Headlines

സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കാന്‍ തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂട്ടിക്കിടക്കുന്ന സംസ്ഥാനത്തെ ബാറുകള്‍ അടുത്തയാഴ്ച തുറന്നേക്കും. അഞ്ചാംതീയതി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുന്‍പ് ബാറുകള്‍ തുറക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണു തീരുമാനം.   ബാറുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ എക്സൈസ്, പോലീസ്, റവന്യൂ വിഭാഗങ്ങള്‍ പരിശോധന നടത്തും. ലോക്ഡൗണ്‍ ആംരംഭിച്ചപ്പോള്‍ പൂട്ടിയ ബാറുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നവംബര്‍ ആദ്യവാരം തുറക്കാമെന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നുകഴിഞ്ഞാല്‍…

Read More

എം ശിവശങ്കര്‍ അറസ്റ്റില്‍

എം ശിവശങ്കര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. നാളെയായിരിക്കും എം. ശിവശങ്കറെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുക.

Read More

സ്‌ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന: മന്ത്രി കെ കെ ശൈലജ

കേരളത്തില്‍ രക്താതിമര്‍ദ്ദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം വളരെ കൂടുതലായതിനാല്‍ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 40 വയസിന് താഴെയുള്ളവരിലും പക്ഷാഘാതം (യങ് സ്‌ട്രോക്ക്) ഏറിവരുന്നുണ്ട്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. അതിനാല്‍ ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച് എല്ലാവരും സ്‌ട്രോക്കിനെപ്പറ്റി അറിയണമെന്നും മന്ത്രി പറഞ്ഞു. ഒക്‌ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച് നല്‍കിയ…

Read More

ഇന്ന് രോഗമുക്തി നേടിയത് 7660 പേർ; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 93,264 പേർ

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 594, കൊല്ലം 459, പത്തനംതിട്ട 265, ആലപ്പുഴ 366, കോട്ടയം 1020, ഇടുക്കി 90, എറണാകുളം 633, തൃശൂർ 916, പാലക്കാട് 735, മലപ്പുറം 1028, കോഴിക്കോട് 720, വയനാട് 137, കണ്ണൂർ 358, കാസർഗോഡ് 339 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,264 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,16,692 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി…

Read More

പുതുതായി 11 ഹോട്ട് സ്‌പോട്ടുകൾ; 12 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ഊരകം (കണ്ടൈൻമെന്റ് സോൺ വാർഡ് 1, 2, 3, 4, 5, 7, 9, 10, 11, 13, 15, 16, 17), പരപ്പൂർ (13, 15), അരീക്കോട് (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 16, 17, 18), കോട്ടയം ജില്ലയിലെ മാടപ്പള്ളി (14, 18), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (10, 16), ചാലിശേരി…

Read More

സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8790 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ ആശാരി (80), നെട്ടയം സ്വദേശി സുകുമാരന്‍ (79),…

Read More

ശിവശങ്കറെ കൊച്ചിയിലെത്തിച്ചു; അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തിയേക്കും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എം ശിവശങ്കറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ ഓഫീസിൽ എത്തിച്ചു. കർശന സുരക്ഷ ഒരുക്കിയാണ് തിരുവനനന്തപുരത്ത് നിന്നും ശിവശങ്കറെ കൊച്ചിയിലെത്തിച്ചത്. ഇഡി ഓഫീസിന്റെ മതിൽ ചാടിക്കടന്ന് ഇതിനിടക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്തു നീക്കി. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ കസ്റ്റംസ് ഉദ്യോഗസ്ഥരും ഇ ഡി സംഘത്തിനൊപ്പം ചേർന്നിരുന്നു. ശിവശങ്കറുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇ ഡിയുടെ അറസ്റ്റിന് പിന്നാലെ കസ്റ്റംസും ശിവശങ്കറുടെ അറസ്റ്റ് രേഖപ്പെടുത്തും.

Read More

ഇന്ധന വില വീണ്ടും ഉയര്‍ന്നേക്കും; നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന; നീക്കം കൊറോണ ആഘാതം മറികടക്കാന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നേക്കും. ഇന്ധന നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചനയിലാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ആവശ്യമായി വന്ന അധിക ചെലവിന് പണം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പട്രോളിൻ്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടിയാണ് വര്‍ധിപ്പിക്കുക. അടുത്തിടെ സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി പരിധി വര്‍ധിപ്പിച്ചിരുന്നു. ഇനിയും വര്‍ധിപ്പിച്ചാല്‍ ഒരു പക്ഷേ സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും. അവശ്യസാധനങ്ങളുടെ വില വര്‍ധിക്കാനും യാത്രാ ചെലവുകള്‍ ഉയരാനും ഇടയാക്കിയേക്കും. എന്നാല്‍ ചില്ലറ വിലയില്‍ വര്‍ധനവുണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മൂന്ന് മുതല്‍ ആറ്…

Read More

അപൂർവ്വയിനം ഭൂഗർഭ വരാൽ മത്സ്യത്തെ കണ്ടെത്തി

കാക്കൂര്‍ : ഭൗമോപരിതലത്തിന് അടിയിലെ ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന  അപൂർവയിനം വരാൽ ഇനത്തിൽപ്പെട്ട പാമ്പിൻ തലയൻ മത്സ്യത്തെ കാക്കൂരിൽ നിന്നും ലഭിച്ചു. രാമല്ലൂരിലെ  വയലിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കാരക്കുന്നത്ത് നടുവിലയിൽ അക്ഷയ് കുമാർ, അനഘ് രാജ് എന്നിവർക്കാണ് ഈ മത്സ്യത്തെ കിട്ടിയത്. വയലിൽ കൃഷിക്കായി വെള്ളം എടുക്കുന്ന കുഴിയിൽ നിന്നാണ് ഇവർ ഈ മത്സ്യത്തെ പിടിച്ചത്. അനിക് മാചനഗോലം എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഗോലം സ്നേക് ഹെഡ് എന്ന ഇനമാണിത്.ഈ മത്സ്യത്തെ 2019 ലാണ്…

Read More

ഉപ്പു തിന്നവർ വെള്ളം കുടിക്കണം; ശിവശങ്കറിന്റെ കസ്റ്റഡി സർക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എ കെ ബാലൻ

എം ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് സർക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എ കെ ബാലൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലത്തും ഇത്തരം ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്ന് തന്നെയാണ് നിലപാട് സർക്കാരിന് ഇതൊരു തിരിച്ചടിയല്ല. ശിവശങ്കർ ഇഡിയുടെയും കസ്റ്റംസിന്റെയും എൻഐഎയുടെയും മുന്നിൽ ഹാജരായി മൊഴി കൊടുത്തതാണ്. ഏത് സർക്കാരിന് കീഴിലും ഇത്തരം ഉദ്യോഗസ്ഥരുണ്ടാകും. അവരെയെല്ലാം പൂർണമായി മനസ്സിലാക്കാൻ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ സാധിക്കണമെന്നില്ല. ഇത്തരം ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

Read More