Headlines

‘പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു; ഇന്ത്യയുമായി ചർച്ചകൾ തുടരും’; ഡോണൾഡ് ട്രംപ്

വ്യാപാര കരാറിലെ തടസങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങൾക്കും ധാരണയിലെത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം റഷ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ, ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100 ​​ശതമാനം വരെ താരിഫ് ചുമത്തണമെന്ന് ഡോണൾഡ് ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു.അലാസ്‌ക കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിനെ തുടർ ചർച്ചകൾക്കോ വെടിനിർത്തൽ കരാറിലേക്കോ എത്തിക്കാനുള്ള തന്റെ ശ്രമങ്ങൾ ഫലവത്താകുന്നില്ലെന്ന്…

Read More

‘ഡിജിറ്റൽ മീഡിയ സെൽ ഇല്ലെന്ന പരാമർശം’; വിഡി സതീശനെതിരെ ഡിജിറ്റൽ മീഡിയാ സെൽ അംഗങ്ങൾ

സംസ്ഥാനത്തെ കോൺഗ്രസിനുള്ളിൽ സൈബർ യുദ്ധം അവസാനിക്കുന്നില്ല. ഡിജിറ്റൽ മീഡിയാ സെൽ അംഗങ്ങൾ കൂട്ടത്തോടെ പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞതാണ് പാർട്ടിയിലെ പുതിയ പ്രതിസന്ധി. സമൂഹമാധ്യമങ്ങളിലൂടെ പ്രതിപക്ഷനേതാവിനെ പേരെടുത്ത് പറഞ്ഞും അല്ലാതെയും വിമർശനം തുടരുകയാണ്. ഡിജിറ്റൽ മീഡിയ സെൽ ഇല്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശമാണ് പ്രകോപന കാരണം. ഇക്കാര്യത്തിൽ മുതിർന്ന നേതാക്കളും വി.ഡി സതീശന്റെ നിലപാടിനെതിരാണ്. അതേസമയം സൈബർ ആക്രമണത്തിന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ – ഷാഫി പറമ്പിൽ ക്യാമ്പെന്നാണ് സതീശൻ പക്ഷത്തിന്റെ ആരോപണം. ഇക്കാര്യത്തിൽ കെ.പി.സി.സി നേതൃത്വം ഔദ്യോഗികമായ…

Read More

നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ്; ദോഹയിലെ ഇസ്രയേൽ ആക്രമണത്തെ ന്യായീകരിച്ച് ട്രംപ്

വെടിനിർത്തൽ കരാറിലെത്താൻ ഇസ്രയേലിന് താത്പര്യമില്ലാത്തതിന്റെ തെളിവാണ് ദോഹ ആക്രമണമെന്നും ഹമാസ് വിമർശിച്ചു. ഹമാസിനെ ഉദ്ധരിച്ച് അൽജസീറയാണ് വാർത്ത പുറത്തുവിട്ടത്. അതേസമയം ആക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ് ന്യായീകരിച്ചു. എന്നാൽ അറബ്‌ രാജ്യങ്ങളിൽ പ്രത്യേകിച്ച്‌ ഖത്തറിൽ ആക്രമണം നടത്തിയത്‌ നിർഭാഗ്യകരമെന്ന് ട്രംപ് പറഞ്ഞു. ആക്രമണം നടക്കുന്നതിനു തൊട്ട്‌ മുമ്പ്‌ യു എസ്‌ സൈന്യം വിവരം വൈറ്റ്‌ ഹൗ സിൽ അറിയിച്ചിരുന്നു. ഇസ്രയേൽ ആക്രമണത്തെപ്പറ്റി ഖത്തറിനെ അറിയിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലീവിറ്റ് പറഞ്ഞിരുന്നു. അതേസമയം ഖത്തറിനെ…

Read More

നേപ്പാളിലെ ആഭ്യന്തര സംഘർഷം; അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന ആഹ്വാനവുമായി സൈന്യം

നേപ്പാളിലെ ആഭ്യന്തര സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനവുമായി നേപ്പാൾ സൈന്യം. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിന് പിന്നാലെ നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും പ്രക്ഷോഭകരോട് സൈന്യം അഭ്യർത്ഥിച്ചു. നേപ്പാളിനെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി. എല്ലാ പൗരന്മാരോടും സഹകരണത്തിനായി സൈന്യം ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ഇന്നലെ രാത്രി 10 മണിമുതൽ നഗരത്തിൽ സൈന്യത്തെ വിന്യസിച്ചു. നേപ്പാളിനെ ഇളക്കിമറിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനൊടുവിൽ പ്രധാനമന്ത്രി കെ പി ശർമ ഒലിയും പ്രസിഡൻ്റ് രാംചന്ദ്ര പൗഡേലും…

Read More