Headlines

കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി കൈമാറി

കൊച്ചി: കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ ആശുപത്രി അധികൃതര്‍ പെട്ടി കുടുംബത്തിന് കൈമാറി. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം. മൃതദേഹമില്ലാത്ത പെട്ടിയാണ് ബന്ധുക്കള്‍ പള്ളി സെമിത്തേരിയിലെത്തിച്ചത്. കോതാട് സ്വദേശി പ്രിന്‍സ് സിമേന്തിയുടെ (42) മൃതദേഹമാണ് പെട്ടിയില്‍ ഇലാതെയായത്. പള്ളി സെമിത്തേരിയില്‍ എത്തിച്ച ശേഷമാണ് മൃതദേഹം പെട്ടിയിലില്ലെന്ന് ബന്ധുക്കള്‍ക്ക് മനസ്സിലായത്. ഇന്നലെയാണ് പ്രിന്‍സ് മരിച്ചത്. മരണശേഷമുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംഭവം മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Read More

പിഎസ്‌സി: നവംബറിലെ പരീക്ഷകൾ മാറ്റില്ല

തിരുവനന്തപുരം: എൽപി, യുപി ടീച്ചർ, കെഎഎസ് പരീക്ഷകൾ മാറ്റിവയ്ക്കേണ്ടതില്ല എന്നാണ് പിഎസ്‌സിയുടെ തീരുമാനം. യുപിഎസ്‌ടി പരീക്ഷ നവംബര്‍ 7നും എൽപിഎസ്ടി പരീക്ഷ 24നുമാണ് നിശ്ചയിച്ചിട്ടുള്ളത്.  കെഎഎസ് മെയിൻ പരീക്ഷ നവംബർ  20, 21 തീയതികളിൽ നടക്കും. ഈ പരീക്ഷകൾ മാറ്റി വയ്ക്കാൻ സമ്മർദം ശക്തമാണെങ്കിലും പരീക്ഷാ നടപടികളുമായി മുന്നോട്ടു പോകാനാണ് പിഎസ്‌സിയുടെ തീരുമാനം. പരീക്ഷകൾക്കുള്ള തയാറെടുപ്പുകളും ഏറെക്കുറെ പൂർത്തിയാക്കി കഴിഞ്ഞു. എന്നാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ സർക്കാരിനെയും പിഎസ്‌സിയെയും സമീപിച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രഫസർ പരീക്ഷ മാറ്റിവയ്ക്കണമെന്ന…

Read More

ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് 2 മണി മുതൽ 10 വരെയാണ് ഇടിമിന്നൽ ജാഗ്രതാ നിർദേശമുള്ളത്. മലയോര മേഖലകളിൽ ഇടിമിന്നൽ സജീവമാകും.

Read More

ഇന്ന് നിർണായക ദിവസം: ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിലാണ് വിധി പറയുക. ശിവശങ്കറിനും സംസ്ഥാന സർക്കാരിനും ഇന്നത്തെ ദിവസം നിർണായകമാണ് ശിവശങ്കറിന് ജാമ്യം നൽകുന്നതിനെ ഇഡിയും കസ്റ്റംസും ശക്തമായി എതിർത്തിരുന്നു. സ്വർണക്കടത്തിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിന് ഉപയോഗിച്ചുവെന്നുമാണ് ഇ ഡി വാദിച്ചത്. മുൻകൂർ ജാമ്യഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. സ്വപ്നയെ മുന്നിൽ നിർത്തി എല്ലാം…

Read More

പൃഥ്വിരാജിന് കൊവിഡ് നെ​ഗറ്റീവായി; എല്ലാവർക്കും നന്ദി പറഞ്ഞ് താരം

കൊച്ചി: നടൻ പൃഥ്വിരാജിന് കൊവിഡ് നെ​ഗറ്റീവായി. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഫലം നെ​ഗറ്റീവായതെന്ന് പൃഥ്വിരാജ് കുറിച്ചു. ഒരാഴ്ച കൂടി സമ്പർക്കവിലക്കിൽ തുടരുമെന്നും പൃഥ്വി അറിയിച്ചു. തനിക്ക് വേണ്ടി ശ്രദ്ധയും ഉത്കണ്ഠയും പ്രകടിപ്പിച്ച എല്ലാവർക്കും താരം നന്ദി പറയുകയും ചെയ്തു. ജന ഗണ മന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടത്തിയ പരിശോധനയിൽ ആയിരുന്നു പൃഥ്വിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് ടെസ്റ്റ് നടത്തുകയായിരുന്നു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും…

Read More

പെട്ടിമുടിയിലെ തിരച്ചില്‍ താരമായ ഡോണയ്ക്ക് മിന്നും ബഹുമതി

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതില്‍ രക്ഷാപ്രവര്‍ത്തകരൊടൊപ്പം സ്തുത്യര്‍ഹ തിരച്ചില്‍ പ്രവര്‍ത്തനം നടത്തിയ പോലിസ് നായ ഡോണയ്ക്ക് സംസ്ഥാന ബഹുമതി. ഇടുക്കി പോലിസിന്റെ ഡോഗ് സ്‌ക്വാഡിലെ ഡോണ വാര്‍ത്താമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റിയ നായയാണ്. കഴിഞ്ഞ 22ന് തൃശൂര്‍ പോലിസ് അക്കാദമിയില്‍ സംസ്ഥാന ഡോഗ് ട്രയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സേവനക്ഷമതാ പരീക്ഷയില്‍ ഡോണയ്ക്ക് സ്വര്‍ണപ്പതക്കം ലഭിച്ചു. തിരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങളിലാണ് ഡോണ വൈദഗ്ധ്യം നേടിയിരിക്കുന്നത്. ലാബ്രഡോര്‍ റിട്രീവര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഡോണ. ഡോണയ്ക്കൊപ്പം ഇടുക്കി ഡോഗ് സ്‌ക്വാഡിലെ തന്നെ ഡോളി എന്ന നായയും പരിശീലനം…

Read More

സ്വര്‍ണക്കടത്ത് കേസ്; റബിന്‍സിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി റബിന്‍സ് ഹമീദിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. റബിന്‍സിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എന്‍ഐഎ പറഞ്ഞു. 2013 ലും 2014 ലും ഇയാള്‍ സ്വര്‍ണ്ണക്കടത്ത് നടത്തി. ജൂലൈയില്‍ അറസ്റ്റിലായ റബിന്‍സ് ഒക്ടോബര്‍ 25 വരെ യുഎഇ ജയിലില്‍ ആയിരുന്നെന്നും എന്‍ഐഐ കോടതിയില്‍ വ്യക്തമാക്കി.   ദുബൈയില്‍ നിന്ന് നാട് കടത്തിയ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ഐഎ ഇന്നലെ പിടികൂടിയത്. റബിന്‍സിനെ കേരളത്തിലെത്തിക്കാന്‍ എന്‍ഐഎ ഇന്‍ര്‍പോളിന്റെ സഹായം തേടിയിരുന്നു. നയതന്ത്ര…

Read More

ഇന്ന് 7015 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 92,161 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7015 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 654, കൊല്ലം 534, പത്തനംതിട്ട 153, ആലപ്പുഴ 532, കോട്ടയം 236, ഇടുക്കി 72, എറണാകുളം 914, തൃശൂര്‍ 1103, പാലക്കാട് 188, മലപ്പുറം 993,, കോഴിക്കോട് 947, വയനാട് 111, കണ്ണൂര്‍ 368, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,09,032 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 10 ഹോട്ട്സ്പോട്ടുകൾ കൂടി; 4 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 4, 5, 6, 7, 10, 11, 12, 13, 15, 18, 19), പുലമന്തോള്‍ (1, 8, 13, 19), കൊടൂര്‍ (3, 15, 16, 19), പൂക്കോട്ടൂര്‍ (2, 4, 7, 8, 10, 15, 17, 18), മൊറയൂര്‍ (5, 10, 12, 13, 14, 16, 17), ആനക്കയം (1, 4, 5,…

Read More

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെട്ടയം സ്വദേശി അബ്ദുള്‍ റഹിം (80), ആനാട് സ്വദേശി ശ്രീകുമാര്‍…

Read More