കെ.എസ്.ആർ.ടി.സി. കോഴിക്കോട് -ബംഗളൂരു സർവീസിന് റെക്കോഡ് വരുമാനം
ബെംഗളൂരുവിലേക്ക് മറ്റ് പൊതുഗതാഗതസംവിധാനങ്ങൾ ഇല്ലാത്തതിനാൽ കോഴിക്കോട്ടുനിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസിന് റെക്കോഡ് വരുമാനം. രാവിലെ എട്ടുമണിക്കും രാത്രി 8.31-നുമുള്ള രണ്ട് സർവീസുകൾക്കുമായി തൊണ്ണൂറായിരം മുതൽ 98,000വരെ ദിവസം വരുമാനം ലഭിക്കുന്നുണ്ട്. കോഴിക്കോട് ഡിപ്പോയിൽ 46 ബസുകൾക്കുമായി ദിവസവരുമാനം 3.80 ലക്ഷത്തിനും 3.90 ലക്ഷത്തിനുമിടയിൽ നിൽക്കുമ്പോഴാണ് ബംഗളൂരുവിലേക്കുള്ള രണ്ട് ബസുകളിൽനിന്നുമാത്രം ദിവസം ഒരു ലക്ഷത്തോളം വരുമാനം ലഭിക്കുന്നത്. കിലോമീറ്ററിന് 70 രൂപയാണ് ഇപ്പോൾ ബംഗളൂരു സർവീസിന് ലഭിക്കുന്നത്. ഒക്‌ടോബർ 13-ന് അത് 79.6 രൂപ ആയിരുന്നു. കെ.എസ്.ആർ.ടി.സി.യിലെ ഏറ്റവും ഉയർന്ന…