Headlines

ധർമടത്ത് സുധാകരൻ തന്നെ മത്സരിക്കണം; നിർദേശവുമായി ഹൈക്കമാൻഡ്

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കണമെന്ന് കെ സുധാകരന് ഹൈക്കമാൻഡിന്റെ നിർദേശം. മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാർഥി എന്ന നിലയ്ക്കാണ് കെ സുധാകരന്റെ പേര് ഹൈക്കമാൻഡ് നിർദേശിച്ചത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും ഇന്ന് രാവിലെ കെപിസിസിയും ഈ ആവശ്യമുന്നയിച്ചിരുന്നു. സുധാകരൻ ധർമടത്ത് മത്സരിക്കണമെന്നാണ് പാർട്ടിയുടെ താത്പര്യമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. മത്സരിക്കാനില്ലെന്ന നിലപാട് ആദ്യം സ്വീകരിച്ചിരുന്ന സുധാകരൻ പിന്നീട് നിലപാട് മയപ്പെടുത്തുകയും ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കാമെന്നാണ് സുധാകരൻ പറഞ്ഞിരിക്കുന്നത്.

Read More

പിണറായിക്കെതിരെ മത്സരിക്കുമോ; തീരുമാനം ഒരു മണിക്കൂറിനുള്ളിലെന്ന് സുധാകരൻ

ധർമടത്ത് മത്സരിക്കുന്നത് സംബന്ധിച്ച് ഒരു മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കുമെന്ന് കെ സുധാകരൻ എംപി. പ്രവർത്തകരോടും മറ്റും ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് സുധാകരൻ പറഞ്ഞു ധർമടത്ത് പിണറായി വിജയനെതിരെ സുധാകരൻ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി

Read More

ജനം ഇടതുമുന്നണിയിൽ വിശ്വാസം പുലർത്തുന്നു; പ്രതിപക്ഷം കടുത്ത നിരാശയിലെന്ന് മുഖ്യമന്ത്രി

ഇടതുമുന്നണിയിൽ ജനം വലിയ തോതിൽ പ്രതീക്ഷയും വിശ്വാസവും പുലർത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്റെ ജനപിന്തുണ വർധിച്ചു. വികസനം മുന്നോട്ടു പോകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. കേരളത്തിൽ പുരോഗതിയുണ്ടാകില്ലെന്ന പഴയ ധാരണ ഇടതുസർക്കാരിന് മാറ്റാനായി വികസന കാര്യങ്ങളിൽ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. എവിടെ വികസനമെന്ന ചോദ്യം തന്നെ നിരാശയിൽ നിന്നാണ്. അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനശ്രദ്ധ മാറ്റാനാണ് ഇവരുടെ ശ്രമം. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ വികസനമാണ് നടപ്പാക്കിയത്. പ്രളയം അടക്കമുള്ള പ്രതിസന്ധികളെ അവസരമാക്കി മാറ്റി നാടിന്റെ വികസനത്തിന് ഉതകുന്ന നടപടികൾ…

Read More

മത്സരിക്കുന്നത് ടിപിയുടെ ശബ്ദം നിയമസഭയിൽ എത്തിക്കാൻ: കെ കെ രമ

ടി പി ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയിൽ എത്തിക്കുന്നതിനായാണ് താൻ മത്സരിക്കുന്നെന്ന് വടകരയിലെ യുഡിഎഫ് പിന്തുണയുള്ള ആർഎംപി സ്ഥാനാർഥി കെ കെ രമ. രാജ്യം മുഴുവൻ കോൺഗ്രസുമായി സഖ്യമുള്ള ഇടതുപക്ഷത്തിന് കേരളത്തിൽ മാത്രം കോൺഗ്രസിനെ വിമർശിക്കാൻ അർഹതയില്ല വടകരയിൽ പുതിയ ചരിത്രം കുറിക്കും. അഖിലേന്ത്യാ അടിസ്ഥാനത്തിൽ വർഗീയ ഫാസിസത്തിനെതിരെ വിശാലമായ മതേതര ജനാധിപത്യ സഖ്യം ഉയർന്നുവരേണ്ട കാലഘട്ടമാണിത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഫാസിസത്തിനെതിരായ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെയും ഐക്യമുണ്ടാകുന്നതിനാണ് യുഡിഎഫിന്റെ പിന്തുണ സ്വീകരിച്ചതെന്നും ഇവർ പറഞ്ഞു.

Read More

കനറാബാങ്ക് ഭവന-വാഹന വായ്പ മേള വെള്ളിയാഴ്ച

കോഴിക്കോട്: കനറാബാങ്ക് വടകര ബ്രാഞ്ചിലും കോഴിക്കോട് ചാലപ്പുറം ബ്രാഞ്ചിലും ഭവന-വാഹന വായ്പ മേള സംഘടിപ്പിക്കുന്നു. പത്തൊമ്പതാം തിയതി വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ കനറാബാങ്ക് റീട്ടെയില്‍ അസറ്റ് ഹബ്ബിലും (പഴയ സിന്റിക്കേറ്റ് ബാങ്ക്, എടോടി) കോഴിക്കോട് ചാലപ്പുറം കനറാ ബാങ്ക് റീജനൽ ഓഫീസിലുമാണ് (തളി സമൂഹം റോഡ് ചാലപ്പുറം) മേള സംഘടിപ്പിക്കുന്നത്. കനറാബാങ്കിന്റെ ഭവന വായ്പ, വാഹന വായ്പ, മോര്‍ട്ട്‌ഗേജ് ലോണ്‍, മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു ഭവന വായ്പ ഏറ്റെടുക്കല്‍, മറ്റു…

Read More

ധർമടത്ത് പിണറായിക്കെതിരെ ആരെ മത്സരിപ്പിക്കും; യുഡിഎഫ് ധർമ സങ്കടത്തിൽ

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫിന്റെ സ്ഥാനാർഥിയെ ഇന്ന് തീരുമാനിക്കും നേമത്തെ പോലെ ധർമടത്തും ശക്തനായ സ്ഥാനാർഥി വേണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ധർമടത്ത് കെ സുധാകരൻ മത്സരിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. സുധാകരനുമായി ഇക്കാര്യം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. അതേസമയം ആരെയും നിർബന്ധിക്കില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ് എന്നാൽ താൻ മത്സരിക്കാനില്ലെന്നും ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാർഥി ആക്കണമെന്നുമാണ് സുധാകരന്റെ ആവശ്യം. വാളയാർ പെൺകുട്ടികളുടെ അമ്മയും ധർമടത്ത് മത്സരിക്കുന്നുണ്ട്. ഇവർ…

Read More

പെരിന്തൽമണ്ണയിൽ പത്ത് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ പത്ത് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. മണ്ണാർക്കാട് സ്വദേശികളായ പൂളോണ മുഹമ്മദലി(37), കലകപ്പാറ മുഹമ്മദ് ഷബീർ(28), തിയ്യത്തോളൻ അക്ബറലി(31) എന്നിവരെയാണ് ബൈപ്പാസ് റോഡിൽ വെച്ച് എസ് ഐ ബി പ്രമോദും സംഘവും ചേർന്ന് ബൈക്ക് സഹിതം പിടികൂടിയത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി ലോറികളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘമാണ് ഇവർ  

Read More

കോലീബി സഖ്യമുണ്ടെന്ന വെളിപ്പെടുത്തൽ: ഒ രാജഗോപാലിനെ തള്ളി കെ മുരളീധരൻ

കേരളത്തിൽ കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന ഒ രാജഗോപാലിന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് കോൺഗ്രസ് നേതാവും നേമത്തെ സ്ഥാനാർഥിയുമായ കെ മുരളീധരൻ. ബിജെപിയെ എല്ലാക്കാലത്തും നേരിടാൻ യുഡിഎഫ് മാത്രമാണുള്ളത്. നേമത്ത് ആര് തമ്മിലാണ് മത്സരം എന്നത് പ്രത്യേകം പറയേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു ഏതാനും വർഷങ്ങളായി സിപിഎം കോലീബി സഖ്യമെന്ന ആരോപണം സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ് ഒ രാജഗോപാൽ ഇന്നലെ നടത്തിയത്. സിപിഎം അതിക്രമങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ കോൺഗ്രസ് ലീഗ് ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. വടക്കൻ കേരളത്തിലാണ് വോട്ട് കച്ചവടം കൂടുതൽ നടന്നതെന്നും…

Read More

2815 പേർ കൊവിഡിൽ നിന്ന് മുക്തരായി; 24 മണിക്കൂറിനിടെ 60,193 സാമ്പിളുകൾ പരിശോധിച്ചു

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2815 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 229, കൊല്ലം 515, പത്തനംതിട്ട 180, ആലപ്പുഴ 145, കോട്ടയം 197, ഇടുക്കി 94, എറണാകുളം 310, തൃശൂർ 202, പാലക്കാട് 101, മലപ്പുറം 177, കോഴിക്കോട് 371, വയനാട് 100, കണ്ണൂർ 141, കാസർഗോഡ് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 25,394 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,66,259 പേർ ഇതുവരെ കോവിഡിൽ…

Read More

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (101), സൗത്ത്…

Read More