങ്ങളും വിലയിരുത്തും   ആദ്യ ഘട്ടത്തിൽ രോഗവ്യാപനം പിടിച്ചുകെട്ടിയ കേരളത്തിൽ നിലവിൽ രോഗികൾ വർധിക്കുന്നത് ഗൗരവത്തോടെയാണ്…

Read More

യുഡിഎഫിന് പുറത്ത് പോയവരെയെല്ലാം തിരികെ കൊണ്ടുവരണം, അതിനുളള ശ്രമം നടത്താന്‍ എല്ലാവരും തയ്യാറാവണം; കെ മുരളീധരന്‍

  യു.ഡി.എഫിന് പുറത്ത് പോയവരെയെല്ലാം തിരികെ കൊണ്ടുവരണമെന്നും അതിനുളള ശ്രമം നടത്താന്‍ എല്ലാവരും തയ്യാറാവണമെന്നും കെ. മുരളീധരന്‍. എന്‍.സി.പിക്ക് യു.ഡി.എഫിലേക്ക് വരാന്‍ ഒരു തടസ്സവുമില്ല. അവരില്‍ പലരും ഇടതു മനസ്സുമായി ഒത്തുപോവാന്‍ ബുദ്ധിമുട്ടുന്നവരാണ്. എല്ലാവരേയും സ്വാഗതം ചെയ്യുകയാണെന്നും മുരളീധരന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം യു.ഡി.എഫ് വിട്ട സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നെന്നും രണ്ട് പേരും ചില്ലറ വിട്ടുവീഴ്ചകള്‍ നടത്തേണ്ടതായിരുന്നുവെന്നും കെ.മുരളീധരന്‍ എം.പി. കേവലം ജില്ലാ പഞ്ചായത്ത് സീറ്റിന്റെ പേരിലാണ് മുന്നണിക്ക് പുറത്തുപോയത്. കൂടുതല്‍ കക്ഷികള്‍…

Read More