Headlines

അവാര്‍ഡില്‍ സന്തോഷമെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്; അവാര്‍ഡ് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി കനി കുസൃതി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമെന്ന് സുരാജ് വെഞ്ഞാറമൂട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.2019 തന്നെ സംബന്ധിച്ചിടത്തോളം ഒരു പാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ച വര്‍ഷമായിരുന്നു.തന്റെ സിനിമകള്‍ എല്ലാം ആളുകള്‍ കണ്ടു. അതിലും സന്തോഷം.ഇപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ അതിന് അംഗീകാരം കൂടി ലഭിച്ചപ്പോള്‍ കൂടുതല്‍ സന്തോഷമായെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.തനിക്ക്അവാര്‍ഡ് നേടി തന്ന സിനിമകള്‍ക്കു വേണ്ടി എല്ലാവരും ഒരേ മനസോടെ നിന്നതിനാലാണ് പ്രേക്ഷകര്‍ സ്വീകരിച്ചതും ഇത്രയധികം അത് ശ്രദ്ധിക്കപ്പെട്ടതും. എത്രയും പെട്ടന്ന് ജനജീവതം സാധാരണ…

Read More

വഴിയോരത്ത് ബിരിയാണി കച്ചവടം: സജനയ്ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹിക വിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടുവെന്ന് മന്ത്രി കെ കെ ശൈലജ. സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കി. പോലിസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കും. സമൂഹത്തില്‍ സ്ത്രീയും…

Read More

ഇടുക്കി അടിമാലിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ

ഇടുക്കി അടിമാലിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ. അടിമാലിയിൽ ആയുർവേദ ആശുപത്രി നടത്തുന്ന ഫാദർ റെജി പാലക്കാടനാണ് അറസ്റ്റിലായത്. ആശുപത്രിയിൽ ചികിത്സക്കെത്തിയ 22കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് വൈദികന്റെ അറസ്റ്റ്. ഇടുക്കി കഞ്ഞിക്കുഴി പള്ളി വികാരി കൂടിയാണ് ഇയാൾ  

Read More

സ്വർണക്കടത്ത്: എൻഫോഴ്‌സ്‌മെന്റ് കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം

സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് കേസിൽ സ്വപ്‌ന സുരേഷിന് ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.   കേസിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു സ്വപ്‌നയുടെ അഭിഭാഷകൻ വാദിച്ചത്. കേസിൽ 60 ദിവസത്തിന് ശേഷമായിരുന്നു എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം നൽകിയത്. ജാമ്യാപേക്ഷ നൽകിയതിന് ശേഷമാണ് കുറ്റപത്രം നൽകിയതെന്ന് അഭിഭാഷകൻ വാദിച്ചു.

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഈ സാഹചര്യത്തിൽ കോഴിക്കോട് ഉൾപ്പടെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് കൂടാതെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് ജാഗ്രതാ നിർദേശം. വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും കനത്ത മഴ തുടരും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമായത്. മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയർന്ന് 2390.66…

Read More

മികച്ച നടൻ സുരാജ്, നടി കനി കുസൃതി; മികച്ച ചിത്രമായി വാസന്തി

സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച ചിത്രം, മികച്ച നടൻ, വിഭാഗങ്ങളിൽ ശക്തമായ മത്സരമാണ് ഉണ്ടായത്.   119 സിനിമകളാണ് ഇത്തവണ പരിഗണിച്ചത്. ഇതിൽ അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. വന്ന എൻട്രികളിൽ 71 സിനിമകൾ നവാഗത സംവിധായകരുടേതാണ്.   മികച്ച ചിത്രമായി വാസന്തി തിരെഞ്ഞെടുത്തു. ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ എന്നിവരാണ് സംവിധായകർ. മികച്ച രണ്ടാമത്തെ ചിത്രം കെഞ്ചിറ. മനോജ് കാനയാണ് സംവിധായകൻ

Read More

വടക്കാഞ്ചേരി ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ

വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. കേസിൽ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചത്.   സർക്കാരിനെതിരെ സിബിഐ അന്വേഷണമാണ് രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തത്. അതേസമയം യൂനിടാക്കിനെതിരായ അന്വേഷണവുമായി സിബിഐക്ക് മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി. സ്വപ്‌ന അടക്കമുള്ള പ്രതികളുമായി ബന്ധപ്പെട്ട അന്വേഷണവും തുടരാം എഫ് സി ആർ എയുടെ പരിധിയിൽ വരില്ലെന്ന സർക്കാർ വാദത്തിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി പറഞ്ഞു. എഫ്…

Read More

വിജയ് പി നായരെ മർദിച്ച സംഭവം: ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും രണ്ട് സുഹൃത്തുക്കളും സമർപ്പിച്ച മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവരാണ് ഹരജിക്കാർ.   വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ല. പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയത്. എന്നാൽ വിജയ് പി നായർ ഇങ്ങോട്ട് പ്രകോപനമുണ്ടാക്കുകയായിരുന്നു. ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പോലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹർജിയിൽ പറയുന്നു….

Read More

സംസ്ഥാന ചലചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും; മികച്ച നടൻ, സിനിമ വിഭാഗത്തിൽ കടുത്ത മത്സരം

സംസ്ഥാന ചലചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12.30നാണ് അവാർഡുകൾ പ്രഖ്യാപിക്കുക. മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിലെല്ലാം ശക്തമായ മത്സരമാണ് നടക്കുന്നത്.   ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, ഗീതു മോഹൻദാസിന്റെ മൂത്തോൻ, സജിൻ ബാബുവിന്റെ ബിരിയാണി, ടി കെ രാജീവ് കുമാറിന്റെ കോളാമ്പി, മനോജ് കാനയുടെ കെഞ്ചിര, മധു നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, മനു അശോകന്റെ ഉയരെ, ഖാലിദ് റഹ്മാന്റെ ഉണ്ട തുടങ്ങിയ ചിത്രങ്ങളാണ് മികച്ച ചിത്രത്തിനായുള്ള മത്സരത്തിനുള്ളത്. മൂത്തോനിലെ അഭിനയത്തിന് നിവിൻ…

Read More

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരായ ഹർജിയിൽ വിധി ഇന്ന്; സർക്കാരിന് നിർണായകം

ലൈഫ് മിഷൻ ഇടപാടിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. അന്വേഷണം നിയമപരമല്ലാത്തതിനാൽ സിബിഐ എഫ് ഐ ആർ റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം യൂനിടാക് എംഡി സന്തോഷ് ഈപ്പനും സമാന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാവിലെ 10.15ന് ഹർജികൾ ഹൈക്കോടതി പരിഗണിക്കും. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചനയും അഴിമതിയും നടന്നുവെന്നാണ് സിബിഐയുടെ ആരോപണം   ലൈഫ് പദ്ധതിക്കായി ചട്ടങ്ങൾ ലംഘിച്ച് വിദേശസഹായം സ്വീകരിച്ചുവെന്ന കുറ്റമാണ് സിബിഐ ചുമത്തിയിരിക്കുന്നത്. എന്നാൽ…

Read More