നേമത്തെ ചൊല്ലിയുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ നാടകം തുടരുന്നു. മണ്ഡലത്തിൽ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ ഇതുവരെ കോൺഗ്രസിന് സാധിച്ചിട്ടില്ല. ദിവസേന ഓരോ നേതാക്കളുടെ പേരുകൾ മാധ്യമങ്ങൾ വഴി ചോർത്തി നൽകുന്നതല്ലാതെ പ്രഖ്യാപനത്തിലേക്ക് പോകാതെ സസ്‌പെൻസ് തുടരുകയാണ് കോൺഗ്രസ്
അതേസമയം നേമത്ത് ശശി തരൂർ മത്സരിക്കട്ടെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായാണ് ഇന്ന് വാർത്തകൾ. ഉമ്മൻ ചാണ്ടി ഇല്ലെങ്കിൽ നേമത്ത് തരൂർ മത്സരിക്കുന്നതാണ് നല്ലതെന്ന് രാഹുൽ പറഞ്ഞു. തരൂരിന്റെ സ്ഥാനാർഥിത്വം ദേശീയതലത്തിലും ഗുണം ചെയ്യുമെന്ന് രാഹുൽ ചൂണ്ടിക്കാട്ടി
ഇന്നലെ രാത്രിയിൽ വന്ന വാർത്തകൾ നേമത്ത് മുല്ലപ്പള്ളിയെ പരിഗണിക്കുന്നുണ്ടെന്നായിരുന്നു. ഉച്ചയ്ക്ക് വന്നത് കെ മുരളീധരനെ പരിഗണിക്കുന്നുണ്ടെന്നും. വ്യാഴാഴ്ച പക്ഷേ ഉമ്മൻ ചാണ്ടിയുടെ പേരായിരുന്നു പറഞ്ഞുകേട്ടിരുന്നത്.