ആഗോള അയ്യപ്പ സംഗമത്തില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കൊട്ടാരം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രസിഡന്റ് പിഎസ് പ്രശാന്ത്. കൂടിക്കാഴ്ചയില്‍ ശബരിമല പ്രക്ഷോഭകാലത്തെ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച് പന്തളം രാജകുടുംബം. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അടുത്തയാഴ്ചയോടെ തീരുമാനമെന്നും കൊട്ടാരം പ്രതിനിധികള്‍ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി എസ് പ്രശാന്തും ബോര്‍ഡ് അംഗങ്ങളും പന്തളം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്.ആഗോള അയ്യപ്പ സംഗമത്തിനുള്ള ചെലവ് സ്‌പോണ്‍സര്‍ഷിപ്പിലൂടെയും സിഎസ്ആര്‍ ഫണ്ട് വഴിയും കണ്ടെത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.പന്തളം കൊട്ടാരം സഹകരിക്കുമെന്നാണ് പ്രതീക്ഷ.ശബരിമല പ്രക്ഷോഭകാലത്തെ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം കൊട്ടാരം പ്രതിനിധികള്‍ ഉന്നയിച്ചു. അത് ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ശബരിമലയില്‍ എല്ലാ ആചാരങ്ങളും പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.ആഗോള അയ്യപ്പ സംഗമത്തില്‍ സംഗമത്തില്‍ പങ്കെടുക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി എം. ആര്‍ സുരേഷ് വര്‍മ്മ പറഞ്#ു.
ശബരിമല പ്രക്ഷോഭകാലത്ത് എടുത്ത കേസുകള്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനോട് രാജകുടുംബത്തിന് അതൃപ്തിയുള്ളതായാണ് സൂചന. എന്നാല്‍ ഇത് പ്രത്യക്ഷമായി പ്രകടിപ്പിക്കേണ്ട എന്നാണ് പന്തളം കൊട്ടാരത്തിന്റെ തീരുമാനം. അതേസമയം, വിവാദങ്ങള്‍ക്കിടയിലും പത്തനംതിട്ടയില്‍ ആഗോള അയ്യപ്പ സംഗമത്തിനും ബദല്‍ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.