ബാബുവിന്റെ രക്ഷാപ്രവർത്തനം: ഇന്ത്യൻ സൈന്യത്തോട് കേരളം നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി
മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തിയ രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി സൈന്യത്തിന് കേരളത്തിന്റെ നന്ദി അറിയിച്ചത്. ആശങ്കകൾക്കു വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകും. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികർ, പാരാ റെജിമെൻറ് സെൻററിലെ സൈനികർ,…