Headlines

സ്വർണക്കടത്ത് കേസ് പ്രതി റബിൻസൺ കൊച്ചിയിൽ പിടിയിൽ

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ റബിൻസൺ കൊച്ചിയിൽ പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഡിപ്ലോമാറ്റിക് കാർഗോ വഴി യുഎഇയിൽ നിന്ന് സ്വർണം അയച്ചത് ഫൈസൽ ഫരീദും റബിൻസണും ചേർന്നാണ്.   ഇരുവരെയും നേരത്തെ യുഎഇയിൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഇന്ത്യയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മറ്റ് പ്രതികൾ റബിൻസണെതിരെ മൊഴി നൽകിയിരുന്നു. റബിൻസണ് ദാവൂദ് ഇബ്രാഹിമിന്റെ കമ്പനിയുമായി ബന്ധമുണ്ടെന്ന് എൻഐഎയും പറഞ്ഞിരുന്നു.

Read More

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4287 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കോവിഡ് കണക്കുകൾ പുറത്തുവിട്ടത്.

Read More

സംസ്ഥാനത്തെ എല്ലാ പിഎച്ച്‌സിയും ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങൾ

  സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും (പിഎച്ച്‌സി) ഇനിമുതൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ (എഫ്‌എച്ച്‌സി). ആർദ്രം മിഷന്റെ മൂന്നാം ഘട്ടത്തിൽ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെകൂടി‌ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതോടെയാണിത്‌. ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ 170ഉം രണ്ടാംഘട്ടത്തിൽ 503ഉം പിഎച്ച്‌സികളെ എഫ്‌എച്ച്‌സികളാക്കിയിരുന്നു. 461 കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ബാക്കിയുള്ളവ ഉടൻ സജ്ജമാകും. കുടുംബാരോഗ്യ കേന്ദ്രമാകുമ്പോൾ ഉച്ചവരെയായിരുന്ന പ്രവർത്തനസമയം എഫ്‌എച്ച്‌സിളാകുമ്പോൾ ‌ രാവിലെ ഒമ്പത്‌ മുതൽ വൈകിട്ട്‌ ആറുവരെയാകും. ഒരു ഡോക്ടറുടെ സ്ഥാനത്ത്‌ മൂന്ന്‌ ഡോക്ടർമാരുടെ സേവനം ലഭിക്കും. നേഴ്‌സ്‌, ലാബ്‌…

Read More

കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി; അതിർത്തികളിൽ പരിശോധന ശക്തമാക്കും

കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കും. കൊവിഡ് ഭേദമായവരിൽ പലർക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത് കണ്ടുവരുന്നുണ്ട്. ഇവരെ ചികിത്സിക്കാൻ പോസ്റ്റ് കൊവിഡ് ക്ലിനിക്ക് ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു   നിലവിലുള്ള സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗവ്യാപനം കുറഞ്ഞേക്കാം. കൊവിഡ് വൈറസിന്റെ ജനിതക പഠനം മധ്യകേരളത്തിലും തെക്കൻ കേരളത്തിലും നടത്തും. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ ജനിതക പഠനം നടത്തിയിരുന്നു   ആശുപത്രികളിൽ ഓക്‌സിജൻ ഉറപ്പാക്കാൻ…

Read More

നവംബർ 2 മുതൽ പ്ലസ് വൺ ക്ലാസുകളും ഫസ്റ്റ്ബെല്ലിൽ സംപ്രേഷണം ചെയ്യും

തിരുവനന്തപുരം : നവംബർ 2 മുതൽ പ്ലസ് വൺ ക്ലാസുകളും ഫസ്റ്റ്ബെല്ലിൽ സംപ്രേഷണം ചെയ്യും . തുടക്കത്തിൽ രാവിലെ 9.30 മുതൽ 10.30 വരെയാണ് ക്ലാസ് . രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത് . ഇതോടെ ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികൾക്കും പ്രയോജനപ്പെടുന്ന ക്ലാസുകൾ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും . പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചൽ ആദ്യ ആഴ്ച ശനി , ഞായർ ദിവസങ്ങളിലായിരിക്കും . ഇത് പിന്നീട്…

Read More

ലൈഫ് മിഷനിൽ കോടതിയിൽ നിന്ന് ഇനി തിരിച്ചടിയുണ്ടാകാതെ നോക്കണമെന്ന് സിബിഐയോട് കേന്ദ്രസർക്കാർ

ലൈഫ് മിഷൻ കേസിൽ കോടതിയിൽ നിന്ന് ഇനിയും തിരിച്ചടിയുണ്ടാകാതെ നോക്കണമെന്ന് സിബിഐയോട് കേന്ദ്രസർക്കാർ. കേസിൽ തിടുക്കം വേണ്ടെന്നും കേന്ദ്രം നിർദേശിച്ചു. ഹൈക്കോടതിയിൽ നിന്ന് തുടർച്ചയായി തിരിച്ചടിയുണ്ടാകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർദേശം കേസിൽ ഹൈക്കോടതിയിൽ അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകണമെന്ന് സിബിഐ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. എം നടരാജ് അല്ലെങ്കിൽ എസ് വി രാജു ഹാജരാകണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ സിബിഐ അടുത്താഴ്ച എതിർ സത്യവാങ്മൂലം നൽകും.      

Read More

നിർദേശങ്ങൾ പാലിക്കാത്തതും സമരങ്ങളും കൊവിഡ് വ്യാപനത്തിന് കാരണമായി: ആരോഗ്യമന്ത്രി

നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതിനാലാണ് സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും കൂടുതൽ ആളുകൾ വരാനുള്ളത് കണക്കിലെടുത്ത് വലിയ മുന്നൊരുക്കങ്ങൾ തുടക്കം മുതലേ നടത്തിയിരുന്നു. അതിന്റെ ഫലം കണ്ടുവെന്ന് തന്നെയാണ് കരുതുന്നത്. ലോക്ക് ഡൗൺ പിൻവലിച്ചപ്പോൾ പ്രതീക്ഷിച്ചതിനപ്പുറത്തേക്ക് ആളുകൾ കൂടിച്ചേരുന്ന സ്ഥിതിയുണ്ടായി. 80 ശതമാനം ആളുകൾ നിർദേശങ്ങൾ പാലിച്ചു. രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളടക്കം ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികളായി. സമരങ്ങളിൽ മുദ്രാവാക്യം വിളിക്കുമ്പോൾ ഉമിനിർ തെറിക്കും. ഇത് രോഗവ്യാപനത്തിന് കാരണമാണ്…

Read More

രണ്ട് വയസ്സുള്ള കുഞ്ഞുമായി അമ്മ അഷ്ടമുടിക്കായലിൽ ചാടി; യുവതിയുടെ മൃതദേഹം ലഭിച്ചു

കൊല്ലം കുണ്ടറയിൽ യുവതി കുഞ്ഞുമായി അഷ്ടമുടിക്കായലിൽ ചാടി. വെള്ളിമണ്ണിലാണ് സംഭവം. പെരിനാട് സ്വദേശി രാഖിയാണ് തന്റെ രണ്ട് വയസ്സുള്ള മകൻ ആദിയുമായി കായലിൽ ചാടിയത്. രാഖിയുടെ മൃതദേഹം തെരച്ചിലിൽ കണ്ടെത്തി. കുഞ്ഞിനായുള്ള തെരച്ചിൽ തുടരുകയാണ്  

Read More

നൂറ് രൂപക്ക് മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ബസ്സിൽ താമസിക്കാം

കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ മൂ​ന്നാ​ര്‍ ബ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ച സ്ലീ​പ്പ​ര്‍ ബ​സു​ക​ള്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് വാ​ട​ക​ക്ക് ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ര​ക്കും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും പു​റ​ത്തി​റ​ക്കി. സ്ലീ​പ്പ​ര്‍ ഒ​ന്നി​ന് ഒ​രു രാ​ത്രി 100 രൂ​പ നി​ര​ക്കി​ല്‍ വൈ​കീ​ട്ട് ആ​റു​മ​ണി​മു​ത​ല്‍ പി​റ്റേ​ന്ന് ഉ​ച്ച​ക്ക് 12വ​രെ വാ​ട​ക​ക്ക്​ ന​ല്‍​കും. വാ​ട​ക​ക്ക് തു​ല്യ​മാ​യ തു​ക ക​രു​ത​ല്‍​ധ​ന​മാ​യി ന​ല്‍​ക​ണം. ഒ​ഴി​ഞ്ഞു​പോ​കു​മ്പോള്‍ നാ​ശ​ന​ഷ്​​ട​ങ്ങ​ള്‍ വ​ല്ല​തു​മു​ണ്ടെ​ങ്കി​ല്‍ അ​ത് ഈ​ടാ​ക്കി​യ​ശേ​ഷം ബാ​ക്കി തു​ക തി​രി​കെ​ന​ല്‍​കും. ബ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് നി​ല​വി​ല്‍ മൂ​ന്നാ​ര്‍ ഡി​പ്പോ​യി​ലെ ടോ​യ്​​ല​റ്റ് സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കാ​നാ​യി അ​നു​വ​ദി​ക്കും. സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും പ്ര​ത്യേ​ക​മാ​യു​ള്ള ടോ​യ്​​ല​റ്റു​ക​ളാ​ണ്…

Read More

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ 11.30ന് പന്നിമറ്റത്തുള്ള ഇമ്മാനുവേല്‍ ചില്‍ഡ്രന്‍സ് ഹോമിന്റെ വരാന്തയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. പെണ്‍കുട്ടിയെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കാഞ്ഞാര്‍ പോലീസിനെ വിവരം അറിയിച്ചു. എസ്‌ഐ പി.റ്റി ബിജോയിയും സംഘവും സ്ഥലത്തെത്തി കുഞ്ഞിനെ തൊടുപുഴ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മറ്റിയെ അറിയിച്ചിട്ടുണ്ട്. നവജാത ശിശു ഇപ്പോള്‍ കാഞ്ഞാര്‍ പോലീസിന്റെയും ആശുപത്രി അധികൃതരുടേയും നിരീക്ഷണത്തില്‍ ആണ്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.  

Read More