തിരുവനന്തപുരം പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടാസംഘം അറുപതുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു. പോത്തൻകോട് പള്ളിനടയിൽ എസ് കെ ബേക്കറി ജീവനക്കാരൻ മുനൂർ മൻസിലിൽ നസീമിനാണ് മർദനമേറ്റത്.
സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിലായി. ബന്ധു നൽകിയ ക്വട്ടേഷനെ തുടർന്നാണ് നസീമിനെ മർദിച്ചതെന്നാണ് സൂചന. ക്വട്ടേഷൻ നൽകിയ അബ്ബാസ് മൻസിലിൽ ഷുക്കൂറിനായുള്ള തെരച്ചിൽ തുടരുകയാണ്. പലിശക്ക് നൽകിയ മുപ്പതിനായിരം രൂപ തിരികെ കിട്ടാനാണ് ക്വട്ടേഷൻ നൽകിയതെന്നാണ് വിവരം