അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞു; മൂന്ന് സ്ത്രീകൾ മരിച്ചു

  പത്തനംതിട്ട അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകൾ മരിച്ചു. കൊല്ലം അയൂർ സ്വദേശികളായ ശ്രീജ(45), ശകുന്തള(51), ഇന്ദിര(57) എന്നിവരാണ് മരിച്ചത്. ഏഴ് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ നാല് പേരെ രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. കരുവാറ്റ പള്ളിക്ക് സമീപത്തുള്ള കനാലിലേക്ക് നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് വിവരം. കനാലിൽ ശക്തമായ ഒഴുക്കുണ്ടായതിനാൽ കാർ ഒഴുകി പാലത്തിന്റെ കൈവരിയിൽ തങ്ങി നിൽക്കുകയായിരുന്നു.

Read More

അവരെത്തിയപ്പോൾ തന്നെ ആത്മവിശ്വാസമായി; സൈന്യത്തിന് നന്ദി പറഞ്ഞ് ബാബുവിന്റെ മാതാവ്

  മകനെ രക്ഷിച്ചതിന് സൈന്യത്തിന് നന്ദി പറഞ്ഞ് ബാബുവിന്റെ അമ്മ റഷീദ. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലെത്തി മകനെ കണ്ടതിന് ശേഷം റഷീദ പ്രതികരിച്ചു. ജില്ലാ ആശുപത്രിയിലേക്ക് ബാബുവിനെ എത്തിക്കുന്നതിന് മുമ്പ് തന്നെ ഇവരെ സജ്ജീകരണങ്ങളൊക്കെ ഒരുക്കിയിരുന്നു. മകനെ ജീവനോടെ ലഭിക്കുമെന്ന് പൂർണ വിശ്വാസമുണ്ടായിരുന്നുവെന്നും റഷീദ പറഞ്ഞു സൈന്യം എത്തിയപ്പോൾ തന്നെ ആത്മവിശ്വാസമായി. അവർ മല കയറിയാൽ രക്ഷപെടുത്തുമെന്നുറപ്പായിരുന്നു. മറ്റുള്ളവർ നന്നായി പ്രവർത്തിച്ചെങ്കിലും അവിടെ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. മകന്റെ ജീവൻ രക്ഷിച്ചതിൽ എല്ലാവരോടും നന്ദി പറയുന്നു. നാട്,…

Read More

ആർടിപിസിആർ ടെസ്റ്റിന് 300 രൂപയാക്കി; പിപിഇ കിറ്റ് കുറഞ്ഞ വില 154 രൂപയായി, മാസ്‌കിനും വില കുറയും

സംസ്ഥാനത്തെ കൊവിഡ് പരിശോധനകൾക്കും പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സാമഗ്രികൾക്കും നിരക്ക് കുറച്ച് വില പുനക്രമീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. ആർടിപിസിആർ പരിശോധനക്ക് ഇനി മുതൽ 300 രൂപ മാത്രമേ ഈടാക്കാവൂ എന്ന് ഉത്തരവിൽ പറയുന്നു ആന്റിജൻ ടെസ്റ്റിന് 100 രൂപ, എകസ്പർട്ട് നാറ്റ് ടെസ്റ്റിന് 2350 രൂപയും ട്രൂനാറ്റ് ടെസ്റ്റിന് 1225 രൂപയും ആർടി ലാമ്പ് ടെസ്റ്റിന് 1025 രൂപയുമായി കുറച്ചു. പിപിഇ കിറ്റ് ഒരു യൂണിറ്റിന് 154 രൂപയും ഡബിൾ എക്‌സ് എൽ സൈസിന്…

Read More

ബാബുവിന്റെ ആരോഗ്യനില തൃപ്തികരം; ജില്ലാ ആശുപത്രിയിൽ ചികിത്സ തുടരുന്നു

  മലമ്പുഴ ചെറാട് മലയിൽ നിന്നും രക്ഷപ്പെടുത്തി പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. ബാബുവിനെ ചികിത്സിച്ച് വരികയാണ്. ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി സൂപ്രണ്ടിന്റെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. മലമുകളിൽ നിന്നും ഹെലികോപ്റ്ററിൽ ബാബുവിനെ എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. ഹെലികോപ്റ്റർ കഞ്ചിക്കോട് ഇറങ്ങുകയും റോഡ് മാർഗം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇതിനിടെ ബാബു രണ്ട് തവണ രക്തം ഛർദിച്ചത് ആശങ്ക ജനിപ്പിച്ചിരുന്നു. ആംബുലൻസിൽ വെച്ച് കൃത്യമായ പരിചരണം ഡോക്ടർമാർ നൽകി. പതിനഞ്ച് മിനിറ്റുകൊണ്ട് ആശുപത്രിയിലേക്ക് എത്തിക്കുകയും…

Read More

സമാനതകളില്ലാത്ത ദൗത്യം; രക്ഷാപ്രവർത്തകരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ്

  മലമ്പുഴ ചെറാട് മലയിൽ 45 മണിക്കൂറിലധികമായി കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയ ദൗത്യ സംഘത്തെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമാനതകളില്ലാത്ത ദൗത്യമാണ് മലമ്പുഴയിൽനടന്നതെന്ന് സതീശൻ പറഞ്ഞു സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയിൽ നടന്നത്. എലിച്ചിരം കുമ്പാച്ചി മലയിൽ കുടുങ്ങിയ ചെറാട് സ്വദേശി ആർ. ബാബുവിനെ 45 മണിക്കൂറിന് ശേഷം സൈന്യം രക്ഷിച്ചു. ചരിത്രമായ രക്ഷാ ദൗത്യം. സൈന്യത്തിനൊപ്പം വനം, പോലീസ്, ഫയർഫോഴ്‌സ്, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും  മാധ്യമങ്ങളും അഭിനനന്ദനം…

Read More

നിയമസഭാ ബജറ്റ് സമ്മേളനം ഫെബ്രുവരി 18 മുതൽ; സംസ്ഥാന ബജറ്റ് മാർച്ച് 11ന്

  നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി 18 മുതൽ ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും ബജറ്റ് സമ്മേളനം ആരംഭിക്കുക. പ്രസംഗത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. രണ്ട് ഘട്ടങ്ങളിലായാണ് ബജറ്റ് സമ്മേളനം നടക്കുന്നത് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് ശേഷം സഭ താത്കാലികമായി പിരിയും പിന്നീട് മാർച്ച് രണ്ടാം വാരം ബജറ്റിനായി വീണ്ടും സമ്മേളിക്കും. ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെ സഭയില്ല. മാർച്ച് 11ന് ബജറ്റ് അവതരിപ്പിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സഭാ സമ്മേളന…

Read More

ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ട്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  തൃപ്പുണിത്തുറ പൂർണത്രയിശ ക്ഷേത്രത്തിൽ നടത്തിയ ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ട് നടപടിക്കെതിരെ ഹൈക്കോടതി കേസെടുത്തു. സംഭവം വിവാദമായതിന് പിന്നാലെയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് സ്വമേധയാ കേസെടുത്തത് പാപ പരിഹാരത്തിനായെന്ന പേരിലാണ് ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തുന്നത്. 20000 രൂപയാണ് ഇതിന്റെ ചെലവ്. പന്ത്രണ്ട് ബ്രാഹ്മണരെ ഇരുത്തി ഇവരുടെ കാൽ കഴുകുന്നതാണ് വഴിപാട്. ഇത് വിവാദമായതോടെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തുവന്നിരുന്നു. ഇത്തരം…

Read More

കൊല്ലത്ത് 16കാരി തീപൊള്ളലേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

കൊല്ലം പനയത്ത് പതിനാറുവയസ്സുകാരിയെ വീടിന് പുറകിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റയം സ്വദേശികളായ എഡിസൻ-ഹേമ ദമ്പതികളുടെ മകൾ ഹന്നയാണ് മരിച്ചത്. രാവിലെ ആറ് മണിക്ക് അലറാം വെച്ച് കുട്ടി ഉണർന്നിരുന്നു. പിന്നീട് പീടിന് പുറത്തേക്ക് ഇറങ്ങുന്നതും വീട്ടുകാർ കണ്ടതാണ്. പതിവായി വീടിന് പിന്നിലിരുന്നാണ് കുട്ടി പഠിക്കാറുള്ളതിനാൽ ഇത് വീട്ടുകാർ കാര്യമായി എടുത്തില്ല ഏഴ് മണിയോടെ വീടിന് പിന്നിൽ കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നലിയിൽ കണ്ടെത്തുകയായിരുന്നു. സെന്റ് ചാൾസ് ബറോമിയ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. പരീക്ഷയിൽ…

Read More

ബാബുവിന്റെ ആരോഗ്യനില വഷളായി; അതിവേഗം ആശുപത്രിയിലേക്ക്

ചെറാട് മലയിൽ നിന്നും എയർ ലിഫ്റ്റ് ചെയ്ത ബാബുവിനെ ഹെലികോപ്റ്ററിൽ കഞ്ചിക്കോട് എത്തിച്ച ശേഷം റോഡ് മാർഗം ആശുപത്രിയിലേക്ക് മാറ്റി. സുലൂരിലെ വ്യോമസേന ക്യാമ്പിൽ നിന്നുള്ള പ്രത്യേക ഹെലികോപ്റ്ററാണ് മലമുകളിൽ നിന്നും ബാബുവിനെ എയർ ലിഫ്റ്റ് ചെയ്തത്. മിനിറ്റുകൾക്കുള്ളിൽ തന്നെ ഹെലികോപ്റ്റർ കഞ്ചിക്കോട് എത്തി. ഇവിടെ നിന്ന് ബാബുവിനെ ആംബുലൻസിലേക്ക് മാറ്റി. തീർത്തും അവശയായ നിലയിലാണ് ബാബുവിനെ ആംബുലൻസിലേക്ക് എത്തിച്ചത്. ആംബുലൻസിൽ വെച്ച് ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് അതിവേഗം ആംബുലൻസ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. കഞ്ചിക്കോട്…

Read More

ബാബു രക്തം ഛർദിച്ചു, അവശനിലയിലായി; മല മുകളിൽ നിന്ന് എയർ ലിഫ്റ്റ് ചെയ്തു

  മലമ്പുഴ ചെറാട് മലയിടുക്കിൽ 45 മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതിന് ശേഷം സൈന്യം രക്ഷപ്പെടുത്തി മലമുകളിൽ എത്തിച്ച ബാബുവിന്റെ ആരോഗ്യനിലയിൽ ആശങ്ക. ബാബു വെള്ളം കുടിച്ചതിന് പിന്നാലെ രക്തം ഛർദിച്ചു. ഇതോടെ ബാബുവിനെ രക്ഷിക്കാനായി ഹെലികോപ്റ്റർ എത്രയും വേഗം അയക്കാൻ രക്ഷാപ്രവർത്തകർ അഭ്യർഥിക്കുന്നതും കാണാമായിരുന്നു ഇതിന് മിനിറ്റുകൾക്ക് പിന്നാലെ കൂനൂരിൽ നിന്നെത്തിയ ഹെലികോപ്റ്ററിൽ ബാബുവിനെ എയർ ലിഫ്റ്റ് ചെയ്തു. ബാബുവിനെയും കൊണ്ട് ഹെലികോപ്റ്റർ യാത്ര തുടങ്ങി. എത്രയും വേഗം ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാനാണ് ശ്രമിക്കുന്നത്. കഞ്ചിക്കോട് എത്തിച്ച…

Read More