വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ പോക്‌സോ കേസ് പ്രതി പിടിയിൽ മെഡിക്കൽ കോളജിലെ ചികിത്സക്കിടെ രക്ഷപ്പെട്ട യുപി സ്വദേശി ഫായിസിനെയാണ് നാട്ടുകാർ വെളപ്പാറയിൽ നിന്ന് പിടികൂടിയത്. ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്
അധികൃതരുടെ കണ്ണുവെട്ടിച്ച് ഉച്ചയോടെ ഇയാൾ കടന്നുകളയുകയായിരുന്നു. പ്രതി രക്ഷപ്പെട്ട വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ നാട്ടുകാർ സംശയാസ്പദമായ നിലയിൽ കണ്ട ഫായിസിനോട് വിവരങ്ങൾ തിരക്കി. ഇതോടെ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും നാട്ടുകാർ പിടികൂടുകയുമായിരുന്നു.