സേവിംഗ്സ് അക്കൗണ്ട്; ഉപഭോക്താക്കളുടെ ബാങ്ക് സന്ദർശനസമയത്തിൽ ക്രമീകരണം
തിരുവനന്തപുരം: സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കളുടെ ബാങ്ക് സന്ദര്‍ശനസമയം ക്രമീകരിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ബാങ്കുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് ഇത്തരത്തിൽ ഒരു സമയക്രമീകരണം നടത്തിയിരിക്കുന്നതെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി കണ്‍വീനര്‍ അറിയിച്ചു. ഒന്നു മുതല്‍ അഞ്ചു വരെ അക്കങ്ങളില്‍ അവസാനിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്ക് രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് സമയം. ആറു മുതല്‍ ഒന്‍പതു വരെയും പൂജ്യത്തിലും അവസാനിക്കുന്ന അക്കൗണ്ടുകള്‍ക്ക് ഉച്ചക്ക് ഒന്നു മുതല്‍ വൈകിട്ട് നാലു വരെയാണ് സമയം. ഇതിൽ…