നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നു; യമനിൽ ഗോത്രനേതാക്കളുമായി ചർച്ച നടത്തും
യമനിൽ വധശിക്ഷ കാത്തു കഴിയുന്ന നിമിഷപ്രിയയെ രക്ഷിക്കാനുള്ള മധ്യസ്ഥ ചർച്ചകൾ തുടരുന്നു. യമൻ ഗോത്രനേതാക്കളുമായാണ് ചർച്ച നടക്കുന്നത്. നിമിഷയുടെ ജയിൽമോചന ശ്രമങ്ങൾക്കായി രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങൾ തുടരുന്നത് മലയാളികളായ ബാബു ജോൺ, സജീവ്, തമിഴ്‌നാട് സ്വദേശി സാമുവൽ ജെറോം എന്നിവരാണ് മധ്യസ്ഥ ചർച്ചക്കായി ശ്രമം നടത്തുന്നത്. തലാൽ അബ്ദു മഹ്ദിയെന്ന യെമനി പൗരൻ കൊല്ലപ്പെട്ട കേസിലാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്. തലാലിന്റെ ഗോത്രമായ അൽ സുവൈദിയുടെ നേതാക്കളുമായാണ് ചർച്ച നടക്കുന്നത്. കൊല്ലപ്പെട്ടയാളുടെ കുടുംബം…