മുക്കത്ത് കാറിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ പൊള്ളലും

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം മരഞ്ചാട്ടിയിലാണ് സംഭവം. മരഞ്ചാട്ടി സ്വദേശി ദീപ്തിയെയാണ് മരിച്ച നിലയിൽ കണ്ടത്. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അധ്യാപികയാണ് ദീപ്തി

 

മരഞ്ചാട്ടി റബർ തോട്ടത്തിന് സമീപമാണ് കാർ കണ്ടത്. കാറിന്റെ പലഭാഗങ്ങളും മൃതദേഹവും പൊള്ളലേറ്റ നിലയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.