Headlines

നിയമസഭ കയ്യാങ്കളി: മന്ത്രിമാരായ ഇപി ജയരാജൻ, കെ ടി ജലീൽ എന്നിവർ ജാമ്യം എടുത്തു

2015ലെ നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർ ജാമ്യം എടുത്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ ഇരുവരും 35,000 രൂപ വീതം കെട്ടിവെച്ചാണ് ജാമ്യമെടുത്തത്. കേസ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കോടതിയിൽ ഹാജരായത്. മന്ത്രിമാർ നേരിട്ട് കോടതിയിൽ ഹാജരായി ജാമ്യമെടുക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.

Read More

ഇനിയും നാണം കെടാതെ മുഖ്യമന്ത്രി രാജിവെക്കണം; ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് ചെന്നിത്തല

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉളുപ്പുമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ചെന്നിത്തല പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്റെ നാവും ഹൃദയവുമായിരുന്ന അദ്ദേഹത്തിന്റെ ഓഫീസ് നിയന്ത്രിച്ചിരുന്ന ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഇനിയെങ്കിലും നാണമുണ്ടെങ്കിൽ പിണറായി വിജയൻ രാജിവെച്ച് പുറത്തു പോകണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊള്ളക്കാരും കള്ളൻമാരുമാണ് വിലസി നടന്നത്. സ്വർണക്കടത്ത് ഉൾപ്പെടെ എല്ലാ കേസുകളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്….

Read More

വീട് നിർമാണം: കെ എം ഷാജിക്ക് 1,54,000 രൂപയുടെ പിഴയിട്ട് കോഴിക്കോട് കോർപറേഷൻ

അനധികൃത കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്ക് 1,54,000 രൂപയുടെ പിഴയിട്ട് കോഴിക്കോട് കോർപറേഷൻ. വസ്തു നികുതിയിനത്തിൽ 1,38,000 രൂപയാണ് ഈടാക്കിയിരിക്കുന്നത് മൂവായിരം സ്‌ക്വയർ ഫീറ്റിൽ താഴെയുള്ള വീടിനാണ് കെ എം ഷാജിക്ക് കോർപറേഷൻ അനുമതി നൽകിയിരുന്നത്. എന്നാൽ അയ്യായിരത്തിലധികം സ്‌ക്വയർ ഫീറ്റ് വലുപ്പത്തിലാണ് ഷാജി വീട് നിർമിച്ചിരിക്കുന്നത്. ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണ് വീടെന്ന് കോർപറേഷൻ കണ്ടെത്തിയിരുന്നു നിയമവിധേയമാക്കിയില്ലെങ്കിൽ വീട് പൊളിച്ചു നീക്കാൻ കോർപറേഷൻ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ്…

Read More

അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളെന്ന് മുല്ലപ്പള്ളി; താഹയുടെ കുടുംബത്തന് 5 ലക്ഷം രൂപ കൈമാറി

ഭരണകൂട ഭീകരതയുടെ ഇരകളാണ് അലനും താഹയുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.താഹയുടെ കുടുംബത്തിന് സഹായമായി കെപിസിസി നല്‍കുന്ന അഞ്ച് ലക്ഷം രൂപ കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭവന രഹിതര്‍ക്കായി കെപിസിസി സമാഹരിച്ച തുകയില്‍ നിന്നാണ് താഹയുടെ കുടുംബത്തിന് സഹായം നല്‍കിയത് 1000 വീടുകള്‍ക്കായി കെപിസിസി സമാഹരിച്ച തുക കൊണ്ട് എത്ര പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയെന്നതിന്റെ കണക്കുകള്‍ രണ്ടാഴ്ചയ്ക്കകും പുറത്ത് വിടുമെന്നും അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പിരിച്ച പണം എവിടെയെന്നും മുല്ലപ്പള്ളി ചോദിച്ചു.

Read More

എം ശിവശങ്കറെ ഇഡി കസ്റ്റഡിയിലെടുത്തു; നടപടി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തു. ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് അദ്ദേഹത്തെ ഇ ഡി കസ്റ്റഡിയിലെടുത്തത്. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇ ഡി ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കസ്റ്റംസിന്റെയും ഇഡിയുടെയും വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കോടതി വിധി വന്നതോടെ ഇഡിയും കസ്റ്റംസും ശിവശങ്കറിന് സമൻസ് നൽകും. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള തടസ്സവും കോടതി വിധിയോടെ നീങ്ങിയിരിക്കുകയാണ്. സ്വാധീനശേഷിയുള്ള ശിവശങ്കറിന് ജാമ്യം…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 43,893 പേർക്ക് കൂടി കൊവിഡ്; 508 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 79,90,322 ആയി ഉയർന്നു. 508 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ മരണസംഖ്യ 1,20,010 ആയി. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിദിന വർധനവ് നാൽപതിനായിരത്തിൽ താഴെ എത്തിയിരുന്നു. നിലവിൽ രാജ്യത്ത് 6,10,803 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 72,59,509 പേർക്ക് രോഗമുക്തിയുണ്ടായി പത്ത് കോടിയിലേറെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇന്നലെ മാത്രം 10.66 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു….

Read More

ചാഞ്ചാട്ടം തുടർന്ന് സ്വർണവില; പവന് ഇന്ന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,720 രൂപയായി. 4715 രൂപയാണ് ഗ്രാമിന്റെ വില ചൊവ്വാഴ്ച പവന് 280 രൂപ വർധിച്ചിരുന്നു. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1905.51 ഡോളറിലേക്ക് താഴ്ന്നു. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 50,860 രൂപയായി.

Read More

എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; കസ്റ്റംസിനും ഇഡിക്കും തുടർ നടപടികൾ സ്വീകരിക്കാം

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിലെ രണ്ട് ജാമ്യഹർജികളും ഹൈക്കോടതി തള്ളുകയായിരുന്നു. ശിവശങ്കറിന് മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന് ജസ്റ്റിസ് അശോക് മേനോൻ പറഞ്ഞു. ഇതോടെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള മുൻ ഉത്തരവ് അസാധുവായി. കസ്റ്റംസിനും ഇഡിക്കും ഇനി തുടർ നടപടികളുമായി മുന്നോട്ടു പോകാം. ശിവശങ്കറിന് മുൻകൂർ ജാമ്യം നൽകുന്നതിനെ കേന്ദ്ര ഏജൻസികൾ ശക്തമായി എതിർത്തിരുന്നു. സ്വർണക്കടത്തിൽ ശിവശങ്കറിന് സജീവ പങ്കാളിത്തമുണ്ടെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് വാദം. മുഖ്യമന്ത്രിയുടെ…

Read More

സർക്കാർ ജീവനക്കാരുടെ ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനമിറങ്ങി

സർക്കാർ ജീവനക്കാരുടെ മാറ്റി വച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനമിറങ്ങി. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാറ്റിവച്ച ശമ്പളം 2021 ഏപ്രിൽ ഒന്നിന് പിഎഫിൽ ലയിപ്പിക്കും. 20201 ജൂൺ ഒന്നിന് ശേഷം സർക്കാർ ജീവനക്കാർക്ക് ഇത് പിൻവലിക്കാം. പിഎഫ് ഇല്ലാത്തവർക്ക് 2021 ജൂൺ ഒന്നു മുതൽ തവണകളായി തിരിച്ചു നൽകുംമെന്നും വിജ്ഞാപനത്തിൽ പറയുന്നു. പിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശയും ഇതിന് ലഭിക്കും.

Read More

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു; 11 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു . പ്രതിവാര റിപ്പോർട്ടിലാണ് ആരോഗ്യ വകുപ്പ് കോവിഡ് വ്യാപനം കുറയുന്നതായി വ്യക്തമാക്കിയത്. സംസ്ഥാനത്തെ 11 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ഒക്ടോബർ-18 മുതൽ 24 വരെയുള്ള പ്രതിവാര കോവിഡ് വ്യാപന കണക്കുകളിലാണ് ആശ്വാസം നല്കുന്ന വിവരങ്ങള്‍ ഉള്ളത്. മലപ്പുറത്ത് 100 പേരെ പരിശോധിക്കുമ്പോൾ 31 പേർക്ക് കോവിഡ് കണ്ടെത്തിയിരുന്നു. ഇത് 20 ആയി കുറഞ്ഞു തൃശൂരിൽ 17 ൽ നിന്ന് 14 ആയും കോഴിക്കോട് 13 ആയും കുറവ് രേഖപ്പെടുത്തി….

Read More