ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് യെച്ചൂരി
ബിനീഷ് കോടിയേരിയുടെ അറസ്റ്റ് ഒരു തരത്തിലും പാർട്ടിയെ ബാധിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിനെ സംബന്ധിച്ച കാര്യങ്ങളിൽ കോടിയേരി തന്നെ നിലപാട് വ്യക്തമാക്കിയതാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടെയെന്നും കോടിയേരി പറഞ്ഞു ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. മൂന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം ബിനീഷിനെ ഇ.ഡി ഓഫീസിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തിൽ കൊണ്ടുപോകുയും ചെയ്തു…