Headlines

ജോസ് കെ മാണി എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ചു; ചെന്നിത്തല

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണിക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ. മാണി കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്ന് ചെന്നിത്തല പറഞ്ഞു. കെ.എം. മാണിയുടെ ആത്മാവിനെ വഞ്ചിച്ചാണ് ജോസ് ഇടതു പക്ഷത്തേക്ക് പോയത്. എല്ലാ രാഷ്ട്രീയ മര്യാദകളും അദ്ദേഹം ലംഘിച്ചു. പാലായിലെ തോല്‍വിക്ക് കാരണം ജോസിന്റെ അപക്വമായ നിലപാടുകളായിരുന്നു. മാണിയെ നിയമസഭയില്‍ അപമാനിച്ചത് ഇടതുമുന്നണിയാണെന്ന് അദ്ദേഹം ഓര്‍ക്കണമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. കെ.എം. മാണിയെ കള്ളനെന്ന് വിളിച്ചവരാണ് എല്‍ഡിഎഫുകാര്‍. ജോസ് കെ….

Read More

തുലാമാസ പൂജകൾക്കായി ശബരിമല നട 16ന് തുറക്കും; തീർഥാടകർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തുലാമാസ പൂജകൾക്കായി ഈ മാസം 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. പിന്നീട് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകൾ തുറന്ന് ദീപം തെളിച്ച ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും അഗ്‌നി പകരും. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് വിഭൂതി പ്രസാദം വിതരണം ചെയ്യും. 16 ന് പ്രത്യേക പൂജകൾ ഉണ്ടാവില്ല. 17 ന് ആണ്…

Read More

കൊയിലാണ്ടി പുഴയിൽ ഇന്നലെ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടിയിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവങ്ങൂർ കുളൂർ ഹൗസിൽ രേഖ രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ് കുനിയിൽ കടവ് പാലത്തിൽ നിന്ന് യുവതി ചാടിയത്. മത്സ്യത്തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് അത്തോളി പോലീസും കൊയിലാണ്ടി ഫയർ ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.

Read More

തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഗുണ്ടാ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ്; നിരവധി പേർ പിടിയിൽ, ആയുധങ്ങൾ പിടിച്ചെടുത്തു

തൃശ്ശൂർ ജില്ലയിൽ നടക്കുന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഗുണ്ടാ കേന്ദ്രങ്ങളിൽ പോലീസിന്റെ വ്യാപക റെയ്ഡ്. ഓപറേഷൻ റേഞ്ചർ എന്ന പേരിലാണ് റെയ്ഡ് നടന്നത്. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തോക്കുകൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും പിടിച്ചെടുത്തു തൃശ്ശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കൊടും കുറ്റവാളികൾ, മുൻ കുറ്റവാളികൾ, ഗുണ്ടാസംഘങ്ങൾ എന്നിങ്ങനെ തരംതിരിച്ചാണ് വീടുകളിലും ഒളിത്താവളങ്ങളിലും റെയ്ഡ് നടത്തിയത്. കഞ്ചാവ് ശേഖരവും മയക്കുമരുന്നിന് ഉപയോഗിക്കാനുള്ള സിറിഞ്ചിന്റെ ശേഖരവും ഗുണ്ടാ…

Read More

പുതുപൊന്നാനിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതുപൊന്നാനി: ഫൈബര്‍ വള്ളം മറിഞ്ഞ് പുതുപൊന്നാനിയില്‍ ഒരാള്‍ മരിച്ചു. വെളിയന്‍കോട് തവളക്കുളം സ്വദേശി കബീറാണ് മരിച്ചത്. 46 വയസ്സായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. ശക്തമായ തീരമാലയടിച്ചാണ് വള്ളം മറിഞ്ഞത്. 

Read More

മാണി സാര്‍ പേരിട്ടത് ജോസ്, പ്രവൃത്തി യൂദാസിന്റേത്; ഷാഫി പറമ്പില്‍

കൊച്ചി: ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തില്‍ പരിഹാസവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. മാണി സാര്‍ മകന് പേരിട്ടത് ജോസ് എന്നാണ്. പ്രവര്‍ത്തി കൊണ്ട് മകന്‍ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണെന്ന് ഷാഫി ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു. രാജ്യസഭാ എംപി സ്ഥാനം രാജി വെച്ച് ധാര്‍മ്മികത വിളമ്പണ്ട. പകരം കോട്ടയം എംപി സ്ഥാനവും എംഎല്‍എ സ്ഥാനങ്ങളും രാജി വെക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മാണി സാര്‍ മകന് പേരിട്ടത് ജോസ് എന്നാണ്. പ്രവര്‍ത്തി…

Read More

മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെഎം മാണി സാര്‍ യുഡിഎഫിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന് ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കുകയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ കെ…

Read More

ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം സ്വാഗതം ചെയ്തു മുഖ്യമന്ത്രി പിണറായി

യുഡിഎഫ് വിട്ട് ഇടതു മുന്നണിയിലേക്ക് ചേരാനുള്ള കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 38 വർഷത്തെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് കേരളാ കോൺഗ്രസ് ഇടതുപക്ഷമാണ് ശരിയെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ എൽ ഡി എഫ് യോഗം ചേർന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു കോട്ടയത്ത് ഇന്ന് രാവിലെ 11 മണിക്ക് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇടതു മുന്നണിയിലേക്ക് പോകാനുള്ള തീരുമാനം ജോസ് കെ മാണി അറിയിച്ചത്. ഇതിന്റെ…

Read More

എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി; നടപടി അറസ്റ്റ് മുന്നിൽക്കണ്ട്

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എൻഫോഴ്‌സ്‌മെന്റ് അടിയന്തരമായി ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ വേണ്ടെന്ന നിലപാടിലായിരുന്നു ശിവശങ്കർ. എന്നാൽ അടിയന്തരമായി ഹാജരാകാനുള്ള ഇഡിയുടെ നിർദേശത്തിന് പിന്നിൽ അറസ്റ്റിനുള്ള സാധ്യതയുണ്ടെന്ന് ശിവശങ്കറിന് നിയമോപദേശം ലഭിച്ചിരുന്നു അതേസമയം ഇന്ന് ശിവശങ്കർ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജാരാകാൻ കൂടുതൽ സമയം ചോദിക്കും.

Read More

ഇടതുമുന്നണിയിൽ അടിയുറച്ച് നിൽക്കുമെന്ന് മാണി സി കാപ്പൻ; യുഡിഎഫുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതം

എൻ സി പി ഇടതു മുന്നണിയിൽ തന്നെ അടിയുറച്ച് നിൽക്കുമെന്ന് മാണി സി കാപ്പൻ. മുന്നണിയുണ്ടായ കാലം മുതൽക്കെ എൽ ഡി എഫിന്റെ ഭാഗമാണ്. തുടർന്നും അടിയുറച്ചു നിന്നു കൊണ്ട് മുന്നോട്ടു പോകും. സംസ്ഥാന നേതൃത്വത്തിനോ അഖിലേന്ത്യാ നേതൃത്വത്തിനോ ഇതിൽ അഭിപ്രായ വ്യത്യാസമില്ല മറിച്ചു വരുന്ന വാർത്തകൾ തെറ്റാണ്. യുഡിഎഫുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലാ സീറ്റിനെ കുറിച്ചോ മറ്റേതെങ്കിലും സീറ്റിനെ കുറിച്ചോ ചർച്ച നടന്നിട്ടില്ല. ചർച്ച ചെയ്യാത്ത…

Read More