Headlines

പെരുമ്പാവൂരിൽ നാടോടി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ

എറണാകുളം പെരുമ്പാവൂർ ടൗണിൽ നാടോടി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാർ സ്വദേശി ഉഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.   കഴിഞ്ഞ ദിവസം ഇവരുമായി വഴക്കിട്ട ഒരാളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ജ്യോതി ജംഗ്ഷൻ സമീപത്തുള്ള വ്യാപാര സ്ഥാപനത്തിന്റെ വരാന്തയിലാണ് ഉഷയുടെ മൃതദേഹം കിടന്നത്. പെരുമ്പാവൂരിൽ ആക്രി പെറുക്കി വിൽക്കലായിരുന്നു ഉഷയുടെ ജോലി.

Read More

ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് കൊവിഡ് രോഗികൾ മരിച്ചെന്ന വെളിപ്പെടുത്തൽ; നഴ്‌സിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു

എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ചികിത്സ പിഴവ് മൂലം കോവിഡ് രോഗികൾ മരിക്കാനിടയായെന്ന വെളിപ്പെടുത്തലിൽ നടപടി സ്വീകരിച്ച് സർക്കാർ. സംഭവത്തിൽ പ്രാഥമിക അന്വേഷണത്തെ തുടർന്ന് നഴ്‌സിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു.   സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നൽകാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കോവിഡ് രോഗികൾക്കുള്ള ചികിൽസയിൽ ഗുരുതര വീഴ്ചയെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടതിന്…

Read More

ശിവശങ്കറിന്റെ അറസ്റ്റ് 23ാം തീയതി വരെ ഹൈക്കോടതി തടഞ്ഞു; കസ്റ്റംസ് ഹരാസ് ചെയ്യുന്നുവെന്ന് ശിവശങ്കർ

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് 23ാം തീയതി വരെ ഹൈക്കോടതി തടഞ്ഞു. എതിർവാദം ഉണ്ടെങ്കിൽ കസ്റ്റംസിന് അതിനകം ഫയൽ ചെയ്യാം. വെള്ളിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതായി ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.   അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യത്തോടെയാണ് ഹർജി രാവിലെ സമർപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്ന കാര്യം ആലോചിക്കാമെന്നായിരുന്നു കോടതിയുടെ നടപടി. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള തന്നെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യാൻ കസ്റ്റംസ് ശ്രമിക്കുന്നതായും ശിവശങ്കർ അറിയിച്ചു.   ചോദ്യം ചെയ്യലിന്…

Read More

കസ്റ്റംസിന് നൽകിയ മൊഴി ചോർന്നത് ഗൗരവതരമെന്ന് കോടതി; നടപടി ആവശ്യപ്പെട്ട് സ്വപ്ന

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി ചോർന്നത് ഗൗരവതരമെന്ന് കോടതി. അഭിഭാഷകൻ വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകിയപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.   കസ്റ്റംസ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ച മൊഴിയാണ് ചോർന്നത്. തനിക്ക് പോലും മൊഴിയുടെ പകർപ്പ് കോടതി നിഷേധിച്ചതാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ മൊഴി മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയായിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു മൊഴി ചോർന്നത് ക്രിമിനൽ കോടതിയലക്ഷ്യമാണെന്ന് അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് കോടതി ഇത് ഗൗരവത്തോടെ കാണുന്നുവെന്ന്…

Read More

വാളയാർ കേസിൽ അടിയന്തരമായി വാദം കേൾക്കാമെന്ന് ഹൈക്കോടതി; വീഴ്ച പറ്റിയെന്ന് സർക്കാർ

വാളയാർ കേസിൽ സർക്കാരിന്റെ അപ്പീലിൽ അടിയന്തരമായി വാദം കേൾക്കാമെന്ന് ഹൈക്കോടതി. നവംബർ 9ന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. കേസിൽ പുനർവിചാരണ വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. വേണമെങ്കിൽ പുനരന്വേഷണത്തിനും തയ്യാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്   പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. കേസിന്റെ നടത്തിപ്പിലും അന്വേഷണത്തിലും വീഴ് പറ്റി. പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ദുർബലപ്പടുത്തി പുനർവിചാരണ വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു   2017 ജനുവരിയിലാണ് വാളയാറിൽ 13ഉം ഒമ്പതും…

Read More

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊവിഡ് നിരീക്ഷണത്തിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊവിഡ് നിരീക്ഷണത്തിൽ. ഡ്രൈവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഉമ്മൻചാണ്ടി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. തിരുവനന്തപുരത്തെ വസതിയിലാണ് ഉമ്മൻചാണ്ടി നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെയാണ് ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് ഉമ്മൻചാണ്ടി നിരീക്ഷണത്തിൽ പോയത്. ഇതേ തുടർന്ന് ഉമ്മൻചാണ്ടി നടത്താൻ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചു.    

Read More

പാലക്കാട് ആദിവാസി കോളനിയിലെ മൂന്ന് പേരുടെ മരണം; വ്യാജമദ്യ ദുരന്തമെന്ന് സംശയം

മദ്യപിച്ചതിന് പിന്നാലെ പാലക്കാട് കഞ്ചിക്കോട് മൂന്ന് പേർ മരിച്ചു. പയറ്റുകാട് ആദിവാസി കോളനിയിലെ രാമൻ, അയ്യപ്പൻ, ശിവൻ എന്നിവരാണ് മരിച്ചത്. വ്യാജമദ്യം കഴിച്ചതാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നു   ഞായറാഴ്ച വൈകുന്നേരമാണ് ഇവർ മദ്യപിച്ചത്. രാത്രിയോടെ ഒരാൾ കുഴഞ്ഞുവീണ് ഛർദിക്കുകയും മരിക്കുകയും ചെയ്തു. പിന്നാലെ രണ്ട് പേരെ ഇന്ന് പുലർച്ചെ മരിച്ച നിലയിലും കണ്ടെത്തി. ഇവർക്കൊപ്പം മദ്യപിച്ച സ്ത്രീകളടക്കമുള്ള ചിലരെ അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇവർ കഴിച്ച മദ്യത്തിൽ സാനിറ്റൈസർ കലർത്തിയിരുന്നോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ…

Read More

എം ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകി; അന്വേഷണവുമായി സഹകരിക്കും, ഒളിവിൽ പോകില്ല

സ്വർണക്കടത്ത് കേസിൽ മുൻ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അന്വേഷണവുമായി സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ജാമ്യഹർജിയിൽ പറയുന്നു. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം   നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ശിവശങ്കർ കഴിയുന്നത്. നടുവേദനയെ തുടർന്ന് വിദഗ്ധ ചികിത്സക്കായാണ് ശിവശങ്കറെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരുന്നുണ്ട്. ഇതിന് ശേഷം ഡോക്ടർമാരുടെ അഭിപ്രായം കൂടി തേടിയ ശേഷമാകും കസ്റ്റംസിന്റെ തുടർ…

Read More

ജീവനക്കാരുടെ അനാസ്ഥയിൽ കൊവിഡ് രോഗികൾ മരിച്ചതായി നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തൽ; അന്വേഷണത്തിന് ഉത്തരവിട്ടു

കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് വാർഡുകളിൽ കഴിയുന്ന രോഗികളിൽ ചിലർക്ക് ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് മരണം സംഭവിച്ചതായി നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തൽ. നഴ്‌സിംഗ് ഓഫീസർ ജലജ ദേവിയുടെ പേരിലുള്ള സന്ദേശത്തിന്റെ ഭാഗമാണ് പുറത്തുവന്നത്.   കേന്ദ്രസംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് നടത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ നഴ്‌സിംഗ് ഓഫീസറുടെയും ഹെഡ് നഴ്‌സുമാരുടെയും യോഗം ആർ എം ഒ വിളിച്ചു ചേർത്തിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം പുറത്തുവന്നത്. ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്‌സിജൻ…

Read More

ശിവശങ്കറെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കും; ഡോക്ടർമാരുടെ തീരുമാനമറിയാൻ കസ്റ്റംസും

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റും. നടുവേദനയെ തുടർന്നുള്ള വിദഗ്ധ ചികിത്സക്കായാണ് ശിവശങ്കറെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.   ശിവശങ്കറെ ഐസിയുവിൽ കിടത്തി ചികിത്സിക്കേണ്ട രോഗമില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഇന്ന് മെഡിക്കൽ ബോർഡ് ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഡോക്ടർമാരുടെ നിലപാട് അനുസരിച്ചാകും കസ്റ്റംസിന്റെ നീക്കം. ഡിസ്‌കിന് തകരാറല്ലാതെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ശിവശങ്കറിനില്ല. അസ്ഥിരോഗവിഭാഗം ഐസിയുവിൽ കഴിയുന്ന ശിവശങ്കറിന് ശക്തമായ സുരക്ഷാ സംവിധാനമാണ് ആശുപത്രി…

Read More