കോണ്‍ഗ്രസില്‍ വീണ്ടും കലാപം; നേതാക്കള്‍ തമ്മിലുള്ള അകല്‍ച്ച തിരിച്ചടിയാവും
കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപങ്ങള്‍ അടങ്ങുന്നില്ല. സ്വന്തം ഗ്രൂപ്പിനപ്പുറം മറ്റൊന്നും ആലോചിക്കാത്ത നേതാക്കളും, അവര്‍ തമ്മിലുള്ള ചക്കളത്തിപ്പോരും കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകര്‍ക്കുകയാണ്. കെപിസിസി പുനസംഘടനയും ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതും സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം നിലവില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനില്‍ എത്തിനില്‍ക്കയാണ്. ലൈംഗിക അപവാദത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതോടെയാണ് സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം വീണ്ടും ശക്തമായത്. സംഘടനാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച രാഹുല്‍ അധ്യക്ഷനായി. രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കി…
