ഉച്ചക്കട കൊലപാതകം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിൽ

 

വിഴിഞ്ഞം ഉച്ചക്കടയിൽ 44കാരനെ കുത്തിക്കൊന്ന കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നാണ് മരുതൂർകോണം റോഡിൽ താമസിക്കുന്ന സജികുമാറിനെ പ്രതികൾ കുത്തിക്കൊന്നത്. മൂന്നാം തീയതിയായിരുന്നു സംഭവം. രണ്ട് പ്രതികൾ നേരത്തെ പിടിയിലായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പേരെ പോലീസ് ഓടിച്ചിട്ടാണ് പിടികൂടിയത്.

റജി, സുധീർ എന്നീ പ്രതികളെയാണ് ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് നിന്നും പോലീസ് ഓടിച്ചിട്ട് പിടികൂടിയത്. വെള്ളായണി കാർഷിക കോളജിന് സമീപത്താണ് ഇവർ ഒളിവിൽ കഴിഞ്ഞത്. കൊല്ലപ്പെട്ട സജികുമാറിന്റെ സുഹൃത്തുക്കളാണ് ഇവർ. ബിജു, രാജേഷ് എന്നീ പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.