തിരുവനന്തപുരം എ ആർ ക്യാമ്പിലെ പോലീസുകാരന്റെ മരണത്തിൽ ദുരൂഹത; അന്വേഷണം തുടങ്ങി

 

തിരുവനന്തപുരം എ ആർ ക്യാമ്പിലെ പോലീസുകാരനായ ബേർട്ടിയുടെ മരണത്തിൽ ദുരൂഹത. കൊട്ടാരക്കര സ്വദേശിയായ ബേർട്ടിയുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്.  മദ്യപിച്ച് എ ആർ ക്യാമ്പിലുണ്ടായ സംഘർഷത്തിലാണ് ബേർട്ടിക്ക് പരുക്കേറ്റതെന്ന് ബന്ധുക്കൾ പറയുന്നു

മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ പോലീസുകാരനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രിയോടെ തന്നെ ബേർട്ടി അന്തരിച്ചു. സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു