Headlines

ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് ശരിയാണ്; കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല: യെച്ചൂരി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദപ്രകടനം നടത്തിയത് എന്തിനെന്ന് അറിയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തിൽ പാർട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണ്. ഭരണഘടന പറയുന്ന തുല്യതയാണ് പാർട്ടി നയം. കുറ്റ്യാടിയിൽ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചാണ്. പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതിൽ തെറ്റില്ല. തോമസ് ഐസക്കിന് അടക്കം സീറ്റ് നൽകാത്ത വിഷയത്തിൽ പാർട്ടി പരിശോധന നടത്തേണ്ടതില്ല രാജ്യസഭയിൽ നിന്ന് താൻ മാറിയത് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. നേതാക്കൾക്ക് രണ്ട് ടേം…

Read More

പി സി തോമസ് എൻഡിഎ വിട്ടു; പിജെ ജോസഫിന്റെ പാർട്ടിയുമായി ലയനം

പി സി തോമസ് എൻഡിഎ മുന്നണി വിട്ടു. സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് മുന്നണി വിടാൻ കാരണം. സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധം എൻഡിഎയെ അറിയിച്ചിരുന്നതായും എന്നാൽ അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും പി സി തോമസ് പറഞ്ഞു പി ജെ ജോസഫിനൊപ്പം ചേർന്ന് യുഡിഎഫിൽ പ്രവർത്തിക്കാനാണ് തീരുമാനം. പിസി തോമസിന്റെയും പി ജെ ജോസഫിന്റെയും പാർട്ടികളുടെ ലയനം ഇന്ന് കടുത്തുരുത്തിയിൽ നടക്കും. പി ജെ ജോസഫാകും പാർട്ടിയുടെ ചെയർമാൻ. നേരത്തെ കേരളാ കോൺഗ്രസ് തർക്കവുമായി ബന്ധപ്പെട്ട് രണ്ടില ചിഹ്നം ജോസ്…

Read More

വയനാട്ടിൽ സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിൽ സിദ്ധീഖിനെതിരെ പോസ്റ്ററുകൾ

വയനാട്ടിൽ സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിൽ സിദ്ധീഖിനെതിരെ പോസ്റ്ററുകൾ . വയനാട്ടിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്നാണ് പോസ്റ്ററിൽ. വയനാട്ടിലെ കോൺഗ്രസ്സിനെ സംരക്ഷിക്കണമെന്നും പറയുന്നുണ്ട്. വയനാട് കൽപറ്റ നഗരത്തിലാണ് പോസ്റ്ററുകൾ പ്രതിക്ഷപ്പെട്ടത്. അർഹതപ്പെട്ട കഴിവുള്ളവർ വയനാട്ടിൽ ഉണ്ടെന്നും പോസ്റ്ററിൽ ഉണ്ട്.

Read More

ഭഷ്യകിറ്റ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ മറ്റ്​ സംസ്ഥാനങ്ങളിലും​ കൊടുക്കേ​​ണ്ടേ: മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാന സര്‍ക്കാറിന്‍റെ ഭക്ഷ്യകിറ്റ്​ വിതരണം​ കേന്ദ്രസർക്കാർ നൽകിയതാണെന്ന് ​ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍​. കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ മറ്റ്​ സംസ്ഥാനങ്ങളിലും ഇതുപോലെ കിറ്റ്​ കൊടുക്കേ​​ണ്ടെ. കോണ്‍ഗ്രസിന്‍റെ എത്ര എം.പിമാര്‍ കര്‍ഷക സമരത്തിന്​ പോയെന്നും പിണറായി ചോദിച്ചു. പല സംസ്ഥാനങ്ങളിലും ​ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനായാണ്​ കോണ്‍ഗ്രസിനെ ജയിപ്പിച്ചത്​. എന്നാല്‍, കോണ്‍ഗ്രസ്​ നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്​ പോയി. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പ​മാണ്​. എല്‍.ഡി.എഫിന്‍റെ ജനപ്രീതിയില്‍ എതിരാളികള്‍ക്ക്​…

Read More

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102, ഇടുക്കി 81, കാസര്‍ഗോഡ് 78, പാലക്കാട് 69, വയനാട് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (99), സൗത്ത്…

Read More

തെക്കേ വയനാട്ടില്‍ 156 ഇനം പക്ഷികളെ കണ്ടത്തി

തെക്കേ വയനാട്ടില്‍ 156 ഇനം പക്ഷികളെ കണ്ടത്തി കല്‍പറ്റ-സൗത്ത് വയനാട് വനം ഡിവിഷനും ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജിയും സംയുക്തമായി തെക്കേവയനാട്ടിലെ മലനിരകളില്‍ നടത്തിയ സര്‍വേയില്‍ 156 ഇനം പക്ഷികളെ കണ്ടെത്തി. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള വെള്ളരിമല, കട്ടിപ്പാറ, തൊള്ളായിരംമല, കാട്ടിമറ്റം, എളമ്പിലേരിമല, അരണമല, ചെമ്പ്രമല, കാര്‍ഗില്‍, ലക്കിടി, മണ്ടമല, അമ്പമല, വണ്ണാത്തിമല, കറിച്യര്‍മല, അട്ടമല എന്നിവിടങ്ങളിലായിരുന്നു മൂന്നു ദിവസത്തെ സര്‍വേ. 2007ലാണ് ഇതിനു മുമ്പ് തെക്കേവയനാട്ടില്‍ പക്ഷി സര്‍വേ നടന്നത്. വയനാടന്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍നിന്നു 6,000 അടി…

Read More

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പ്രധാനം; നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനമെന്ന് സുപ്രീം കോടതി. അണക്കെട്ടിന്റെ റൂൾ കർവ്, ഗേറ്റ് ഓപറേഷൻ ഷെഡ്യൂൾ, ഇൻസട്രമെന്റേഷൻ എന്നീ കാര്യങ്ങളിൽ നാലാഴ്ചക്കുള്ളിൽ അന്തിമ റിപ്പോർട്ട് നൽകാൻ മേൽനോട്ട സമിതിയോട് സുപ്രീം കോടതി നിർദേശിച്ചു റൂൾ കർവ് ഷെഡ്യൂൾ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങൾ രണ്ടാഴ്ചക്കുള്ളിൽ മേൽനോട്ട സമിതിക്ക് തമിഴ്‌നാട് നൽകണം. വിവരങ്ങൾ കൈമാറിയില്ലെങ്കിൽ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി ഉത്തരവാദിത്വങ്ങൾ മേൽനോട്ട സമിതി ഉപസമിതിക്ക് കൈമാറിയെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഉപസമിതി…

Read More

കോൺഗ്രസിന്റേത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്ഥാനാർഥി പട്ടികയെന്ന് കോൺഗ്രസ് പ്രസിഡന്റ്

കേരളത്തിലേത് രാജ്യത്തെ ഏറ്റവും മികച്ച സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയമായിരുന്നു പട്ടികയുടെ മാനദണ്ഡം. കോൺഗ്രസ് ഏകാധിപത്യ പാർട്ടിയല്ല. 55 ശതമാനം പുതുമുഖങ്ങളെ കോൺഗ്രസ് സ്ഥാനാർഥികളാക്കി. ഇക്കാര്യത്തിൽ സോണിയ ഗാന്ധി അതീവ ജാഗ്രത കാണിച്ചു ലതിക സുഭാഷും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കോട്ടയത്ത് പറയും. എ കെ ആന്റണി നാളെ മുതൽ കേരളത്തിൽ ക്യാമ്പ് ചെയ്യും. ഓഖിയിൽ മുഖ്യമന്ത്രി പകച്ചുപോയി. പെട്ടിമുടിയിൽ ദുരന്തമുണ്ടായപ്പോൾ ആദ്യമെത്തിയത് കോൺഗ്രസുകാരാണ്. അക്രമരഹിതമായ കേരളമാണ് യുഡിഎഫിന്റെ…

Read More

ആഗ്രഹിക്കുന്നവർക്കെല്ലാം സീറ്റ് നൽകാനാകില്ലെന്ന് താരിഖ് അൻവർ

സ്ഥാനാർഥി പട്ടികയിയെ ചൊല്ലി വിമർശനമുന്നയിച്ച നേതാക്കൾക്കെതിരെ എഐസിസി. ആഗ്രഹിക്കുന്നവർക്കെല്ലാം സീറ്റ് നൽകാനാകില്ല. ലതിക സുഭാഷിനെതിരായ അച്ചടക്ക നടപടി സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്നും താരിഖ് അൻവർ പറഞ്ഞു നേരത്തെ കെ സുധാകരൻ സ്ഥാനാർഥി നിർണയത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരുന്നു. ഉമ്മൻ ചാണ്ടി, ചെന്നിത്തല തുടങ്ങിയവർ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നും ഹൈക്കമാൻഡെന്ന പേരിൽ കെ സി വേണുഗോപാലും ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നും സുധാകരൻ തുറന്നടിച്ചിരുന്നു.  

Read More

പി സി ചാക്കോ എൻ സി പിയിലേക്ക്; ശരദ് പവാറുമായി ചർച്ച നടത്തും

കോൺഗ്രസിൽ നിന്ന് രാജിവെച്ച പി സി ചാക്കോ എൻ സി പിയിൽ ചേരും. ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി പി സി ചാക്കോ കൂടിക്കാഴ്ച നടത്തും. കൂടാതെ കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരുമായും പിസി ചാക്കോ ചർച്ച നടത്തു എൻ സി പിയുമായി പിസി ചാക്കോ നേരത്തെ തന്നെ ചർച്ച നടത്തിരുന്നു. പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ ഇന്ന് നടക്കും. പിസി ചാക്കോയെ എൻസിപിയിൽ എത്തിക്കാൻ ശരദ് പവാർ നിർദേശിച്ചിരുന്നതായി…

Read More