ലോകത്തിലെ അച്ചടി, ദൃശ്യ, നവമാധ്യമരംഗത്തെ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായ സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈന്‍(SND) ഡയറക്ടര്‍ ബോര്‍ഡിലേക്ക് മലയാളി മാധ്യമപ്രവര്‍ത്തകന്‍ ടികെ സജീവ് കുമാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ ഏഷ്യയില്‍ നിന്നുള്ള ഏക അംഗമായി അദ്ദേഹം തുടരും. രണ്ട് വര്‍ഷമാകും കാലാവധി.
ന്യൂസ് ഡിസൈന്‍ സംബന്ധിയായ ലോകപ്രസിദ്ധ വെബ്‌സൈറ്റായ NewspaperDesign.org-യുടെ എഡിറ്റോറിയല്‍ ഡയറക്ടര്‍ കൂടിയാണ് ടി കെ സജീവ് കുമാര്‍. മാധ്യമപ്രവര്‍ത്തനരംഗത്ത് 31 വര്‍ഷങ്ങളിലേറെയായി സജീവ് കുമാര്‍ പ്രവര്‍ത്തിച്ചുവരികയാണ്.
2024ലാണ് സജീവ് കുമാര്‍ ആദ്യമായി സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈന്‍ 1979ലാണ് രൂപീകൃതമായത്.