കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പിന് പോലീസ് കേസെടുത്തു
മിസോറാം മുൻ ഗവർണറും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പിന് പോലീസ് കേസെടുത്തു. ആറൻമുള സ്വദേശിയിൽ നിന്ന് 28.75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിലാണ് കേസെടുത്തത് കുമ്മനം കേസിൽ അഞ്ചാം പ്രതിയാണ്. കുമ്മനത്തിന്റെ പിഎ ആയിരുന്ന പ്രവീണാണ് കേസിലെ ഒന്നാം പ്രതി. പേപ്പർ കോട്ടൺ മിക്‌സ് നിർമിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനായ ഹരികൃഷ്ണനിൽ നിന്ന് പണം വാങ്ങി പറ്റിച്ചതായാണ് കേസ് ഒമ്പത് പേരാണ് കേസിലെ പ്രതികൾ. കുമ്മനം…