തിരുവനന്തപുരം വെള്ളായണിയിൽ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നേമം പോലീസ് ക്വാർട്ടേഴ്‌സ് റോഡിൽ താമസിക്കുന്ന ദിവ്യ(38)യാണ് ഡിസംബർ 9ന് ഭർതൃവീട്ടിൽ മരിച്ചത്.
ദിവ്യയുടെ ഭർത്താവ് പ്ലാങ്കാലമുക്ക് നന്ദാവനത്തിൽ എസ് ബിജുവിനെയാണ് പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത്. മകളുടെ മൊഴിയാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്. ഡിസംബർ 9നായിരുന്നു സംഭവം. വഴക്കിനിടെ മരിക്കുമെന്ന് പറഞ്ഞ് ദിവ്യ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു. ഭാര്യയെ പിന്തിരിപ്പിക്കുന്നതിന് പകരം ബിജു ഇവരെ മർദിക്കുകയും തീപ്പെട്ടി എടുത്ത് നൽകുകയുമായിരുന്നു.