പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ രൂപസാമ്യമുള്ളയാളുകളെ പലയിടങ്ങളിലായി കണ്ട് ആളുകള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, പത്തനംതിട്ടയിലെ ബിവറേജസ് ഷോപ്പ് മാനേജര്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു: രാജസ്ഥാനില്‍ താന്‍ കണ്ടതു സാക്ഷാല്‍ സുകുമാരക്കുറുപ്പിനെ തന്നെയെന്ന്.
റെൻസിമിന്റെ മൊഴിയെടുത്ത ക്രൈംബ്രാഞ്ച് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ്. വേണ്ടി വന്നാൽ രാജസ്ഥാനിലേക്കു പോയി അന്വേഷണം നടത്തുന്നതിനെക്കുറിച്ചും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. റെൻസിം പറയുന്ന ആളെ കണ്ടെന്നു പറയുന്ന ആശ്രമത്തിൽനിന്നും വിവരങ്ങൾ ശേഖരിക്കും.
മുഖ്യമന്ത്രിക്കു കഴിഞ്ഞ ജനുവരി അഞ്ചിനു റെൻസിം കത്തെഴുതിയതോടെയാണ് വീണ്ടും അന്വേഷണം ചൂടുപിടിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെത്തി റെന്‍സിമിന്റെ മൊഴി ശേഖരിച്ചു.