നവജാത ശിശു അനാഥാലയ മുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദമ്പതികൾ അറസ്റ്റില്‍
നവജാത ശിശുവിനെ അനാഥാലയ മുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോട്ടയം അയര്‍ക്കുന്നം സ്വദേശികളായ ദമ്പതികൾ അറസ്റ്റില്‍. അയര്‍ക്കുന്നം തേത്തുരുത്തില്‍ അമല്‍ കുമാര്‍ (31), ഭാര്യ അപര്‍ണ (26) എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ഇരുവരും പിണക്കത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാഞ്ഞാര്‍ പൊലീസ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ- അമല്‍ കുമാര്‍-അപര്‍ണ ദമ്പതികൾക്ക് രണ്ടു വയസായ ഒരു കുട്ടിയുണ്ട്. ഇതിനിടെ അപര്‍ണ വീണ്ടും ഗര്‍ഭിണിയായി. ഈ കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലി ഇരുവരും പിണക്കത്തില്‍ കഴിയുകയായിരുന്നു. കുട്ടിയുണ്ടാകുമ്പോൾ അനാഥാലയത്തില്‍…