Headlines

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവെച്ചു

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവെച്ചു. വിസ്താരത്തിനായി നടി ഇന്ന് കോടതിയിൽ ഹാജരായിരുന്നു. രണ്ട് സാക്ഷികളുടെ വിസ്താരം തുടരുന്നതിനാലാണ് തീരുമാനം. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും ഇന്ന് രാവിലെ 11 മണിയോടെ കാവ്യാ മാധവൻ കൊച്ചിയിലെ പ്രത്യേക കോടതിയിൽ എത്തിയിരുന്നു. കേസിൽ മുന്നൂറിലധികം സാക്ഷികളിൽ 127 പേരുടെ വിസ്താരമാണിപ്പോൾ പൂർത്തിയാക്കിയത്. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ആറ് മാസത്തെ സാവകാശം കൂടി അനുവദിച്ചിട്ടുണ്ട്.

Read More

കോൺഗ്രസിൽ തലമുറ മാറ്റത്തിന് സമയമായി; തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും: ചെന്നിത്തല

കോൺഗ്രസിൽ തലമുറ മാറ്റത്തിന് സമയമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർഥി പട്ടിക വൈകാനുണ്ടായ കാരണവും അതാണ്. സ്ഥാനാർഥി പട്ടികയിൽ 55 ശതമാനവും ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. തലമുറ മാറ്റം തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും മതസൗഹാർദ കേന്ദ്രമായ ശബരിമലയെ ഇടതുസർക്കാർ കുരുതിക്കളമാക്കി. അയ്യപ്പനെ ആക്ഷേപിക്കാൻ ശ്രമം നടത്തി. വിശ്വാസികളുടെ ഹൃദയവികാരം ചവിട്ടി മെതിച്ചു. വിശ്വാസികൾ ഇതിന് തിരിച്ചടി നൽകും. ശബരിമല വിഷയത്തിൽ പിണറായി വിജയൻ സത്യവാങ്മൂലം തിരുത്തി കോടതിയിൽ പോകാൻ തയ്യാറുണ്ടോ. എടുത്ത നിലപാട് തെറ്റാണെന്ന് പറയുമോ. അഴകൊഴമ്പൻ നിലപാട്…

Read More

പ്രകടനപത്രികയിൽ പറഞ്ഞ 570 കാര്യങ്ങളും പൂർത്തിയാക്കി; ശബരിമലയിൽ ആശയക്കുഴപ്പമില്ലെന്നും മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കേവലമായ വാഗ്ദാനങ്ങളല്ലെന്നും നടപ്പാക്കാനുള്ളവയാണെന്നും അഞ്ച് വർഷം കൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ വർഷവും പ്രകടന പത്രികയിൽ പറഞ്ഞ എത്ര കാര്യങ്ങൾ നടപ്പാക്കാനായി എന്ന പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ടു. 600 കാര്യങ്ങൾ പ്രകടന പത്രികയിൽ പറഞ്ഞതിൽ 570 എണ്ണവും പൂർത്തിയാക്കാനായി. പ്രകൃതി ദുരന്തങ്ങൾക്കും ഇപ്പോഴും തുടരുന്ന കൊവിഡ് മഹാമാരിക്കുമിടയിലാണ് ഇതെല്ലാം സാധ്യമായത്. ഇ ശ്രീധരൻ എൻജിനീയറിംഗ് രംഗത്തെ വിദഗ്ധനായിരുന്നു. എന്നാൽ ഏത് വിദഗ്ധനും ബിജെപി ആയാൽ ബിജെപിയുടെ സ്വഭാവം കാണിക്കുമെന്ന് മുഖ്യമന്ത്രി…

Read More

തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ കണ്ടശാംകടവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാമ്പുള്ളി സ്വദേശി ഗോപാലൻ(70), ഭാര്യ മല്ലിക(60), മകൻ റിജോയ്(35) എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.  

Read More

തിരുവനന്തപുരം ചിറയിൻകീഴിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം ചിറയിൻകീഴിൽ കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. പുളിമൂട് കടവ് വാമനപുരം പുഴയിലേക്കാണ് കാർ മറിഞ്ഞത് ചിറയിൻകീഴ് സ്വദേശികളായ ജ്യോതിദത്ത്(55), മധു(58) എന്നിവരാണ് മരിച്ചത്. പുഴയുടെ സമീപത്തുള്ള റോഡ് ഇടിഞ്ഞാണ് കാർ മറിഞ്ഞത്.

Read More

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും, കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കേരള ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാർ അന്തഃസംസ്ഥാന തർക്ക വിഷയമാണെന്നും, സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തിരുന്നു.

Read More

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവൻ ഇന്ന് കോടതിയില്‍ ഹാജരാകും

നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി നടി കാവ്യാ മാധവൻ ഇന്ന് കോടതിയില്‍ ഹാജരായേക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരാകുന്നത്. കേസില്‍ 300ൽ അധികം സാക്ഷികളിൽ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിചാരണ പൂര്‍ത്തിയാക്കാൻ സുപ്രീം കോടതി ആറ്മാസം കൂടി സമയം വിചാരണകോടതിക്ക് അനുവദിച്ചിട്ടുണ്ട്. കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ 2019 നവംബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് കാരണം വിചാരണ മുടങ്ങിയതോടെ ആറ് മാസം കൂടി കാലാവധി നീട്ടി കഴിഞ്ഞ ജൂലൈയില്‍ ഉത്തരവിട്ടു. ഇതനുസരിച്ച്…

Read More

ചൂടില്‍ തളരേണ്ട, വഴിനീളെ തണ്ണിമത്തന്‍ നിരന്നു

വേനലിനും തിരഞ്ഞെടുപ്പിനും ഒരുപോലെ ചൂടേറിയതോടെ വഴിയാത്രക്കാര്‍ക്കും പ്രചാരണക്കാര്‍ക്കും കുളിരേകാന്‍ തണ്ണിമത്തനെത്തി. വഴിയോര വിപണിയിലുള്‍പ്പെടെ തണ്ണിമത്തന് ആവശ്യക്കാര്‍ ഏറുകയാണ്. കടുത്ത വേനലില്‍ ശരീരത്തിലെ ജലനഷ്ടം തടയുന്നതിന് സഹായിക്കുമെന്നതാണ് തണ്ണിമത്തന് പ്രിയമേറാന്‍ കാരണം. സമാം, കിരണ്‍, നാംധാരി, വിശാല്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തനുകളാണ് തമിഴ്‌നാട്, കര്‍ണാടക, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്നത്. ഇനമനുസരിച്ച്‌ കിലോഗ്രാമിന് 15 മുതല്‍ 50 വരെയാണ് വില. മഞ്ഞ തണ്ണിമത്തനും വിപണിയിലെ താരമാണ്. ആവശ്യക്കാര്‍ കൂടിയതോടെ തണ്ണിമത്തന്‍ ജ്യൂസ് കടകളും വഴിനീളെ സജീവമായിട്ടുണ്ട്. വേനല്‍…

Read More

തിരഞ്ഞെടുപ്പ് ചൂടിനൊപ്പം കഠിന വെയിലും; സ്ഥാനാര്‍ഥികള്‍ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ്

തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നതിനൊപ്പം അന്തരീക്ഷ താപനിലയും കൂടുന്ന സാഹചര്യത്തില്‍ മല്‍സര രംഗത്തുള്ള സ്ഥാനാര്‍ഥികളും പ്രചാരണത്തിനിറങ്ങുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും പകല്‍ ഏറെ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാവിലെ 11 നും ഉച്ചതിരിഞ്ഞ് 3 മണിയ്ക്കുമിടയിലുള്ള തുറന്ന സ്ഥലങ്ങളിലെ സമ്മേളനം, തുറന്ന വാഹനങ്ങളിലെ പ്രചാരണം എന്നിവ കഴിവതും ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കഴിയുന്നതും ദേഹം മൂടുന്ന തരത്തിലുള്ള ഇളം നിറമുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. ദാഹം തോന്നിയില്ലെങ്കിലും രണ്ട്-നാല്…

Read More

നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. നാളെ മുതൽ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന സമയം തിങ്കളാഴ്ചയാണ് സംസ്ഥാനത്തെ യഥാർഥ തെരഞ്ഞെടുപ്പ് ചിത്രം തിങ്കളാഴ്ചയോടെ തെളിയും. ഇതുവരെ ഏറ്റവും കൂടുതൽ നാമനിർദേശ പത്രികകൾ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. 750 പത്രികകളാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി സമർപ്പിച്ചിട്ടുള്ളത്.

Read More