ഭർത്താവിനെ കൊല്ലാനുള്ള ക്വട്ടേഷൻ പരാജയപ്പെട്ടു; പിടിക്കപ്പെടുമെന്ന് കരുതി യുവതി തൂങ്ങിമരിച്ചു

വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ യുവതി തൂങ്ങിമരിച്ചു. ക്വട്ടേഷൻ പരാജയപ്പെടുകയും ഗുണ്ടകളെ പോലീസ് പിടികൂടുകയും ചെയ്തതോടെ താനും പിടിക്കപ്പെടുമെന്ന ഭയത്തിലാണ് യുവതി തൂങ്ങിമരിച്ചത്. തമിഴ്‌നാട് തേനി ജില്ലയിലെ കമ്പത്താണ് സംഭവം

കമ്പം സ്വദേശിനി ഭൂവനേശ്വരി(21)ായാണ് തൂങ്ങിമരിച്ചത്. നവംബർ 10നാണ് ഗൗതം എന്ന 24കാരനുമായി ഇവരുടെ വിവാഹം കഴിഞ്ഞത്. പോലീസിൽ ചേരാൻ ഭുവനേശ്വരി പരിശീലനം കഴിഞ്ഞ് കാത്തിരിക്കുകയായിരുന്നു. എന്നാൽ ജോലിക്ക് വിടില്ലെന്ന നിലപാടിലായിരുന്നു ഗൗതമിന്. ഇതോടെയാണ് വിവാഹം കഴിഞ്ഞ് 22ാം ദിവസം തന്നെ ഗൗതമിനെ കൊല്ലാൻ ഭുവനേശ്വരി ക്വട്ടേഷൻ നൽകിയത്.

മൂന്ന് പവന്റെ നെക്ക് ലേസ് പണം വെച്ച് 75000 രൂപ നിരഞ്ജൻ എന്നയാൾക്ക് നൽകി. തുടർന്ന് ഭുവനേശ്വരി ഭർത്താവിനെയും കൂട്ടി കുമളി, തേക്കടി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. സ്‌കൂട്ടറിന്റെ സമീപത്തേക്ക് തിരികെ എത്തിയപ്പോൾ ടയർ പഞ്ചറായ നിലയിലാണ് കണ്ടത്. ഇതോടെ ഗൗതം സ്‌കൂട്ടർ തള്ളി നടക്കാൻ തുടങ്ങി

 

മുൻകൂട്ടി തീരുമാനിച്ചപ്രകാരം ഈ സമയം കാറിലെത്തിയ ക്വട്ടേഷൻ സംഘം സ്‌കൂട്ടറിൽ ഇടിച്ചെങ്കിലും ഗൗതം അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം നിർത്തി ഇറങ്ങിയ സംഘം ഗൗതമിനെ മർദിച്ചെങ്കിലും മറ്റ് വാഹനങ്ങൾ എത്തിയതോടെ കൊലപ്പെടുത്താനും സാധിച്ചില്ല. ഗൗതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘത്തിലെ അഞ്ച് പേർ പിടിയിലായി. അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി ആത്മഹത്യ ചെയ്തത്.