കൊല്ലം കുളത്തൂപ്പുഴയിൽ പിക്ക് അപ് വാൻ നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ട് പേർ മരിച്ചു. കുളത്തൂപ്പുഴ കല്ലാറിലാണ് അപകടം നടന്നത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. കുളത്തൂപ്പുഴ സ്വദേശി യഹ്യ കുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീർ എന്നിവരാണ് മരിച്ചത്. വനമേഖലയോട് ചേർന്ന സ്വകാര്യ എസ്‌റ്റേറ്റിലാണ് അപകടമുണ്ടായത്.