ഏകാധിപത്യം അംഗീകരിച്ചുതരാൻ ഇത് യുപി അല്ലെന്ന് മുഖ്യമന്ത്രിയെ ഓർമിപ്പിക്കുന്നു: സതീശൻ
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്ത സർക്കാർ നിലപാട് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവർ സാദത്ത് നിയമസഭയിൽ ഒക്ടോബർ 27ന് ഡിപിആർ ആവശ്യപ്പെട്ട് നൽകിയ ചോദ്യത്തിനുള്ള മറുപടി പോലും പൂഴ്ത്തിവെക്കാനാണ് സർക്കാർ ശ്രമിച്ചത്. മറുപടി നൽകാത്തത് അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കത്ത് നൽകിയതോടെയാണ് സർക്കാരിന് ഡിപിആർ പ്രസിദ്ധീകരിക്കേണ്ടി വന്നത്. എന്നാൽ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയായി നൽകിയ ഡിപിആർ രേഖകൾ അപൂർണവും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതുമാണ്. പൂർണ ഡിപിആർ പുറത്തുവിടാൻ…