Headlines

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; മാറ്റങ്ങൾ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബാധ്യസ്ഥർ, നിര്‍ദേശവുമായി സുപ്രീം കോടതി

ദില്ലി: ബിഹാർ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ വോട്ടർ പട്ടികയിലെ മാറ്റങ്ങൾ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബാധ്യസ്ഥരെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ ഉത്തരവാദിത്വം നിറവേറ്റും എന്നതിൽ സംശയമില്ലെന്നും കോടതി. വോട്ടർ പട്ടികയിലെ മാറ്റങ്ങളിൽ കമ്മീഷൻ വിശദീകരണം എഴുതി നൽകണമെന്നും കോടതി നിർദ്ദേശിച്ചു. നിയമ പ്രശ്നങ്ങളിൽ നവംബർ 4ന് വാദം കേൾക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. കോടതി വെക്കേഷൻ ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഹർജി പരിഹരിക്കാൻ വൈകിയാൽ സുതാര്യത ഇല്ലാതെ ബീഹാർ തെരഞ്ഞെടുപ്പ് നടക്കും എന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു.