Headlines

വാളയാറിൽ നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു; അമ്മ കസ്റ്റഡിയിൽ

പാലക്കാട് വാളയാറിൽ നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദേശീയപാതയിൽ ചുള്ളി മടപേട്ടക്കാടാണ് സംഭവം. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മയെ അങ്കമാലി പോലീസ് പെരുമ്പാവൂരിൽ വെച്ച് കസ്റ്റഡിയിലെടുത്തു പശ്ചിമ ബംഗാൾ സ്വദേശിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന ബസിലാണ് അമ്മയും സംഘവുമെത്തിയത്. പ്രസവിച്ച് മണിക്കൂറുകൾക്കകം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.

Read More

ആനക്കാംപൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

 ആനക്കാംപൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എളേറ്റിൽ വട്ടോളി ചോലയിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് സ്വാലിഹ് (21) ആണ് മരിച്ചത്. കുളിക്കുന്നതിനിടയിൽ മുങ്ങിത്താഴുന്നത് കണ്ട കൂട്ടുകാർ തന്നെ എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപതിയിൽ. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായ് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും.

Read More

പാലക്കാട് ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

പാലക്കാട് ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. അൻഷിഫിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇയാളുടെ തലക്കും കൈക്കും ആക്രമണത്തിൽ പരുക്കേറ്റു രാഷ്ട്രീയപ്രേരിതമായ ആക്രമണമാണ് നടന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി സരിൻ ആരോപിച്ചു. അതേസമയം രാഷ്ട്രീയമല്ല കാരണമെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്നും ഒറ്റപ്പാലം പോലീസ് അറിയിച്ചു.

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. പവന് 120 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 33,600 രൂപയായി. ഗ്രാമിന് 4200 രൂപയാണ് വില ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1728.15 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,271 രൂപയായി.

Read More

വർഗവഞ്ചകൻ രാജുവിനെ തിരിച്ചറിയുക; പറവൂരിൽ സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ പോസ്റ്റർ

എറണാകുളം പറവൂർ മണ്ഡലത്തിൽ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ പോസ്റ്റർ. വി ഡി സതീശന്റെ കയ്യിൽ നിന്നും പണം വാങ്ങി രാജു കുതിരക്കച്ചവടം നടത്തുകയാണെന്നാണ് പോസ്റ്ററിൽ പറയുന്നത് വി ഡി സതീശനെ ജയിപ്പിക്കാൻ രാജുവിന് എന്താണ് ഇത്ര വാശി, ഇടതുപക്ഷത്തെ ഒറ്റുന്ന വർഗ വഞ്ചകൻ രാജുവിനെ തിരിച്ചറിയുക തുടങ്ങിയ വാചകങ്ങളും പോസ്റ്ററിലുണ്ട്. സേവ് സിപിഐ എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഏഴീക്കര, വടക്കേക്കര, തുരുത്തിപ്പുറം ഭാഗങ്ങളിലാണ് വ്യാപകമായി പോസ്റ്ററുകൾ പതിച്ചത്. പറവൂരിൽ ഇതുവരെ സിപിഐ സ്ഥാനാർഥിയെ…

Read More

നേമത്തെ സ്ഥാനാർഥിയെ കാത്തിരുന്ന് കാണൂവെന്ന് ഉമ്മൻ ചാണ്ടി; ഹരിപ്പാട് അമ്മയെ പോലെയെന്ന് ചെന്നിത്തല

നേമത്ത് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ആരാണെന്ന് കാത്തിരുന്നു കാണൂവെന്ന് ഉമ്മൻ ചാണ്ടി. സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ശേഷം കേരളത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ഹരിപ്പാടാണ് മത്സരിക്കുന്നത്. ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണ്. ജനങ്ങൾ അത്രമാത്രം എന്നെ സ്‌നേഹിക്കുന്നതിനാൽ ഹരിപ്പാട് വിട്ടു പോകാൻ തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. സ്ഥാനാർഥി നിർണയത്തിൽ ഒരു തർക്കവുമില്ല. സമയം ഇഷ്ടം പോലെയുണ്ടല്ലോയെന്നും ചെന്നിത്തല പറഞ്ഞു അതേസമയം തർക്ക മണ്ഡലങ്ങളിലെ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുന്നതിനായാണ് ചെന്നിത്തലയും ഉമ്മൻ…

Read More

നേമത്ത് ശശി തരൂർ മത്സരിക്കട്ടെയെന്ന് രാഹുൽ ഗാന്ധി

നേമത്തെ ചൊല്ലിയുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ നാടകം തുടരുന്നു. മണ്ഡലത്തിൽ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ ഇതുവരെ കോൺഗ്രസിന് സാധിച്ചിട്ടില്ല. ദിവസേന ഓരോ നേതാക്കളുടെ പേരുകൾ മാധ്യമങ്ങൾ വഴി ചോർത്തി നൽകുന്നതല്ലാതെ പ്രഖ്യാപനത്തിലേക്ക് പോകാതെ സസ്‌പെൻസ് തുടരുകയാണ് കോൺഗ്രസ് അതേസമയം നേമത്ത് ശശി തരൂർ മത്സരിക്കട്ടെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായാണ് ഇന്ന് വാർത്തകൾ. ഉമ്മൻ ചാണ്ടി ഇല്ലെങ്കിൽ നേമത്ത് തരൂർ മത്സരിക്കുന്നതാണ് നല്ലതെന്ന് രാഹുൽ പറഞ്ഞു. തരൂരിന്റെ സ്ഥാനാർഥിത്വം ദേശീയതലത്തിലും ഗുണം ചെയ്യുമെന്ന് രാഹുൽ ചൂണ്ടിക്കാട്ടി ഇന്നലെ രാത്രിയിൽ വന്ന…

Read More

തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടി ഒറ്റപ്പെട്ട മഴ ലഭിക്കും; കനത്ത കാറ്റിനും സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും തീരദേശ മേഖലകളിലും ഇന്നും നാളെയും മഴ ലഭിക്കും. മധ്യകേരളത്തിൽ ഇന്നും നാളെയും ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്ത് വരെ ഇടിമിന്നലിന് സാധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

Read More

തുടർച്ചയായ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; എ ടി എമ്മുകൾ കാലിയാകുമോയെന്നും ആശങ്ക

രാജ്യത്തെ ബാങ്കുകൾ ഇന്ന് മുതൽ തുടർച്ചയായ നാല് ദിവസം പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ അവധിയും രണ്ട് ദിവസത്തെ പണിമുടക്കും കാരണമാണിത്. 13ന് രണ്ടാം ശനിയാഴ്ചയും 14ന് ഞായറാഴ്ചയും 15, 16 തീയതികളിൽ ബാങ്കിംഗ് മേഖലയിൽ രാജ്യവ്യാപക പണിമുടക്കുമാണ് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരെയാണ് രണ്ട് ദിവസത്തെ പണിമുടക്ക്. ജീവനക്കാരുടെ എല്ലാ സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. തുടർച്ചയായ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കാതിരിക്കുന്നതോടെ രാജ്യത്തെ സാമ്പത്തിക കൈമാറ്റങ്ങളെ സാരമായി ബാധിച്ചേക്കാം. എ ടി എമ്മുകളിൽ പണം തീർന്നുപോകാനുള്ള സാധ്യതയും ഏറെയാണ്….

Read More

നേമത്തെ സ്ഥാനാർഥിയെ കാത്തിരുന്ന് കാണൂവെന്ന് ഉമ്മൻ ചാണ്ടി; ഹരിപ്പാട് അമ്മയെ പോലെയെന്ന് ചെന്നിത്തല

നേമത്ത് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ആരാണെന്ന് കാത്തിരുന്നു കാണൂവെന്ന് ഉമ്മൻ ചാണ്ടി. സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ശേഷം കേരളത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ഹരിപ്പാടാണ് മത്സരിക്കുന്നത്. ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണ്. ജനങ്ങൾ അത്രമാത്രം എന്നെ സ്‌നേഹിക്കുന്നതിനാൽ ഹരിപ്പാട് വിട്ടു പോകാൻ തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. സ്ഥാനാർഥി നിർണയത്തിൽ ഒരു തർക്കവുമില്ല. സമയം ഇഷ്ടം പോലെയുണ്ടല്ലോയെന്നും ചെന്നിത്തല പറഞ്ഞു അതേസമയം തർക്ക മണ്ഡലങ്ങളിലെ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുന്നതിനായാണ് ചെന്നിത്തലയും ഉമ്മൻ…

Read More