എന്നെയും സൈന്യത്തിലെടുക്കുമോ; രക്ഷപ്പെടുത്തിയതിന് പിന്നാലെ സൈനികരോട് ബാബു ചോദിച്ചു
മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്തിയതിന് പിന്നാലെ തന്നെയും സൈന്യത്തിൽ എടുക്കുമോ എന്നാണ് ബാബു ചോദിച്ചതെന്ന് ലഫ്. കേണൽ ഹേമന്ത് രാജ്. ബാബുവിനെ രക്ഷപ്പെടുത്തി മലമുകളിൽ എത്തിച്ചപ്പോഴായിരുന്നു ഈ ചോദ്യം. ഹേമന്ത് രാജിന്റെ നേതൃത്വത്തിലുള്ള സൈനിക സംഘമാണ് ബാബുവിനെ രക്ഷപ്പെടുത്തിയത് എത്ര കഠിനമായ അവസ്ഥയിലാണെങ്കിലും ഇന്ത്യൻ ആർമി കീ ജയ് എന്ന് വിളിക്കുമ്പോൾ തങ്ങൾക്ക് തന്നെ കിട്ടുന്ന ഒരു ഊർജമാണ് ഏറ്റവും പ്രധാനം. എല്ലാവർക്കും വേണ്ടിയാണ് ഞങ്ങളുടെ പ്രവർത്തനമെന്നും ഹേമന്ത് രാജ് പറഞ്ഞു ബുധനാഴ്ച രാവിലെ ആറരയോടെയാണ് കേണൽ…