Headlines

കളിക്കുന്നതിനിടെ സാരിയില്‍ കഴുത്ത് കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം:കളിച്ചു കൊണ്ടിരിക്കെ സാരിയില്‍ കഴുത്ത് കുടുങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ആലുന്തറ ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയും നെല്ലനാട് പരമേശ്വരം പ്ലാവിള വീട്ടില്‍ അനില്‍ കുമാറിന്റെയും മല്ലികയുടെയും മകനുമായ യദുകൃഷ്ണനാണ് (11) മരിച്ചത്. ഇന്നലെ രാവിലെ 10 മണിക്കായിരുന്നു സംഭവം നടന്നത്. വീട്ടില്‍ ബന്ധുവായ മറ്റൊരു കുട്ടിയും മല്ലികയുടെ അമ്മയും മാത്രമാണുണ്ടായിരുന്നത്. പുറത്ത് ജോലിയിലായിരുന്ന മുത്തശ്ശി കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മുറിയിലെത്തിയപ്പോഴാണ് ജനല്‍ കമ്ബിയില്‍ സാരിയില്‍ കുടുങ്ങി മരിച്ച നിലയില്‍ കണ്ടത്. യദുവിന്റെ അമ്മ മല്ലിക…

Read More

നേമം ബിജെപിയുടെ കോട്ടയല്ല; സ്ഥാനാർഥിയാകുകയാണെങ്കിൽ നാളെ തന്നെ പ്രചാരണം തുടങ്ങും: മുരളീധരൻ

നേമത്ത് സ്ഥാനാർഥിയാക്കുമോയെന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്ന് കെ മുരളീധരൻ എംപി. നേമത്ത് യുഡിഎഫിന് വിജയം നേടാനാകും. കോൺഗ്രസിന്റെ സ്ഥാനാർഥിയെങ്കിൽ പൂർണ വിജയമായിരിക്കുമെന്നും മുരളി പറഞ്ഞു നേമം ബിജെപിയുടെ കോട്ടയല്ല. ഒ രാജഗോപാൽ തന്നെ അത് വ്യക്തമാക്കിയതാണ്. സ്ഥാനാർഥിയാകുകയാണെങ്കിൽ നാളെ തന്നെ തിരുവനന്തപുരത്ത് എത്തി പ്രചാരണ പരിപാടികൾ ആരംഭിക്കുമെന്നും മുരളീധരൻ പറഞ്ഞു നേമത്തെ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾക്കായി മുരളീധരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു. നേമം അടക്കമുള്ള മണ്ഡലങ്ങളിൽ ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

Read More

ബിജെപി സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും; സുരേഷ് ഗോപി തൃശ്ശൂരിൽ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന നേതൃത്വം നൽകിയ പട്ടിക ചില തിരുത്തലുകളോടെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ഇന്നലെ തെരഞ്ഞെടുപ്പ് സമിതി ചേർന്നത് കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങളിൽ ഒഴിച്ചിട്ടാകും സ്ഥാനാർഥി പ്രഖ്യാപനം. ഇവിടങ്ങളിൽ യുഡിഎഫിന്റെ കൂടി സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് ശേഷമാകും ബിജെപിയുടെ സ്ഥാനാർഥികളെ അറിയിക്കുക. കഴക്കൂട്ടത്ത് സർപ്രൈസ് സ്ഥാനാർഥി വരുമെന്നും റിപ്പോർട്ടുകളുണ്ട് കെ സുരേന്ദ്രന്റെ പേര് മഞ്ചേശ്വരത്തും കോന്നിയിലും പരിഗണിക്കുന്നുണ്ടെങ്കിലും മഞ്ചേശ്വരത്താണ് സാധ്യത കൂടുതൽ. സുരേഷ് ഗോപി തൃശ്ശൂരിലും…

Read More

വയനാട് സ്വദേശിയായ യുവാവ് പൊള്ളാച്ചിയിൽ വാഹനാപകടത്തിൽ മരണപെട്ടു

  നമ്പ്യാർകുന്നു മാങ്ങാചാലിൽ ഒലേടത് വീട്ടിൽ സാഗരൻ മകൻ നന്ദു സാഗർ (23) ആണ് മരിച്ചത്. ഇന്നലെ രാത്രി തമിഴ് നാട്ടിലെ പൊള്ളാച്ചിയിൽ ഉണ്ടായ വാഹനാപകടത്തിലാണ് നന്ദു മരണപ്പെട്ടത്. വൈത്തിരിയിലെ സ്വകാര്യബാങ്ക് ജീവനക്കാരനാണ് മരണപെട്ട നന്ദു. മൃതദേഹം പോസ്റ്റ്മോർട്ടവും മറ്റ് നടപടികളും പൂർത്തിയാക്കി വൈകിട്ടോടെ നമ്പ്യാർകുന്നിലെ വീട്ടിൽ എത്തിക്കും      

Read More

പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവെന്ന പ്രചാരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്

പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവെന്ന പ്രചാരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. തെരഞ്ഞെടുപ്പ് ഘട്ടത്തിലുള്ള പ്രചാരണങ്ങള്‍ സദുദ്ദേശത്തോടെയല്ലെന്നും ശാസ്ത്രീയമായാണ് കുട്ടികളുടെ എണ്ണം കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ കുട്ടികളുടെ എണ്ണം നാലു വര്‍ഷം കൊണ്ട് 6.8 ലക്ഷമായി എന്നത് മാത്രമല്ല ഒന്നാം ക്ലാസില്‍ പുതുതായി ചേര്‍ന്ന കുട്ടികളുടെ എണ്ണത്തിലും തുടര്‍ച്ചയായ വര്‍ധനവ് കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലുണ്ടായി. എല്ലാ ദുഷ്പ്രചാരണങ്ങളേയും അവഗണിച്ച് പൊതുവിദ്യാഭ്യാസ രംഗം ഇനിയും കൂടുതല്‍ ശക്തിയോടെ കുതിക്കും. അടുത്ത ജൂണില്‍ ഗ്രാഫ് ഇനിയുമുയരും. വിദ്യാലയങ്ങളിലെ ഗുണപരമായ മാറ്റത്തെ…

Read More

കെ.മുരളീധരന്‍ നേമത്ത്; പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി: ഹൈക്കമാൻ്റ് തീരുമാനം

അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കുമൊടുവിൽ, നേമത്ത് കെ. മുരളീധരൻ എംപി കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു സൂചന. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്തതായാണു വിവരം. മുരളീധരനെ ഡൽഹിയിലേക്കു വിളിപ്പിച്ചു. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽത്തന്നെ മൽസരത്തിനിറങ്ങും. തൃപ്പൂണിത്തുറയിൽ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയിൽ പി.സി. വിഷ്ണുനാഥും മൽസരിക്കുമെന്നും വിവരമുണ്ട്. ഞായറാഴ്ച ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പട്ടാമ്പി, നിലമ്പൂര്‍ സീറ്റുകളിൽ ശനിയാഴ്ച രാത്രി വൈകിയും തീരുമാനമായില്ല. ഈ സീറ്റുകളിൽ ഒഴികെയുള്ള മണ്ഡലങ്ങളിൽ പ്രഖ്യാപനം ഞായർ രാവിലെ ഉണ്ടാകുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ…

Read More

മുഖ്യമന്ത്രി തിങ്കളാഴ്ച പത്രിക നല്‍കും; പ്രകടനങ്ങളോ ആള്‍ക്കൂട്ടമോ ഉണ്ടാവില്ല

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള കണ്ണൂര്‍ ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ 15, 16, 17 തിയ്യതികളിലായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുഖ്യമന്ത്രിയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് ആദ്യദിവസം പത്രിക നല്‍കുക. കൂത്തുപറമ്പ് സ്ഥാനാര്‍ഥി കെ പി മോഹനന്‍ 17ന് രാവിലെ 11ന് പത്രിക നല്‍കും. ബാക്കി എട്ടുപേരും 16ന്. മാഹിയില്‍ എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍ ഹരിദാസ് 17ന് പത്രിക നല്‍കും. തിരഞ്ഞെടുപ്പു കമീഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചാകും പത്രിക സമര്‍പ്പണം. തിങ്കളാഴ്ച രാവിലെ…

Read More

നേമത്ത് സ്ഥാനാർഥിയെ കണ്ടെത്താനാകാതെ കോൺഗ്രസ്; ഉമ്മൻ ചാണ്ടി സന്നദ്ധത അറിയിച്ചതായി സൂചന

നേമത്ത് സ്ഥാനാർഥിയെ കണ്ടെത്താനുള്ള കോൺഗ്രസിന്റെ ശ്രമം തുടരുന്നു. ഏറ്റവുമൊടുവിലായി ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കാൻ സന്നദ്ധത അറിയിച്ചതായാണ് സൂചന. അതേസമയം നേരത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിയെ നിർബന്ധിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട് ഇന്ന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ആരാധകർ നേമത്തേക്ക് പോകരുതെന്നും പറഞ്ഞ് പ്രതിഷേധിച്ചിരുന്നു. തുടർന്ന് പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിക്കുകയും ചെയ്തു. നേമത്തും പുതുപ്പള്ളിയിലും മത്സരിക്കാനുള്ള നീക്കമാണ് ഉമ്മൻ ചാണ്ടി നടത്തുന്നതെന്നാണ് സൂചന

Read More

സംസ്ഥാനത്ത് ഇന്ന് 2035 പേർക്ക് കൊവിഡ്, 12 മരണം; 3256 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2035 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂർ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂർ 153, ആലപ്പുഴ 133, കാസർഗോഡ് 84, പാലക്കാട് 80, പത്തനംതിട്ട 70, വയനാട് 53, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്കും ബ്രസീലിൽ നിന്നും വന്ന ഒരാൾക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ…

Read More

നാല് സീറ്റുകളിൽ കൂടി സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പറവൂരിൽ എം ടി നിക്‌സൺ

അവശേഷിച്ച നാല് സീറ്റുകളിൽ കൂടി സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നാട്ടികയിൽ സിറ്റിംഗ് എംഎൽഎ ഗീത ഗോപിക്ക് പകരം സി സി മുകുന്ദൻ സ്ഥാനാർഥിയാകും. ചടയമംഗലത്ത് എതിർപ്പുകൾ തള്ളി ചിഞ്ചുറാണിക്ക് തന്നെ സീറ്റ് നൽകി. പറവൂരിൽ എം ടി നിക്‌സൺ മത്സരിക്കും. ഹരിപ്പാട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ സ്ഥാനാർഥിയാകും. 25 സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം 21 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. അതേസമയം വനിതാ പ്രാതിനിധ്യം രണ്ടായി ചുരുങ്ങി.

Read More