Headlines

എൻഐഎ കേസിൽ ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ ഐ എ കേസിൽ എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകളിൽ വിധി നാളെ പറയാനായി മാറ്റി വെച്ചിരിക്കുകയാണ്   മുൻകൂർ ജാമ്യത്തെ എതിർത്ത് ഇ ഡി ഇന്നലെ എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ശിവശങ്കറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നാണ് സത്യവാങ്മൂലത്തിൽ ഇ ഡി പറയുന്നത്. സ്വപ്‌ന നടത്തിയ സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്ന സൂചനയാണ് ഇഡി നൽകുന്നത്.

Read More

നടനും പിന്നണി ഗായകനുമായ സീറോ ബാബു നിര്യാതനായി

ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു (80) ഫോര്‍ട്ടുകൊച്ചിയില്‍ മരണപ്പെട്ടു. വാര്‍ധക്യ സഹജമായ അസുഖം മൂലം അദ്ദേഹം ദീര്‍ഘനാളായി ചികിത്സയിൽ കഴിയുകയായിരുന്നു. നാടകത്തിലൂടെ പിന്നണി ഗാനരംഗത്തേയ്ക്ക് കടന്നുവന്ന സീറോ ബാബു 300ല്‍ അധികം ചലച്ചിത്ര ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഖബറടക്കം എറണാകുളം നോര്‍ത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടത്തും. ഫോര്‍ട്ടുകൊച്ചി സ്വദേശിയായ കെ ജെ മുഹമ്മദ് ബാബു എന്ന നാടക ഗായകന്‍ സിനിമാ രംഗത്തേയ്ക്ക് എത്തുന്നത് 1964 മുതലാണ്.

Read More

കോവിഡ്​ പരിശോധന നിരക്ക്​ പുതുക്കി നിശ്ചയിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ 8369 പേര്‍ക്ക് ആണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് . എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.   ടെസ്​റ്റ്​ കിറ്റുകളുടെ വില കുറഞ്ഞതിനാല്‍ കോവിഡ്​ 19 പരിശോധനാ നിരക്ക്​ ആ​രോ ഗ്യവകുപ്പ്​ പരിഷ്​കരിച്ചു….

Read More

മുക്കത്ത് കാറിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ പൊള്ളലും

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം മരഞ്ചാട്ടിയിലാണ് സംഭവം. മരഞ്ചാട്ടി സ്വദേശി ദീപ്തിയെയാണ് മരിച്ച നിലയിൽ കണ്ടത്. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അധ്യാപികയാണ് ദീപ്തി   മരഞ്ചാട്ടി റബർ തോട്ടത്തിന് സമീപമാണ് കാർ കണ്ടത്. കാറിന്റെ പലഭാഗങ്ങളും മൃതദേഹവും പൊള്ളലേറ്റ നിലയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

സംസ്ഥാനത്ത് 26 കൊവിഡ് മരണങ്ങൾ കൂടി ഇന്ന് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിന്‍കര സ്വദേശിനി വിജയമ്മ (58), മണികണ്‌ഠേശ്വരം സ്വദേശി ശ്രികണ്ഠന്‍ നായര്‍ (57), പനച്ചുമൂട് സ്വദേശി ജസ്റ്റിന്‍ ആല്‍ബിന്‍ (68), ആറ്റിങ്ങല്‍ സ്വദേശി ജനാര്‍ദനന്‍ (70), കൊല്ലം തെക്കേക്കര സ്വദേശി കൃഷ്ണന്‍ കുട്ടി (80), കുണ്ടറ സ്വദേശി സുദര്‍ശന്‍ പിള്ള (50), കല്ലട സ്വദേശി ഷാജി ഗോപാല്‍ (36), പുതുവല്‍ സ്വദേശി ക്ലൈമന്റ് (69), കല്ലംതാഴം സ്വദേശി ഇസ്മയില്‍ സേട്ട് (73),…

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 62,030 സാമ്പിളുകൾ; 64 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,030 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 40,91,729 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.   64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തിരുവനന്തപുരം 12, എറണാകുളം 10, കോഴിക്കോട് 7, കോട്ടയം, തൃശൂര്‍ 6 വീതം, പത്തനംതിട്ട 3, മലപ്പുറം, വയനാട് 2 വീതം, കാസര്‍ഗോഡ് 1 എന്നിങ്ങനെ…

Read More

സംസ്ഥാനത്ത് പുതുതായി 6 ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി

  ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ അടിമാലി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 18), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (സബ് വാര്‍ഡ് 1), കൊല്ലം ജില്ലയിലെ മേലില (സബ് വാര്‍ഡ് 10, 12, 13), പാലക്കാട് ജില്ലയിലെ വടകരപതി (11), മലപ്പുറം ജില്ലയിലെ എ.ആര്‍. നഗര്‍ (10, 12), കോട്ടയം ജില്ലയിലെ മുണ്ടക്കയം (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 617 ഹോട്ട്…

Read More

ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരിങ്കുളം സ്വദേശി അഭിജിത്ത് (23), നെയ്യാറ്റിന്‍കര സ്വദേശിനി വിജയമ്മ (58), മണികണ്‌ഠേശ്വരം…

Read More

സാലറി കട്ട് റദ്ദാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു; മുന്നോക്ക സംവരണത്തിന്റെ സാങ്കേതിക നടപടികൾ പൂർത്തിയായി

സെപ്റ്റംബർ ഒന്ന് മുതൽ ആറ് മാസത്തേക്ക് സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാൻ എടുത്ത തീരുമാനം റദ്ദാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നേരത്തെ പിടിച്ചത് അടുത്ത മാസം മുതൽ തിരികെ നൽകാനും ധനവകുപ്പ് നൽകിയ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്ഷേപങ്ങൾ തടയാൻ പോലീസ് ആക്ടിൽ ഭേദഗതി വരുത്തും. നവ മാധ്യമങ്ങളിലൂടെയുള്ള ആക്ഷേപങ്ങൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് ആക്ടിൽ വകുപ്പില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇത് പരിഗണിച്ചാണ് ആക്ടിലെ 118 എ വകുപ്പിൽ ഭേദഗതി വരുത്തുന്നത്…

Read More

ജാഥകൾ, കൊട്ടിക്കലാശം എന്നിവ പാടില്ല, കൊവിഡ് മാനദണ്ഡം പാലിക്കണം: തദ്ദേശ തെരഞ്ഞെടുപ്പിന് കമ്മീഷന്റെ നിർദേശം

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജാഥകളും കൊട്ടിക്കലാശവും ഒഴിവാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങൾ ആകാം. പത്രിക സമർപ്പണ സമയത്ത് മൂന്ന് പേരെയും ഭവന സന്ദർശന സമയത്ത് അഞ്ച് പേരെയും അനുവദിക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം മുതൽ വോട്ടെണ്ണൽ വരെ കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളെ കൂടുതലായി ഉപയോഗിക്കണം. സ്ഥാനാർഥികൾക്ക് മാല, നോട്ടുമാല, ബൊക്ക, ഷാൾ എന്നിവ നൽകിയുള്ള സ്വീകരണം പാടില്ല. പോളിംഗ് സ്‌റ്റേഷനുകളിൽ വെള്ളം,…

Read More