നമ്പ്യാർകുന്നു മാങ്ങാചാലിൽ ഒലേടത് വീട്ടിൽ സാഗരൻ മകൻ നന്ദു സാഗർ (23) ആണ് മരിച്ചത്. ഇന്നലെ രാത്രി തമിഴ് നാട്ടിലെ പൊള്ളാച്ചിയിൽ ഉണ്ടായ വാഹനാപകടത്തിലാണ് നന്ദു മരണപ്പെട്ടത്. വൈത്തിരിയിലെ സ്വകാര്യബാങ്ക് ജീവനക്കാരനാണ് മരണപെട്ട നന്ദു. മൃതദേഹം പോസ്റ്റ്മോർട്ടവും മറ്റ് നടപടികളും പൂർത്തിയാക്കി വൈകിട്ടോടെ നമ്പ്യാർകുന്നിലെ വീട്ടിൽ എത്തിക്കും