Headlines

താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം, അമീബിക് മസ്തിഷ്ക ജ്വരം കാരണമല്ല; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട് താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യുമോണിയയാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചു. മകളുടെ മരണകാരണം അറിയണമെന്നാവശ്യപ്പെട്ടായിരുന്നു പിതാവ് സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചത്.

മകൾക്ക് കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്നും രാവിലെ ആശുപത്രിയിൽ എത്തിച്ചിട്ടും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കുട്ടിയുടെ അച്ഛൻ ആക്രമിച്ചത്.