Headlines

ശബരിമല മണ്ഡലവിളക്ക്: കോവിഡ് പശ്ചാത്തലത്തിൽ ദിവസേനെ ആയിരം തീർത്ഥടകർ മാത്രം

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ മണ്ഡല മകര വിളക്ക് കാലത്ത് ശബരിമലയിൽ എത്തുന്ന തീർത്ഥടകരുടെ എണ്ണം ദിവസം ആയിരം എന്ന കണക്കിനാണ് നിശ്ചയിച്ചിട്ടുള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്ഥടകർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബദ്ധമാക്കിയിട്ടുണ്ട്, അത് പോലെ തന്നെ ശബരിമലയിൽ ജോലി ചെയ്യുന്നവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ എത്തുന്ന തീർത്ഥടകർക്ക് കോവിഡ് പോസിറ്റീവായാൽ അവർക്ക് വേണ്ട ചികിത്സ സൗകര്യം ഇവിടെ ഒരുക്കുമെന്നും, മാത്രമല്ല വേണ്ടി വന്നാൽ അവധി ദിനങ്ങളിലും…

Read More

നിലവിലുള്ള സംവരണം നേരിയ ശതമാനം പോലും ഇല്ലാതാകില്ല; സംവരണ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്ന് മുഖ്യമന്ത്രി

സംവരണ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക യാഥാർഥ്യങ്ങളെ ശരിയായ വിധത്തിൽ സമീപിച്ചാണ് സംവരണ മാനദണ്ഡം ഉണ്ടാക്കിയിട്ടുള്ളത്. ദശാബ്ദങ്ങളായി തുടരുന്ന രീതികൾ മാറണം. പുതിയ സംവരണം വരുന്നതോടെ നിലവിലുള്ളവർക്ക് എന്തോ നഷ്ടപ്പെടുമെന്ന ധാരണയാണ് പ്രചരിക്കുന്നത്. സംവരണം പട്ടികജാതി-വർഗ വിഭാഗങ്ങളെ ശരാശരി നിലവാരത്തിലേക്ക് ഉയർത്താനാണ്. അതിനി തുടരേണ്ടതുണ്ടോയെന്ന രീതിയിൽ ദേശീയ തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണം തുടരണമെന്ന് തന്നെയാണ് നിലപാട്. മുന്നോക്ക സംവരണം നിലവിലെ സംവരണ വിഭാഗങ്ങൾക്ക് നഷ്ടമുണ്ടാക്കുമെന്ന ആശങ്ക പരത്തുന്നു….

Read More

സംസ്ഥാനത്ത് ഇന്ന് പുതുതായി 22 ഹോട്ട്സ്പോട്ടുകൾ കൂടി; 26 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 694 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.   26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി പദ്മാവതി അമ്മ (89), ശ്രീവരാഹം സ്വദേശി രാധാകൃഷ്ണന്‍ പിള്ള (64), പഴവങ്ങാടി സ്വദേശിനി ഗീത (60), കരിക്കകം സ്വദേശിനി മിറീന എലിസബത്ത് (54), കഴക്കൂട്ടം സ്വദേശി ജയചന്ദ്രന്‍ (67), കാഞ്ഞിരമ്പാറ സ്വദേശി ബാബു (63), പേരുമല സ്വദേശി രതീഷ്…

Read More

ശിവശങ്കറെ കാട്ടി സർക്കാരിനെതിരെ യുദ്ധം നടത്തേണ്ടതില്ല; ഉദ്യോഗസ്ഥന്റെ ചെയ്തി സർക്കാരിന്റെ തലയിൽ ഇടേണ്ടെന്നും മുഖ്യമന്ത്രി

ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുൻനിർത്തി സർക്കാരിന് മേൽ അഴിമതിയുടെ ദുർഗന്ധം എറിഞ്ഞു പിടിപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ കോൺസുലേറ്റിലേക്ക് വന്ന ബാഗ് കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് 14 കിലോ സ്വർണം കണ്ടെത്തിയത്. ശിവശങ്കറിന്റെ ചെയ്തികൾ സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് പ്രതിപക്ഷ ശ്രമം. ശിവശങ്കറിന്റെ അറസ്റ്റോടെ അതിന്റെ തീവ്രത കൂടി. ഈ സർക്കാർ ഒരു അഴിമതിയും വെച്ചുപൊറുപ്പിക്കില്ല   ജനങ്ങളെ തെറ്റായ പ്രചാരണങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുകയാണ്. സ്വർണക്കടത്ത് കേസ് പ്രതിയുമായി ബന്ധമുണ്ടെന്ന് കണ്ടപ്പോൾ തന്നെ ശിവശങ്കറിനെതിരെ നടപടി…

Read More

ഇന്ന് 8474 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 91,784 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 880, കൊല്ലം 451, പത്തനംതിട്ട 199, ആലപ്പുഴ 368, കോട്ടയം 1050, ഇടുക്കി 66, എറണാകുളം 600, തൃശൂര്‍ 1037, പാലക്കാട് 568, മലപ്പുറം 1300, കോഴിക്കോട് 1006, വയനാട് 99, കണ്ണൂര്‍ 679, കാസര്‍ഗോഡ് 171 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,784 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,25,166 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി….

Read More

പൊതുസ്ഥലങ്ങളിൽ കിയോസ്‌ക് സ്ഥാപിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി

കൊവിഡ് പരിശോധനാ നിരക്ക് കൂട്ടുന്നതിന്റെ ഭാഗമാി പൊതുസ്ഥലങ്ങളിൽ കിയോസ്‌കുകൾ സ്ഥാപിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 57 ഇടങ്ങളിൽ ഇതിനോടകം കിയോസ്‌ക് സ്ഥാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, ഐസിയു ബെഡുകളുടെ എണ്ണം വർധിപ്പിക്കും കൊവിഡ് ബാധിച്ച് മരിച്ചവരെ ആശുപത്രിയിൽ നിന്ന് വിട്ടുകൊടുക്കുന്നതിന് കാലതാമസം വരുന്നുവെന്ന പരാതിയുണ്ട്. ഇതിനെതിരെ ഏകോപനവും ജാഗ്രതയും വേണം. സ്വകാര്യ ആശുപത്രികളിൽ 10 ശതമാനം ബെഡ് കൊവിഡ് രോഗികൾക്ക് മാറ്റിവെക്കണം.   രോഗം വന്നുപോയ ശേഷം നല്ല പരിചരണം വേണം….

Read More

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7020 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

Read More

ഓണ്‍ലൈൻ പഠനം; വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് വാട്സ് ആപ്പ്

ഓണ്‍ലൈൻ പഠനത്തിനായി ലോക്ക്ഡൗണ്‍ കാലയളവില്‍  വിദ്യാര്‍ത്ഥികള്‍  ഏറ്റവും കൂടുതല്‍ ഉപയോഗിച്ച മൊബൈല്‍ ആപ്ലിക്കേഷൻ വാട്സ്ആപ്പാണെന്ന് റിപ്പോര്‍ട്ട്. ആനുവല്‍ സ്റ്റാറ്റസ് ഓഫ് എജ്യൂക്കേഷൻ റിപ്പോര്‍ട്ട്(എഎസ്ഇആര്‍) നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഓണ്‍ലൈൻ പഠനത്തിന് വേണ്ടി കുട്ടികള്‍ക്ക് അധ്യാപകര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യാൻ ഉപയോഗപ്പെടുത്തിയതും വാട്സ്ആപ്പ് എന്നാണെന്നും സര്‍വ്വേയില്‍ പറയുന്നു. ഇതില്‍ 87.2 ശതമാനം വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സ്ക്കൂളുകളിലും 67.3 ശതമാനം വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലുമാണ്.   രാജസഥാൻ, ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് ഓണ്‍ലൈൻ വിദ്യാഭ്യാസത്തില്‍ ഏറ്റവും പിന്നോക്കം…

Read More

‘വിശപ്പ് രഹിത കേരളം’ പദ്ധതി; 20 രൂപക്ക് ഉച്ചയൂൺ, 749 ജനകീയ ഹോട്ടലുകൾ നിലവിൽ വന്നു

കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ നൽകുന്ന 1000 ഹോട്ടലുകൾ സ്ഥാപിക്കുന്ന ‘വിശപ്പ് രഹിത കേരളം’ പദ്ധതി എല്‍ഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായിരുന്നു. തുടർന്നത് കോവിഡ് പാക്കേജിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച 20 രൂപയ്ക്ക് ഉച്ചയൂൺ ലഭ്യമാക്കുന്ന ‘ജനകീയ ഹോട്ടലുകൾ’ വിജയകരമായി മുന്നോട്ടു പോവുകയാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ 749 ജനകീയ ഹോട്ടലുകള്‍ ( 629 ഗ്രാമതലം,120 നഗരതലം ) ഇതുവരെ രൂപീകരിക്കുവാന്‍ സാധിച്ചു. ഇതിൽ 434 ഹോട്ടലുകള്‍ പുതുതായി രൂപീകരിച്ചതും, 315 ഹോട്ടലുകള്‍…

Read More

കണ്ണൂരിൽ ട്രെയിൻ തട്ടി 55കാരൻ മരിച്ചു; അപകടം പ്രഭാത സവാരിക്കിടെ

കണ്ണൂരിൽ ട്രെയിൻ തട്ടി 55കാരൻ മരിച്ചു. താഴെ ചൊവ്വ ശ്രീലക്ഷ്മിയിൽ സിഎ പ്രദീപനാണ് മരിച്ചത്. ഹൈദരാബാദ് ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയറായിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പ്രഭാത സവാരിക്കിടെ പാളം മുറിച്ച് കടക്കുമ്പോൾ ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെടാതെ അപകടത്തിൽപ്പെടുകയായിരുന്നു. താഴെചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്താണ് അപകടം നടന്നത്.  

Read More