ബാബുവിനെ ഇന്ന് തന്നെ രക്ഷിക്കുമെന്ന് കരസേന; വെള്ളം ചോദിച്ച് യുവാവ്
പാലക്കാട് മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താനായുള്ള ദൗത്യം സൈന്യം ഏറ്റെടുത്തു. ബാബുവിന് സമീപത്ത് സൈന്യം എത്തിയതായാണ് വിവരം. സൈനിക സംഘം ബാബുവുമായി സംസാരിച്ചു. ബാബുവിന് വെള്ളം എത്തിക്കാനുള്ള നീക്കമാണ് ആദ്യം നടത്തുന്നത്. രാത്രി മുഴുവൻ സൈന്യം രക്ഷാപ്രവർത്തനത്തിലായിരുന്നു ഒരു ടീം മലയുടെ മുകളിൽ നിന്നും മറ്റൊരു ടീം മലയുടെ താഴെ നിന്നുമാണ് ബാബുവിന്റെ അടുത്ത് എത്താൻ ശ്രമിക്കുന്നത്. ഇന്ന് പകൽ തന്നെ ബാബുവിനെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന് കരസേന മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ്…