Headlines

തർക്കം നിലനിൽക്കുന്ന ആറ് മണ്ഡലങ്ങളിലെ കൂടി സ്ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം തർക്കത്തിലുള്ള ആറ് മണ്ഡലങ്ങളിലെ കൂടി സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിൽ നിന്നെത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് രാവിലെ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കും വട്ടിയൂർക്കാവിൽ പി സി വിഷ്ണുനാഥിനെയും കുണ്ടറയിൽ കല്ലട രമേഷിനെയും പട്ടാമ്പിയിൽ ആര്യാടൻ ഷൗക്കത്തിനെയും തവനൂരിൽ റിയാസ് മുക്കോളിയെയും നിലമ്പൂരിൽ വി വി പ്രകാശിനെയും കൽപറ്റയിൽ ടി സിദ്ദിഖിനെയുമാണ് പരിഗണിക്കുന്നത്. ചർച്ചകൾക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. അതേസമയം നേമത്തെ സ്ഥാനാർഥി കെ മുരളീധരൻ നാളെ മുതൽ പ്രചാരണം…

Read More

കഥകളിയാചാര്യനും നൃത്തഅധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കഥകളിയാചാര്യനും നൃത്തഅധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 105 വയസായിരുന്നു. പുലർച്ചെ നാലോടെ കോഴിക്കോട്‌ കൊയ്‌ലാണ്ടി ചേലിയയിലെ വീട്ടിലാണ്‌ അന്ത്യം. കഥകളിക്കായി മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌.ഭരതനാട്യം, കേരള നടനം എന്നീ കലാരൂപങ്ങളിലും പ്രാവീണ്യമുണ്ടായിരുന്നു. 15 വയസുമുതൽ കഥകളി രംഗത്തുള്ള അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം, വയോജന ശ്രേഷ്ഠ പുരസ്കാരം. കലാമണ്‌ഡല പുരസ്‌കാരം, ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി. കഥകളിയിലെ തെക്ക്- വടക്ക് സമ്പ്രദായങ്ങളെയും ഭരതനാട്യത്തിലെയും മറ്റും ചില ഘടകങ്ങളെയും സമന്വയിപ്പിച്ച് തന്റേതായ ശൈലി അദ്ദേഹം രൂപപ്പെടുത്തിയിരുന്നു.  …

Read More

മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചതാണ്; പിന്നീടെന്ത് സംഭവിച്ചെന്നറിയില്ല: ശോഭാ സുരേന്ദ്രൻ

ബിജെപി സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പുറകെ ബിജെപി നേതൃത്വത്തിനെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ലഭിച്ചത് സുവർണാവസരമാണ്. രണ്ട് സീറ്റുകളിലും വിജയാശംസകൾ ബിജെപിയിലെ മുതിർന്ന നേതാക്കളായ മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണ് സുരേന്ദ്രന് ലഭിച്ചത്. തന്നോട് മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ താത്പര്യമില്ലായിരുന്നു. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അടക്കം അറിയിച്ചതാണ്. എന്നാൽ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചുവെന്ന്…

Read More

27കാരി അരിത ബാബു കായംകുളത്തെ കോൺഗ്രസ് സ്ഥാനാർഥി

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായി അരിത ബാബു. 27കാരിയായ അരിത കായംകുളത്താണ് മത്സരിക്കുന്നത്. ദേവികുളങ്ങര സ്വദേശി തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളാണ് അരിത സ്ഥാനാർഥി പട്ടികയിൽ വന്നത് തന്നെ വലിയ അംഗീകാരമാണെന്ന് അരിത പറഞ്ഞു. 21ാം വയസ്സിൽ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് അംഗമായ അരിത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയാണ്.

Read More

സംസ്ഥാനത്ത് ഇന്ന് 1792 പേർക്ക് കൊവിഡ്, 15 മരണം; 3238 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1792 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂർ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132, ആലപ്പുഴ 112, തൃശൂർ 108, കാസർഗോഡ് 65, ഇടുക്കി 59, വയനാട് 40, പാലക്കാട് 39 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

ഫിറോസ് കുന്നുംപറമ്പിലിന്റെ സ്ഥാനാര്‍ഥിത്വം; മലപ്പുറം ഡിസിസിക്ക് മുന്നില്‍ പ്രതിഷേധം

തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലിനെ മത്സരിപ്പിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറം ഡിസിസി ഓഫീസിന് മുന്നിലാണ് പ്രതിഷേധം. തവനൂരിലെയും പൊന്നാനിയിലെയും സ്ഥാനാര്‍ഥികളെ ചൊല്ലിയാണ് പ്രതിഷേധം. തവനൂരില്‍ മത്സരിക്കുമെന്ന് ഫിറോസ് കുന്നുംപറമ്പില്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചതായും ഫിറോസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

Read More

കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു: നേമത്ത് കെ മുരളീധരൻ

നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർഥികലെ പ്രഖ്യാപിച്ചു. 92 മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ 86 ഇടത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർഥികളിൽ 25 വയസ്സ് മുതൽ 50 വരെ 46 പേരുണ്ട്. 51 മുതൽ 60 വരെ 22 പേരും 61 മുതൽ 70 വയസ്സ് വരെ 15 പേരും 70ന് മുകളിൽ മൂന്ന് പേരുമുണ്ട് കാസർകോട് ഉദുമ-ബാലകൃഷ്ണൻ പെരിയ, കാഞ്ഞങ്ങാട് പി വി സുരേഷ്, കണ്ണൂർ പയ്യന്നൂർ-എം പ്രദീപ്കുമാർ, കല്യാശ്ശേരി-ബ്രിജേഷ് കുമാർ, തളിപ്പറമ്പ-വി പി അബ്ദുൽ റഷീദ്,…

Read More

ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും; നേമത്ത് കുമ്മനം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും ജനവിധി തേടും. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മുതിർന്ന നേതാവ് അരുൺ സിംഗാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ്‌കേരളത്തിൽ 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. 25 സീറ്റുകളിൽ മാത്രമാണ് ഘടകകക്ഷികൾ മത്സരിക്കുന്നത്. കഴിഞ്ഞ മാസം ബിജെപിയിൽ ചേർന്ന എൻജിനീയർ ഇ ശ്രീധരൻ പാലക്കാട് സീറ്റിൽ മത്സരിക്കും. നേമത്ത് കുമ്മനം രാജശേഖരനെയാണ് ബിജെപി നിർത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിർന്ന നേതാവ് സി കെ…

Read More

ഒൻപതാം ക്ലാസ് വരെ ഇത്തവണ വാർഷിക പരീക്ഷയില്ല

തിരുവനന്തപുരം:ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി. നിരന്തര മൂല്യനിർണയത്തിന്റെയും വർക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും ക്ലാസ് കയറ്റം. എട്ടാം ക്ലാസുവരെയുള്ള ഓൾ പാസ് ഇത്തവണ ഒൻപതിലേക്ക് കൂടി വ്യാപിപ്പിക്കും. കൊവിഡ് പശ്ചാത്തലത്തിലാണ് ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷകൾ ഒഴിവാക്കുന്നത്. കുട്ടികൾ ഒരുമിച്ച് സ്‌കൂളുകളിലെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കാം. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് 30 ലക്ഷത്തോളം കുട്ടികൾക്ക് ഒരേ സമയം പരീക്ഷ നടത്തുന്നത് അപ്രായോഗികവുമാണ്. അതിനാൽ നിരന്തര മൂല്യനിർണയം ഉൾപ്പെടെയുള്ളവയുടെ അടിസ്ഥാനത്തിൽ ക്ലാസ് കയറ്റം…

Read More

സ്ഥാനാർഥി പ്രഖ്യാപനം വരാനിരിക്കെ സുരേഷ് ഗോപി ചികിത്സയിൽ പ്രവേശിച്ചു; പത്ത് ദിവസത്തെ വിശ്രമം

ബിജെപി സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ സുരേഷ് ഗോപി ചികിത്സയിൽ. ന്യൂമോണിയ ബാധിച്ചാണ് താരം ചികിത്സയിൽ പ്രവേശിച്ചത്. പത്ത് ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ സുരേഷ് ഗോപിക്ക് നിർദേശിച്ചിരിക്കുന്നത് മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ കേന്ദ്ര നേതൃത്വത്തിൽ നിന്നും സുരേഷ്‌ഗോപിയിൽ സമ്മർദം ശക്തമായി. ഏറ്റവുമൊടുവിലായി അദ്ദേഹം തൃശ്ശൂരിൽ മത്സരിക്കുമെന്നാണ് വാർത്തകൾ. പ്രഖ്യാപനം വരാനിരിക്കെയാണ് സുരേഷ് ഗോപി ചികിത്സയിൽ പ്രവേശിച്ചത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗമാണ് പട്ടിക അംഗീകരിച്ചത്. കെ…

Read More