Headlines

കൊച്ചി വാട്ടര്‍ മെട്രോ പുതുവര്‍ഷത്തില്‍ യാത്ര തുടങ്ങും

ജനുവരിയില്‍ ആദ്യ യാത്ര ലക്ഷ്യമിട്ട് കൊച്ചി വാട്ടര്‍ മെട്രോയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയില്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വൈറ്റില, കാക്കനാട്, ഹൈക്കോടതി ജംഗ്ഷന്‍, വൈപ്പിന്‍, ചേരാനല്ലൂര്‍, ഏലൂര്‍ എന്നിവിങ്ങളിലെ ടെര്‍മിനലുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ബോള്‍ഗാട്ടി, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, കടമക്കുടി, പാലിയം തുരുത്ത്, ചേരാനല്ലൂര്‍, സൗത്ത് ചിറ്റൂര്‍, മുളവുകാട് നോര്‍ത്ത്, എറണാകുളം ഫെറി എന്നിവിടങ്ങളിലെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. കൊച്ചി മെട്രോ റെയിലിന്റെ സ്റ്റേഷനുകള്‍ക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെര്‍മിനലുകളാണ് വാട്ടര്‍…

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 8 ഹോട്ട്സ്പോട്ടുകൾ കൂടി; 18 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ വെച്ചൂര്‍ (10), മങ്ങാട്ടുപള്ളി (10), കറുകച്ചാല്‍ (9), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 11), ആറന്മുള (18), പാലക്കാട് ജില്ലയിലെ ആലത്തൂര്‍ (11), നെന്മാറ (9), എറണാകുളം ജില്ലയിലെ അറക്കുഴ (5, 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 633 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി രാജഗോപാല്‍ (47), തൊളിക്കോട് സ്വദേശി ഭവാനി (70),…

Read More

ആലുവയിൽ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകന്റെ കുടുംബത്തിന് 50 ലക്ഷം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറി ജീവനക്കാരൻ പിഎന്‍ സദാനന്ദന്റെ (57) കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക അനുവദിച്ചു. കുടുംബത്തിന്റെ അക്കൗണ്ടില്‍ തുക എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വേഗത്തിൽ മതിയായ രേഖകള്‍ സമര്‍പ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലെയിം നേടിക്കൊടുക്കാനായത്. സദാനന്ദന്റെ വിലയേറിയ സേവനങ്ങള്‍ നാട്ടുകാര്‍ എപ്പോഴും ഓര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

കൊവിഡ് വ്യാപനം: കേന്ദ്ര സംഘം കേരളത്തില്‍; സംസ്ഥാന കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു

കൊവിഡ് സാഹചര്യം വിലയിരുത്താല്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. സംസ്ഥാന കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു. ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി. സംഘം ഇന്ന് തിരുവനന്തപുരം ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കേരളത്തോടൊപ്പം അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയച്ചത്. കൊവിഡ് വ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ സംഘം വിലയിരുത്തും. നേരത്തെ മഹാരാഷ്ട്ര, തമിഴ്‌നാട് ഉള്‍പ്പെടെ രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയിരുന്നു. കേരളത്തിനൊപ്പം രാജസ്ഥാന്‍, കര്‍ണാടക, ചത്തീസ്ഗഡ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നത സംഘം…

Read More

കടുത്ത നടപടിയുമായി സർക്കാർ; അവധിയെടുത്ത് മുങ്ങിയ ഡോക്ടർമാർ അടക്കം 432 പേരെ പുറത്താക്കാൻ ഉത്തരവ്

നീണ്ട അവധിയിൽ പ്രവേശിച്ച് ജോലിക്കെത്താത്ത ആരോഗ്യവകുപ്പിലെ ജീവനക്കാർക്കെതിരെ സർക്കാരിന്റെ കടുത്ത നടപടി. സർവീസിൽ നിന്ന് വിട്ടു നിൽകുന്ന ഡോക്ടർമാരുൾപ്പെടെയുള്ള ഒഴിവാക്കുകയാണെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 385 ഡോക്ടർമാരുൾപ്പെടെ 432 ജീവനക്കാരെയാണ് സർവീസിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടത്. നിരവധി തവണ സർവീസിൽ തിരികെ പ്രവേശിക്കാൻ അവസരം നൽകിയിട്ടും വഴങ്ങാത്തവരെയാണ് പുറത്താക്കുന്നതെന്ന് മന്ത്രി അറിയിച്ചു. നേരത്തെ ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടർമാരെ പുറത്താക്കിയിരുന്നു. സ്ഥിരം ജീവനക്കാരും പ്രൊബേഷൻമാരുമായ 385 ഡോക്ടർമാർക്കെതിരെയാണ് നടപടി   കൂടാതെ 5 ഹെൽത്ത്…

Read More

കണ്ണൂരിലെ ഒന്നര വയസ്സുകാരന്റെ കൊലപാതകം: ശരണ്യയുടെ കാമുകൻ താനല്ലെന്ന് പ്രതി നിധിൻ

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരനെ അമ്മ കടൽ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ശരണ്യയുടെ കാമുകനും കൂട്ടുപ്രതിയുമായ നിധിൻ പുതിയ വാദങ്ങളുമായി രംഗത്ത്. ശരണ്യയുടെ കാമുകൻ താനല്ലെന്നും മറ്റൊരാളാണെന്നും നിധിൻ പറയുന്നു   കേസിൽ വീണ്ടും അന്വേഷണം വേണം. സാക്ഷി പട്ടികയിലെ അരുൺ എന്നയാളാണ് ശരണ്യയുടെ കാമുകൻ എന്ന് നിധിൻ വാദിക്കുന്നു. ശരണ്യയും നിധിനും ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസ് വഴി തിരിച്ചു വിടാനുള്ള പ്രതിയുടെ ശ്രമമാണിതെന്ന് പോലീസ് പറയുന്നു. നിധിന് ഇത്തരം ഹർജി…

Read More

ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ പരിശോധന അടക്കം നടത്താനാണ് സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റിയത്. രണ്ടേ കാലോടെയാണ് ശിവശങ്കറിനെ പുറത്ത് എത്തിച്ചത്. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ ആശുപത്രി ജീവനക്കാർ മർദിക്കുകയും ചെയ്തു. ഇന്ന് രാവിലെ ശിവശങ്കറിന് ആൻജിയോഗ്രാം പരിശോധന നടത്തിയിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ അദ്ദേഹത്തിനില്ല നട്ടെല്ലിന് വേദനയുണ്ടെന്നാണ് ശിവശങ്കർ പറയുന്നത്. ഇതിനാല് വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടർമാർ പറയുന്നു. തുടർന്നാണ് മറ്റൊരു…

Read More

കെ രാഘവൻ പുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

സംഗീത സംവിധായകൻ കെ രാഘവന്റെ ഓർമ്മ നിലനിർത്തുന്നതിന് കെ പി എ സി രൂപം കൊടുത്ത കെ രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് നൽകും. 50, 000 രൂപയും ശിൽപവും സാക്ഷ്യപത്രവുമാണ് പുരസ്കാരം. മലയാള ചലച്ചിത്ര സംഗീതത്തിൽ എഴുതിയത് അത്രയും അർത്ഥപൂർണമാക്കി മാറ്റിയ മഹാപ്രതിഭയാണ് ശ്രീകുമാരൻ തമ്പി. തലമുറകൾ ഏറ്റു പാടിയ കാവ്യ മനോഹരമായ ഭാവഗീതങ്ങളുടെ കവി. പാട്ടുകളിൽ ഉൾച്ചേർന്ന മൗലികത കൊണ്ട് അനിർവചനീയമായ അനുഭൂതി പ്രപഞ്ചം സൃഷ്ടിക്കുന്ന ശ്രീകുമാരൻ തമി…

Read More

കോട്ടയത്ത് കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചു; നാല് പേർ മരിച്ചു

കോട്ടയം പുതുപ്പള്ളിയിൽ കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ജിൻസ്(33), മുരളി(70), ജലജ(40), അമിത്(10) എന്നിവരാണ് മരിച്ചത്. മരിച്ച നാല് പേരും കാർ യാത്രികരാണ് 11 വയസ്സുകാരൻ അതുലിന് ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.  

Read More